കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നത് ബാരിക്കേടിന്റെ ഉള്ളിൽ നിന്ന് കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി
കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പനച്ചിക്കാട് മണ്ഡലത്തിലെ പര്യടനം നടത്തുന്നു
കോട്ടയം നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാറിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ബി.ഡി.ജെ.എസ്.സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ കെ അനിൽകുമാർ ഓട്ടോ-ടാക്സി തൊഴിലാളി സൗഹൃദ സംഗമത്തിൽ പങ്കെടുക്കുന്നു
കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നത് ബാരിക്കേടിന്റെ ഉള്ളിൽ നിന്ന് കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി
കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർത്ഥി ഡോ.എൻ.ജയരാജും പൂഞ്ഞാർ മണ്ഡലം സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും ചേർന്ന് സ്വീകരിക്കുന്നു
കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ എ.ഐ.സി.സി അദ്ധ്യ ക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ ഇമ്രാന്‍ പ്രതാപ് ഗർഹി, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറ്റുമാനൂരിൽ നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ഏറ്റുമാനൂർ,കോട്ടയം,പുതുപ്പള്ളി,വൈക്കം നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിമാരായ വി.എൻ വാസവൻ,അഡ്വ.കെ അനിൽകുമാർ, കെ.എം രാധാകൃഷ്‌ണൻ, പി.പ്രദീപ് എന്നിവരോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ
ഓർമ്മകളിൽ.... കാഞ്ഞിരപ്പള്ളി സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രവർത്തകർ സ്വീകരിക്കുന്നു.അന്തരിച്ച ദേശീയ ജനറൽ സെകട്ടറിയാരുന്ന സീതാറാം യച്ചൂരിയുടേയും സംസ്ഥാന സെക്രട്ടറിയാരുന്ന കോടിയേരി ബാലകൃഷന്റേയും കോട്ടയം ജില്ലാ സെക്രട്ടറിയാരുന്ന എ.വി.റസലിന്റേയും ചിത്രങ്ങൾ ചുവരിൽ