എറണാകുളം ഷിപ്യാർഡിന് മുന്നിലത്തെ ഉയർന്ന വാട്ടർ ടാങ്ക് ക്ളീൻ ചെയ്യുന്ന തൊഴിലാളികൾ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു ഡി.എഫിന്റെ പുതുയുഗ യാത്ര കൂറ്റനാട് നൽകിയ സ്വീകരണത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ. വി.കെ ശ്രീകണ്ഠൻ എം.പി. വി.ടി. ബൽറാം തുടങ്ങിയവർ സമീപം.
അടിയുറച്ച്...കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി പോകുന്നു.മന്ത്രി വി.എൻ.വാസവൻ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനാം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാ ഒരുക്കുന്നതിന്റെ ഭാഗമായി പൊലീസ് തിരുനക്കര മൈതാനത്തിന്റെ കവാടത്തിൽ സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടറിൽ കൂടി കൊടി പിടിച്ച് കടന്ന് വരുന്ന പ്രവർത്തകർ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ റാലി
പാലാ ഉറപ്പിച്ചോ.... കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളം കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി എം.പി സംസാരിക്കുന്നു. മന്ത്രി വി.എൻ.വാസവൻ സമീപം
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നന്ന റാലിയിൽ പങ്കെടുക്കുന്ന ടീച്ചേഴ്സ് ബ്രിഗേഡ്
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി എം.പി സംസാരിക്കുന്നു
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ 114-ാമത് കൺവൻഷന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഭദ്രദീപം തെളീയിക്കുന്നു.ഇടത്തുനിന്ന് ജി. രാജ്കുമാർ, അനി രാജ് ഐക്കര, സുരേഷ് കുഴിവേലിൽ, അജീന നജീബ്, എ.ആർ. വിക്രമൻ പിള്ള, പ്രൊഫ.പൂജപ്പുര കൃഷ്ണൻ നായർ, പ്രമോദ് നാരായൺ എം.എൽ.എ., സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ,പി.എസ്.നായർ, കെ.കെ.ഗോപിനാഥൻ നായർ, ആന്റോ ആന്റണി എം.പി., മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, ജി.കൃഷ്ണകുമാർ, അഡ്വ.കെ.ഹരിദാസ്, അഡ്വ.കെ.ജയവർമ്മ എന്നിവർ സമീപം.
131-ാമത് മാരാമൺ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുന്ന മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത.