EDITOR'S CHOICE
 
പാലാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിക്ക് കരൂർ പഞ്ചായത്തിൽ പര്യടനം നടത്തുന്നു .
 
നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തില്‍ പൊലീസും സി.എ.പി.എഫും ചേര്‍ന്ന് നടത്തിയ റൂട്ട് മാർച്ചിന് ശേഷം വെള്ളം കുടിക്കുന്ന സേനാംഗം.കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് മുപ്പത്തിയേഴ് ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്
 
നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ നിയോജകമണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് തുടക്കം കുറിച്ച് നാട്ടകത്തെ വെയർഹൗസിൽ കളക്ടർ ചേതൻകുമാർ മീണ വൈക്കം നിയമസഭാ മണ്ഡലത്തിന്റെ വരണാധികാരി വി. ദീപയ്ക്ക് വോട്ടിംഗ് യന്ത്രം കൈമാറുന്നു
 
അയ്മനത്ത് നടത്തിയ ഏറ്റുമാനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ പര്യടനത്തിനിടയിൽ നടൻ വിജയരാഘവനെ സന്ദർശിക്കുന്നു
 
നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തില്‍ പൊലീസും സി.എ.പി.എഫും ചേര്‍ന്ന് നടത്തിയ റൂട്ട് മാര്‍ച്ചിൽ പങ്കെടുത്ത സേനാംഗങ്ങൾക്ക് മുൻപിലൂടെ എന്താ സംഭവം എന്ന് മനസിലാകാതെ സ്പീഡിൽ നടന്ന് പോകുന്ന യാത്രക്കാരി
 
കോട്ടയം നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാർ കുമാരനല്ലൂർ പ്രചാരണം നടത്തുന്നു
 
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കോട്ടയം കളക്ട്രേറ്റിന്‌ മുൻപിൽ നിന്നും ജില്ലാ പൊലീസും ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സും ചേർന്ന് നടത്തിയ റൂട്ട് മാർച്ചിന് സമീപത്ത്കൂടി പോകുന്ന കന്യാസ്ത്രീകൾ
 
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പഴയ കാലത്തെ ബാലറ്റ് പെട്ടികൾ കഞ്ചിക്കോട്ടെ ഉരുക്കു ഫാക്ടറിയിലേക്ക് ആക്രിയായി കൊണ്ടുപോകാൻ പത്തനംതിട്ട കളക്ടറേറ്റിൽ നിന്ന് ലോറിൽ കയറ്റുന്നു.
 
തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന രഞ്ജിനി സംഗീത സഭയുടെ അൻപതാം വാർഷികം ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ വി.ബി. ബിനു, ജി. സുഭാഷ് , ജയ എസ്.നായർ, വി.വി.കേശവൻ മ്പൂതിരി, എം.കെ. ഷാജി, കെ.പി ജോസ് എന്നിവർ സമീപം
 
ആലപ്ര തച്ചരിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോാടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പടയണി രംഗത്ത് സമഗ്രസംഭാവന നൽകിയതിന് കേരള ഫോക്‌ലോർ അക്കാദമി അവാര്‍ഡ് ലഭിച്ച ശ്രീഭദ്രാ പടയണിസംഘം പ്രസിഡൻ്റ് കെ.എൻ. മണി കാവുങ്കലിനെ ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉപഹാരം നൽകി ആദരിക്കുന്നു
 
കലഞ്ഞൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച.
 
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് എഴുന്നള്ളത്തിന് ഇന്നലെ രാത്രി കാരാപ്പുഴ മാളികപ്പീടികയില്‍ നല്‍കിയ വരവേൽപ്പ്
 
മഹാദേവനാറാട്ട്...തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് അമ്പലക്കടവ് ദേവീക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ട്.
 
ആവേശമുയർത്തി... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് അണിനിരക്കാനെത്തിയ ഗജരാജൻ ചൈത്രം അച്ചു തുമ്പിക്കൈയും കാലുമുയർത്തി പൂരപ്രേമികളെ അഭിവാദ്യം ചെയ്യുന്നു.
 
തേവരെഴുന്നള്ളുന്നെ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് തിരുനക്കര തേവരുടെ തിടമ്പേറ്റി വരുന്ന ഗജരാജൻ പുതുപ്പള്ളി കേശവൻ.
 
തേവരെഴുന്നള്ളുന്നെ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് തിരുനക്കര തേവരുടെ തിടമ്പേറ്റി വരുന്ന ഗജരാജൻ പുതുപ്പള്ളി കേശവൻ.
 
കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നത് ബാരിക്കേടിന്റെ ഉള്ളിൽ നിന്ന് കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി
 
ആറന്മുള നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ കോഴഞ്ചേരിയിൽ നടന്ന ആറന്മുള നിയോജക മണ്ഡലം കൺവെൻഷനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൈപിടിച്ച് ഉയർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന വൈ.പ്രസിഡന്റ് കെ.പത്മകുമാർ,ബി.ജെ.പി ദേശീയ സമതി അംഗം വിക്ടർ.ടി.തോമസ് എന്നിവർ സമീപം.
 
കൂട്ടിനിളംകിളി...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത് കൈനോട്ടക്കാരിയുടെ സമീപം കൂടിന് വെളിയിൽ ഇരുന്ന് വിശ്രമിക്കുന്ന തത്ത
 
എരിയുന്ന വയറും കരിയുന്ന വനവും...ശക്തമായ വേനലിൽ വനങ്ങളിൽ വെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിടുമ്പോൽ ഇലകൊഴിഞ്ഞ മരത്തിലിരുന്ന് സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറിലെ ഭക്ഷണം കുട്ടിക്കുരങ്ങിനെ മാറോട് ചേർത്ത് പിടിച്ച് കഴിക്കുന്ന കുരങ്ങ്.തമിഴ്നാട് തിരുവണ്ണാമലൈ ജില്ലയിലെ അരുണാചലഗിരിയിൽ നിന്നുള്ള കാഴ്ച.
 
കൗതുകം കണ്ണിൽ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് ഗജവീരന്മാർ അണിനിരക്കുന്നത് അച്ഛൻറെ തോളിലിരുന്ന് കൗതുകത്തോടെ ഫോണിൽ പകർത്തുന്ന കുട്ടി.
 
ആവേശമുയർത്തി... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് അണിനിരക്കാനെത്തിയ ഗജരാജൻ ചൈത്രം അച്ചു തുമ്പിക്കൈയും കാലുമുയർത്തി പൂരപ്രേമികളെ അഭിവാദ്യം ചെയ്യുന്നു.
 
യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനത്തിന് ശേഷം എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ .സി.വേണുഗോപാൽ സ്ഥാനാർത്ഥി അബിൻ വർക്കിയും ആന്റോ ആന്റണി എം.പിയുമായി സംഭാഷണത്തിൽ.
 
ഇതൊരു സ്ഥിരം പ്രശ്നമാണല്ലോ------ തിരുവല്ല നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടന പ്രസംഗത്തിനിടയിൽ മൈക്ക് നിന്നു പോയതിനെ തുടർന്ന് മൈക്കിൽ കൊട്ടി നോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
 
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ കെവിൻ യോക്കിന്റെ മുന്നേറ്റം
 
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡാനിഷ് ഫാറൂക്കിന്റെ മുന്നേറ്റം
 
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമെത്തിയ ഭാര്യ ചാരു ലത തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നിന്നും പുറത്തേക്ക്
 
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം.
 
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
 
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
 
കേരള വുമൺസ് ലീഗ്... തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള വുമൺസ് ലീഗ് ഫുട്ബാളിൽ പിഎഫ്സി കേരളയും ഇൻ്റർ കേര എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ പിഎഫ് സി കേരളയുടെ അജ്ജന നകുലൻ ഗോൾകീപ്പറെ മറികടന്ന് ഗോൾ നേടുന്നു.
 
പെരിങ്ങുളം തണൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി വടംവലിച്ച് ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്രതാരം മീനാക്ഷി അനൂപ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ, ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ എന്നിവർ സമീപം
 
പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം കുട്ടുക്കാരികൾ ചേർന്ന് ഷർട്ടിൽ ഓർമ്മകുറിപ്പുകൾ എഴുതി ചേർക്കുന്നു തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്
 
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നഴ്സുമാർ വെയിലിൽ കുട ചൂടി തൃശൂർ കളക്ട്രേറ്റിന് മുൻപിൽ പ്രതിക്ഷേധിക്കുന്നു
 
തൃശൂർ ഗരുഡ ഹോട്ടലിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രിപിണറായിവിജയൻ മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
 
മണല്ലൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
 
തെരഞ്ഞെടുപ്പ് കാലത്തെ വിഷു ആഘോഷത്തെ തുടർന്ന് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിയ ശ്രീകൃഷ്ണ വിഗ്രഹങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ തോരണങ്ങളും ഒരുക്കിവയ്ക്കുന്നയാൾ
 
ഉയർന്ന താപനില മുന്നറിയിപ്പുള്ളതിനാൽ ചൂട്ടിനെ പ്രതിരോധിക്കാനായി വിദ്യാർത്ഥികളിലൊരാളുടെ ഷാൾ തലയിലിട്ട്  പരീക്ഷ കഴിഞ്ഞ് നടന്ന് നീങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ ഹൈ റോഡിൽ നിന്നൊരു ദൃശ്യം
 
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ ഡിസിസി ഓഫീസിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഡിസിസി ഓഫീസിലെ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ ഛായചിത്രത്തിന് മുൻപിൽ കൈക്കൂപ്പി പ്രാർത്ഥനയോടെ
 
നടക്കുമോഎന്തോ...തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആരോഗ്യപരമായ കാരണങ്ങളാലോ മറ്റ് കാരണങ്ങളാലോ പങ്കെടുക്കുവാൻ സാധിക്കില്ല എന്ന് ബോധിപ്പിക്കുന്ന ആപേക്ഷകൾ പൂരിപ്പിച്ച് തൃശൂർ കളക്ട്രേറ്റിൽ സ്ഥാപിച്ചിട്ടുള്ള വിവിധ ബോക്സുകളിൽ നിക്ഷേപിക്കുന്ന ജീവനക്കാരിൽ  ചിലർ
  TRENDING THIS WEEK
ചങ്ങനാശേരിയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർഥി ജോബ് മൈക്കിൾ സ്വീകരിക്കുന്നു
കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​ന​ട​ന്ന​ ​യു.​ഡി.​എ​ഫ് ​മ​ഹാ​റാ​ലി​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ,​​​ ​​മു​സ്ലിം​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി,​ മു​സ്ലിം​ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ,​ ​ ​​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​​​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി,​ കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ്, ​പ്ര​തി​പ​ക്ഷ​ ​നേ​താ​
കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ എ.ഐ.സി.സി അദ്ധ്യ ക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ,​ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ ഇമ്രാന്‍ പ്രതാപ് ഗർഹി,​ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി‌.ഡി സതീശൻ എന്നിവർ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറ്റുമാനൂരിൽ നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ഏറ്റുമാനൂർ,കോട്ടയം,പുതുപ്പള്ളി,വൈക്കം നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിമാരായ വി.എൻ വാസവൻ,അഡ്വ.കെ അനിൽകുമാർ, കെ.എം രാധാകൃഷ്‌ണൻ, പി.പ്രദീപ്‌ എന്നിവരോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറ്റുമാനൂരിൽ നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് അഹല്യാമോൾ റോസാപ്പൂ നൽകിയപ്പോൾ
വരൾച്ചയുടെ പിടിയിൽ.......താപനില ഉയർന്ന് കൊടും വരൾച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.ഏറ്റവും ഉയർന്ന താപനിലയിലാണ് ജില്ല.ചൂട് സഹിക്കാനാകാതെ കുടയുംചൂടി തലയിൽ ഷാള് ചുറ്റി കൈയ്യിൽ കുടിവെള്ളവുമായി നഗരത്തിലൂടെ നടന്ന് നീങ്ങുന്നവർ.
എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് വഞ്ചിപ്പൊയ്കയിൽ നൽകിയ സ്വീകരണം.
പത്തനംതിട്ട പ്രസ് ക്ളബിൽ നടന്ന ജനമനസ് 2026 തിരഞ്ഞെടുപ്പ് സംവാദത്തിൽ അടൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രിജി.കണ്ണൻ, ബി.ജെ.പി സ്ഥാനാർത്ഥി പന്തളം പ്രതാപൻ,യു.ഡി.എഫ് സ്ഥാനാർത്ഥി സി.വി.ശാന്തകുമാർ
കോട്ടയം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണണൻ സ്വീകരിക്കുന്നു.നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com