EDITOR'S CHOICE
 
. കോട്ടയം കുറ്റികാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര കാണാനെത്തിയ കുട്ടി ചൂട് കാരണം ചെറിയ റീചാർജബിൾ ഫാൻ ഉപയോഗിച്ച് കാറ്റ് കൊള്ളുന്നു
 
കുംഭകുട ഘോഷയാത്ര ...കോട്ടയം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര മണിപ്പുഴ ദേവസ്വം പാട്ടമ്പലത്തിൽ നിന്നാരംഭിച്ച് മൂലവട്ടം റെയിൽവേ മേൽപ്പാലത്തിലൂടെ ക്ഷേത്രത്തിലേക്ക് പോകുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര
 
കോട്ടയം മൂലവട്ടം കുറ്റികാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
 
കോട്ടയം മൂലവട്ടം  കുറ്റികാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
 
കോട്ടയം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര മണിപ്പുഴ ദേവസ്വം പാട്ടമ്പലത്തിൽ നിന്നാരംഭിച്ച് മൂലവട്ടം റെയിൽവേ മേൽപ്പാലത്തിലൂടെ ക്ഷേത്രത്തിലേക്ക് പോകുന്നു
 
അവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനനിബിഡമായി. എറണാകുളം പുതുവൈപ്പ് ബീച്ചിന് സമീപത്തെ മൈതാനത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
 
സംസ്ഥാനം കനത്ത ചൂടിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.  എറണാകുളം വൈപ്പിനിൽ കനത്ത വേനലിൽ മരം ഉണങ്ങിയപ്പോൾ
 
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരം നിറച്ച് ശൂലം കുത്തിയ ഭക്തന് വെള്ളം കൊടുക്കുന്നു
 
കാളീകരത്തിൽ...കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന തെയ്യത്തിൽ അമ്മയ്ക്കൊപ്പം കാണാനെത്തിയ കൈക്കുഞ്ഞിനെ എടുത്തുകൊണ്ടുവരുന്ന ഭദ്രകാളി രൂപം
 
വരവേൽപ്പ്...തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന അഞ്ചാം പുറപ്പാടിൽ ചമയ വിളക്കുമായി അണിഞ്ഞൊരുങ്ങിയ ബാലികമാർ.
 
കോട്ടയം നട്ടാശ്ശേരി വേമ്പിൻകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം
 
പടയണി രാവിൽ....വിഷു ഉത്സവത്തോടനുബന്ധിച്ച് കുടമാളൂർ കരിക്കുളങ്ങര ദേവീക്ഷേത്രത്തിൽ നടന്ന പടയണിയിൽ നിന്ന്
 
ശബ്ദാനുകരണ കലയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ കെ.എസ്. പ്രസാദിന് എറണാകുളം മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും കൊച്ചിൻ കലാഭവനും സംയുക്തമായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം നടനും സംവിധായകനുമായ ലാൽ സംസാരിച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന കലാഭവൻ കെ.എസ്. പ്രസാദ്.
 
"മനസ്സിൽ നന്മയുടെ കണിക്കൊന്നകൾ പൂക്കുന്ന മറ്റൊരു വിഷുക്കാലം കൂടി വന്നെത്തി. ഒത്തുചേരലിൻറെയും പ്രതീക്ഷയുടെയും പൊൻകണിയുമായി വിഷുപ്പുലരിയെത്തി. ആലപ്പുഴ കളർകോടിന് സമീപത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ.
 
ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ളാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി. ആലപ്പുഴ കളർകോടിന് സമീപത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ.
 
വിഷുകണി ഒരുക്കാനുള്ള കണികൊന്ന പൂക്കളുകൾ പാക്കറ്റിലാക്കി വിൽക്കുന്നയാൾ തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം
 
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരം നിറച്ച് ശൂലം കുത്തിയ ഭക്തന് വെള്ളം കൊടുക്കുന്നു
 
കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന് മുന്നോടിയായി വലിയ പടയണി കോലങ്ങളായഭൈരവിക്കോലങ്ങൾ ക്ഷേത്രമുറ്റത്തേക്ക് എത്തുന്നു.
 
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവർക്ക് വോട്ടു രേഖപ്പെടുത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കളക്ട‌റേറ്റ് വളപ്പിൽ ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ കനത്ത വെയിലിൽ നിന്ന് രക്ഷതേടി ഷാളുപയോഗിച്ച് തലയും മുഖവും മറച്ച് പങ്കെടുക്കുന്ന വനിത പ്രവർത്തകർ
 
വെയിലേൽക്കാതെ കുടപിടിച്ച് യുവതിയെ സ്‌കൂട്ടർ ഡ്രൈവിംഗ് പഠിക്കുന്ന ഡ്രൈവിംഗ് സ്കൂളിലെ അദ്ധ്യാപിക. പത്തനംതിട്ട റിംഗ് റോഡിന് സമീപം വെട്ടിപ്പുറത്തുനിന്നുള്ള കാഴ്ച.
 
കനത്ത ചൂടിനെ പ്രതിരോധിക്കാൻ-----കത്തുന്ന ചൂടിനെ പ്രതിരോധിക്കാൻ ക്യാനിൽ ചണച്ചാക്ക് ചുറ്റി വെള്ളം കുടിക്കുന്ന തൊഴിലാളി. പണി പുരോഗമിക്കുന്ന പത്തനംതിട്ട അബാൻ മേൽപ്പാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം.
 
വിളവെടുപ്പിൽ വിലയിടിച്ചിൽ... വേനൽക്കാലമായതോടെ പൈനാപ്പിൾ ജ്യൂസിനും മറ്റും ആവശ്യക്കാർ ഏറിയെങ്കിലും ഒരു മാസം മുൻപ് അറുപത് രൂപയുണ്ടായിരുന്ന പൈനാപ്പിളിന് മുപ്പത് രൂപയോളമായി കുറഞ്ഞത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.പാകമായ പൈനാപ്പിൾ വിളവെടുത്ത് ലോറിയിൽ കയറ്റുന്ന തൊഴിലാളികൾ.ഭരണങ്ങാനത്തിന് സമീപം വിലങ്ങ്പാറയിൽ നിന്നുള്ള കാഴ്ച.
 
കഠിനമായ വെയിലിനെ അതിജീവിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കുട ചൂടിയും മറ്റു മുൻകരുതലുകൾ എടുത്തും ചൂടിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, ഉയരുന്ന താപനില സാധാരണക്കാരുടെ തൊഴിൽ മേഖലയെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. കൊല്ലം കടയ്ക്കൽ നിന്നുള്ള ദൃശ്യം.
 
വണ്ടിയിലാണജീവിതം---- നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിൽചൂട്കൂടുതലായതിനാൽ വണ്ടിക്കടി യിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയായ കമലേഷ്‌സിംഗ്. പത്തനംതിട്ട അഴൂർ കെ. എസ്.ഇ.ബി സബ് സ്റ്റേഷനിലേക്ക് ലോഡുമായി വന്ന ലോറിയാണിത്.
 
ഫുൾ പവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 69 കിലോഗ്രാം സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ ദേവിക എമ്മിന്റെ പ്രകടനം
 
ഹൈപവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 83 കിലോഗ്രാം പുരുഷന്മാരുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ മൃദുൽ എം.ആറിൻ്റെ പ്രകടനം
 
മണർകാട് സെന്റ് മേരീസ് പള്ളി മൈതാനിയിൽ ഐ.പി.എല്ലിന്റെ പ്രചരണാർത്ഥം ബി.സി.സി.ഐ നടത്തുന്ന ഫാൻ പാർക്കിൽ ഇന്നലെ നടന്ന ക്രിക്കറ്റ് കാണാൻ എത്തിയവർ.
 
ഐ.ജി.പി സൗത്ത് സോൺ ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയും കൊച്ചിൻ സിറ്റിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊച്ചിൻ സിറ്റിയുടെ ബാറ്റർ സഞ്ജു പി.ടി യുടെ വിക്കറ്റിന് ശ്രമിക്കുന്ന ആലപ്പുഴയുടെ കീപ്പർ അൽ അമീൻ. മത്സരത്തിൽ ആലപ്പുഴ എട്ട് വിക്കറ്റിന് വിജയിച്ചു
 
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ കെവിൻ യോക്കിന്റെ മുന്നേറ്റം
 
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡാനിഷ് ഫാറൂക്കിന്റെ മുന്നേറ്റം
 
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമെത്തിയ ഭാര്യ ചാരു ലത തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നിന്നും പുറത്തേക്ക്
 
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം.
 
തൃശൂർ പൂരം ചൂടിൽ നിന്ന് അൽപ്പം ആശ്വാസത്തിനായ് വീശുന്നവർ
 
തൃശൂർ പൂരത്തോടനുബന്ധിച്ച് ഘടകപൂരങ്ങൾ വടക്കുനാഥ ക്ഷേത്രത്തിലേയ്ക്ക് വരുന്നു
 
തൃശൂർ പൂരത്തോടനുബന്ധിച്ച് ശക്തൻ നഗറിലെ ശക്തൻ രാജാവിൻ്റെ പ്രതിമയിൽ മാല ചാർത്തുന്ന പൂരം എക്സിബിഷൻ  കമ്മിറ്റി ഭാരവാഹികൾ
 
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗം കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആനചമയ പ്രദർശനത്തിൽ നിന്ന്
 
തൃശൂർ പൂരത്തിൽ പാറമേക്കാവിൻ്റെ തിടമ്പേറ്റുന്ന തൃക്കടവൂർ ശിവരാജു വടക്കുനാഥ ക്ഷേത്രം കിഴക്കേനടയിൽ നിന്ന് പാറമേക്കാവിലമ്മയെ നമസ്ക്കരിക്കുന്നു
 
തൃശൂർ പൂരം വിളംബരം ചെയ്ത് തെക്കേ ഗോപുരനട തുറന്ന് നെയ്തലകാവിലമ്മയുടെ തിടമ്പേറ്റിയ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ശിവകുമാർ പൂരപ്രേമികളെ അഭിവാദ്യം ചെയ്യുന്നു
 
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലെ തീപിടുത്തത്തിൽ 14 പേർക്ക് ജീവൻ പൊലിഞ്ഞതിനെ തുടർന്നുള്ള  ദുഃഖാചരണത്തിൻ്റെ ഭാഗമായി തിരുവമ്പാടി ക്ഷേത്രത്തിലെ  ദീപാലങ്കരങ്ങൾ അണച്ച് പ്രണാമം അർപ്പിച്ചപ്പോൾ
 
തൃശൂർപൂരം സുരക്ഷയുടെ ഭാഗമായി തൃശൂർ പാറമേക്കാവ് ക്ഷേത്ര പരിസരത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു
  TRENDING THIS WEEK
ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്‌സവത്തിന്റെ ഭാഗമായി നടന്ന ഗജമേള
മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറിയെ തുടർന്ന് കാണാതായവരെ കണ്ടെത്താനായി ദുരന്ത ഭൂമിയിൽ ഇരുന്നൂറോളം പൊലീസുകാരുടെ നേതൃത്വത്തിൽ നടന്ന വിശദ പരിശോദന
കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന് മുന്നോടിയായി വലിയ പടയണി കോലങ്ങളായഭൈരവിക്കോലങ്ങൾ ക്ഷേത്രമുറ്റത്തേക്ക് എത്തുന്നു.
പത്തനംതിട്ട നഗരസഭയുടെ കുമ്പഴയിലുള്ള സോണൽ ഓഫീസ് നിറുത്തലാക്കാനുള്ള നീക്കത്തിനെതിരെ എൽ.ഡി.എഫ് കുമ്പഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മാർച്ചും ധർണയും നഗരസഭ മുൻ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറി നടന്ന സ്ഥലത്ത് പരിശോധനകൾ നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥർ
ഗജമേള..... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്‌സവത്തിന്റെ ഭാഗമായി നടന്ന ഗജമേള ദേവിയുടെ തിടമ്പേറ്റാൻ തിരഞ്ഞെടുത്ത പുതുപ്പള്ളി കേശവൻ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നു --
തൃശൂർ വടക്കുനാഥ ക്ഷേത്രം തെക്കേഗോപുരനടയിൽ ഇന്ന് തൃശൂർ പൂരം വിളംബരം ചെയ്യുന്ന എറണാക്കുളം ശിവകുമാറിൻ്റെ ഫിറ്റ്നസ് ഫോറസ്റ്റ്,മൃഗസംരക്ഷണ വകുപ്പ് എന്നീവയുടെ നടന്ന ശേഷം ഒന്നാം നമ്പർ ടോക്കൺ കഴുത്തിലെ മാലയിൽ കോർത്തിടുന്ന പാപ്പാൻ സുരേഷ്
തൃശൂർപൂരം സുരക്ഷയുടെ ഭാഗമായി തൃശൂർ പാറമേക്കാവ് ക്ഷേത്ര പരിസരത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു
അന്തരിച്ച മുൻ മഹാരാഷ്ട്രാ ഗവർണർ കെ. ശങ്കരനാരായണൻ്റെ 4 -ാം ചരമവാർഷികത്തോടനുബന്ധിച്ച് പാലക്കാട് ടോപിൻ ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മന്ത്രി എം.ബി . രാജേഷ് സൗഹൃദ സംഭാഷണത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി. സമീപം .
മുണ്ടത്തിക്കോട് പടക്കശാല ദുരന്തത്തിൽ അവശേഷിച്ച വെടിമരുന്നുകൾ പികപ്പ് വാനിൽ കയറ്റുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com