EDITOR'S CHOICE
 
അപകട പാർക്കിംഗ്... കോട്ടയം ചന്തക്കടവ്-കോടിമത എം.ജി. റോഡിൻ്റെ വളവിൽ പച്ചക്കറി മാർക്കറ്റിന് സമീപം ഇരുവശങ്ങളിലായി അപകടകരമായി പാർക്ക് ചെയ്തിരിക്കുന്ന കണ്ടയ്നർ ലോറികൾ
 
മുട്ടകടക്ക് ചുറ്റും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ മുന്നണികളുടെ പ്രചരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു.കോട്ടയം അതിരമ്പുഴക്കവലയിൽ നിന്നുള്ള കൗതുക കാഴ്ച
 
ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം എസ് എസ് കെ കോട്ടയം എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ റാലി
 
സീബ്രാ ലൈനുകളിൽ എങ്ങനെ സഞ്ചരിക്കണമെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കാഴ്ച. കാൽനടയാത്രികർക്കുള്ള സിഗ്നൽ ഓണായി കഴിഞ്ഞതിന് ശേഷം മാത്രമാണ് വിദേശികൾ ക്രോസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ സീബ്രാ ലൈനുകളിലുള്ള അപകടങ്ങളെ ഹൈക്കോടതി പരാമർശിച്ചിരുന്നു. നഗരത്തിലെ സീബ്രാലൈനുകളിൽ ഏതാണ്ടെല്ലാം മാഞ്ഞുതീരാറായ സ്ഥിതിയിലാണ്. അടുത്തകാലത്തെങ്ങും സീബ്രാ ലൈനുകളും മറ്റു രേഖപ്പെടുത്തലുകളും വാഹനത്തിരക്കേറിയ എറണാകുളം നഗരത്തിൽ ഉണ്ടായിട്ടില്ല.
 
ഇലക്ഷന് പ്രഖ്യാപിച്ചതോടെ പ്രചരണങ്ങൾക്കായുള്ള ചിഹ്നങ്ങൾ ഒരുങ്ങി. 60 ലേറെ വർഷം പഴക്കമുള്ള കോഴിക്കോട് വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിലെ കടയിൽ ചിഹ്നം പതിക്കാനുപയോഗിക്കുന്ന സ്റ്റെൻസിലുകൾ വെട്ടിയുണ്ടാക്കുന്ന എസ്.വി.സമീർ.
 
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ‘ജൻ സീ ’ ട്രെൻഡും. സ്ഥാനാർത്ഥികളുടെ പേരും പടവും ചിഹ്നവും ടീഷർട്ടിലും മുണ്ടിലും പ്രിന്റ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണിവർ. കോഴിക്കോട് നടക്കാവിൽ നിന്നുള്ള ദൃശ്യം.
 
നല്ല നാളേക്കായി.... സ്വയംഭരണ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ജില്ലാ ലീപ് സെല്ലിന്റെയും ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെയും എൻ എസ് എസ് വളണ്ടിയർ മാരുടെയും നേതൃത്വത്തിൽ പഴയ കോർപറേഷൻ ബിൽഡിഗിന്റെ മതിലിൽ തീർത്ത പെയിന്റിംഗ്
 
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി സി ബ്ലോക്കിൽ തീപിടിച്ചതിനെ തുടർന്നുണ്ടായ പുക
 
ആർട്ട്' ഫെസ്റ്റിവൽ...കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കാൻ കാത്ത് നിൽക്കുന്ന മത്സരാർത്ഥി
 
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ഇൻ്റർസോൺ കലോൽസവത്തിൽ ഭരതനാട്യം പെന്കുട്ടികളുടെ വിഭാഗത്തിൽ എറണാംകുളം വാരിക്കോളി കെമിസ്റ് കോളേജ് ഓഫ് ഫാര്മസ്യൂട്ടിക്കൽസിലെ മിഥുന
 
ഒപ്പന... കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒപ്പന, എച്ച്.എസ്. വിഭാഗം, ഒന്നാം സ്ഥാനം, സെൻ്റ്. പോൾസ് എച്ച്.എസ്, വെട്ടിമുകൾ.
 
റവന്യു ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം അറബി കലോത്സവത്തിൽ ഓവറാൾ നേടിയ ബേക്കർ മെമ്മോറിയൽ യു.പി സ്കൂൾ, കോട്ടയം
 
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അനന്ത ലക്ഷമി.എം ഭരതനാട്യം,ഒന്നാം സ്ഥാനം എച്ച്.എസ് എസ്, വിഭാഗം,എം.ജിഎം.എൻ.എസ്.എസ് എച്ച്.എസ് എസ്, ളാക്കാട്ടൂർ
 
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എം.ഡി എച്ച എസ് എസിലെ ഒന്നാം വേദിയിൽ ലൈവ് സ്‌ട്രീമിംഗ്‌ നടത്തുന്ന ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥികൾ
 
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എം.ഡി എച്ച എസ് എസിലെ ഒന്നാം വേദിയിൽ ലൈവ് സ്‌ട്രീമിംഗ്‌ നടത്തുന്ന ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥികൾ
 
രാജസദസ്സിൽ... കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ മത്സരത്തിന് മുന്നേ സദസ്സിലിരുന്ന് മറ്റു മത്സരങ്ങൾ വീക്ഷിക്കുന്ന ചവിട്ടുനാടകത്തിന് വേഷമണിഞ്ഞ മത്സരാർത്ഥികൾ.
 
നല്ല നാളേക്കായി.... സ്വയംഭരണ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ജില്ലാ ലീപ് സെല്ലിന്റെയും ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെയും എൻ എസ് എസ് വളണ്ടിയർ മാരുടെയും നേതൃത്വത്തിൽ പഴയ കോർപറേഷൻ ബിൽഡിഗിന്റെ മതിലിൽ തീർത്ത പെയിന്റിംഗ്
 
ജില്ലാ സ്കൂൾ കലോത്സവം നടന്ന കോഴഞ്ചേരിയിൽ മത്സരയിനങ്ങളിൽ പങ്കെടുക്കാനായി വേദിയിലേക്ക് പോകുന്ന വിദ്യാർത്ഥികൾ. റോഡരികിലെ കെട്ടിടത്തിന്റെ ചുവരിൽ ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത് കാണാം.
 
നാവിക സേനാ ദിനാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നാവിക സേന നടത്തിയ അഭ്യാസ പ്രകടനങ്ങളുടെ ഭാഗമായി കടലിൽ കിടന്ന ബോട്ടിലേക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന സേനാംഗങ്ങൾ.
 
പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യ വേദിയിൽ മത്സരത്തിന് ശേഷം അമ്മയുടെ നെഞ്ചിൽ ചാഞ്ഞ് മറ്റ് മത്സരാ‌ർത്ഥികളുടെ പ്രകടനം കാണുന്നതിനിടയിൽ ക്ഷീണത്താൽ ഉറങ്ങിപ്പോയ ഉള്ളന്നൂർ ആർ.അർ.യു.പി.എസ് ലെ അക്ഷിത.സി.ആർ.അമ്മ ചിത്തിര.സി.ചന്ദ്രൻ കുളനട പഞ്ചായത്ത് പ്രസിഡന്റാണ്.
 
താരാട്ട് മുദ്ര... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യ മത്സരത്തിനെത്തിയ ശ്രിത അനിൽ കൂടെ വന്ന സുഹൃത്തിൻ്റ നാലുമാസം പ്രായമുള്ള കുട്ടിയെ ഗ്രീൻ റൂമിൽ കിടത്തി ലാളിക്കുന്നു.
 
ഭാവം പാകത്തിന്... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തൽ ഹയർസെക്കൻഡറി വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ വാകത്താനം ജെ.എം എച്ച്.എസ്.എസിലെ അലക്സ് പി. തങ്കച്ചനൊപ്പം കലോത്സവത്തിന് പാചകത്തൊഴിലാളിയായെത്തിയ സുധ ചുവട് വച്ചപ്പോൾ. ലത,ശുഭ എന്നിവർ സമീപം.
 
കളിക്കല്ലേ മൈക്കേ...കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പൂരക്കളി മത്സരത്തിനിടെ വേദിയിൽ സ്ഥാപിച്ചിരുന്ന മൈക്കിൽ കൈതട്ടിയപ്പോഴുള്ള മത്സരാർത്ഥിയുടെ ഭാവങ്ങൾ
 
ശരണ വീഥിയിൽ...ശബരിമല ദർശനത്തിനായി പുല്ലുമേട്ടിൽ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർ.
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്.സി ക്കെതിരെ ഗോൾ നേടിയ കാലിക്കറ്റ് എഫ്.സിയുടെ ആഹ്ലാദം
 
പിടിച്ചു കെട്ടി... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ നിന്ന്.
 
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുഡ് ബാൾ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കാലിക്കറ്റ് ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് കാലിക്കറ്റിൻ്റെ മുഹമ്മദ് അസിസിഫും തൃശൂരിൻ്റെ കൊവിൻ ജാവീറും പന്ത് എടുക്കാനുള്ള ശ്രമം
 
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ.
 
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ
 
കരാട്ടെ കേരള അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കരാട്ടെ ചാമ്പ്യൻ ഷിപ് മത്സരത്തിൽ നിന്ന്.
 
ആം റെസ്‌ലിംഗ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയും ജില്ല സ്‌പോർട് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ നിന്ന്
 
ആം റെസ്‌ലിംഗ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയും ജില്ല സ്‌പോർട് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ നിന്ന്
 
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂരിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ബാലറ്റ് ബോക്സ് ഡിപ്പോയിൽ നിന്നും ജില്ലയിലെ വിവിധയിടങ്ങളിലേയ്ക്ക് കൊണ്ടുപോകാനുള്ള ബാലറ്റ് ബോക്സുകൾക്ക് കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
 
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂരിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ബാലറ്റ് ബോക്സ് ഡിപ്പോയിൽ നിന്നും ബാലറ്റ് ബോക്സുകൾ ജില്ലയിലെ വിവിധയിടങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നു
 
പാപങ്ങൾ നീങ്ങി മോക്ഷപ്രാപ്തി ലഭിക്കുമെന്ന വിശ്വാസത്തിൽ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലെ പുനർജനി ഗുഹ നൂഴുന്ന ഭക്തർ
 
തൃശൂർ കോർപറേഷൻ 25-ാം വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയും ദേശീയ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യനും ദേശീയ കോച്ചുമായിരുന്ന ചിത്ര ചന്ദ്രമോഹൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൗത്ത് സോൺ ഖേലോ ഇന്ത്യ വുമൺ വെയ്റ്റ് ലിഫ്റ്റിംഗിൽ പങ്കെടുക്കുന്ന തൻ്റെ മത്സരാർത്ഥികൾക്ക് നിർദ്ദേശം നൽക്കുന്നു
 
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കേ അജണ്ഡകൾ പാസാക്കാൻ തൃശൂർ കോർപറേഷനിൽ കൗൺസിൽ യോഗം വിളിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിലെ  മേയറുടെ ചെയർ എടുത്ത് മേശയ്ക്ക് മുകളിൽ വച്ച് പ്രതിക്ഷേധിക്കുന്നു
 
കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ഈസ്റ്റ് ഉപജില്ല ടീം അംഗങ്ങൾക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ ട്രോഫി സമ്മാനിക്കുന്നു.യ ഈസ്റ്റ് ഉപജില്ല ടീം അംഗങ്ങൾക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി.അലക്സാണ്ടർ സമ്മാനിക്കുന്നു
 
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എം.ഡി എച്ച എസ് എസിലെ ഒന്നാം വേദിയിൽ ലൈവ് സ്‌ട്രീമിംഗ്‌ നടത്തുന്ന ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥികൾ
 
കയ്യേറി പച്ചപ്പും പാർട്ടികളും... തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ കോട്ടപ്പുറത്ത് ഇരുമ്പ് ഷിറ്റുകളിൽ പതിച്ചിരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പോസ്റ്ററുകളും, ഫ്ലക്സ് ബോർഡുകളും. പലയിടങ്ങളിലും ഒപ്പത്തിനൊപ്പം ഫ്‌ളക്‌സുകൾവെച്ച് നിറഞ്ഞുനിൽക്കാനുള്ള ശ്രമങ്ങളും കാണാം.
  TRENDING THIS WEEK
എറണാകുളം കളമശ്ശേരിയിൽ പാളം തെറ്റി റെയിൽവേ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്ന ചരക്ക് തീവണ്ടി. സമീപത്തെ നന്നാക്കിയ ട്രാക്കിലൂടെ കടന്ന് പോകുന്ന മറ്റൊരു പാസഞ്ചർ ട്രെയിൻ.
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം ബേക്കർ സ്കൂൾ ടീം.
വിവാദത്തെ തുടർന്ന് ഒളിവിൽ പോയ രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എയെ കണ്ടെത്താൻ നാട്ടുകാരുടെ സഹായം തേടി പാലക്കാട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാന്റിൽ ആളുകൾക്ക് നോട്ടിസ് നൽക്കുന്നു.
കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം സെൻറ് ആൻസ് എച്ച്.എസ്.എസ് ടീം.കളിയിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം സെൻറ് ആൻസ് എച്ച്.എസ്.എസ് ടീം
ശബരിമല പതിനെട്ടാംപടിക്ക് മുന്നിലെ ആർ.എ.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ
രാജസദസ്സിൽ... കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ മത്സരത്തിന് മുന്നേ സദസ്സിലിരുന്ന് മറ്റു മത്സരങ്ങൾ വീക്ഷിക്കുന്ന ചവിട്ടുനാടകത്തിന് വേഷമണിഞ്ഞ മത്സരാർത്ഥികൾ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com