നീരൊഴുക്കുനിലച്ച മണിമലയാർ മുണ്ടക്കയത്ത് നിന്നുള്ള കാഴ്ച.
കർഷക സംഘടനയായ ഇൻഫാമിന്റെ രജതജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പൊടിമറ്റം സെന്റ് മേരീസ് പള്ളി ഹാളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുവരുന്നു
തട്ടുയർത്തിയ ആദരം...നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ശാഖാ യൂണിയനുകൾ നൽകിയ ആദരിക്കൽ ചടങ്ങിനെത്തിയ ജനറൽ സെക്രട്ടറി പത്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ ശർക്കരകൊണ്ട് തുലാഭാരം നടത്തിയപ്പോൾ.കഴിഞ്ഞ ആഴ്ചയാണ് രാജ്യം വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകി ആദരിച്ചത്.
നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ തീർഥാടനം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ചപ്പോൾ.
ഉയരങ്ങൾ കീഴടക്കി... കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൻ്റെ അവധിക്ക് മൂന്നാർ മീശപ്പുലിമലയിൽ ട്രക്കിംഗ് നടത്തുന്ന സഞ്ചാരികൾ. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമല സമുദ്രനിരപ്പിൽ നിന്നും 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
മഞ്ഞുമ്മേൽ ഗയ്സ്...റിപ്പബ്ലിക് ദിന അവധിയ്ക്ക് മൂന്നാർ മീശപ്പുലിമലയിൽ ട്രക്കിംഗ് നടത്തി സൂര്യോദയ വേളയിൽ മഞ്ഞ് ആസ്വദിക്കുന്ന സഞ്ചാരികൾ. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമല സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്
ചിന്തയിൽ തേരോട്ടം... ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെൺകുട്ടികളുടെ ചെസ് മത്സരത്തിൽ എൽ.പി സ്കൂൾ വിഭാഗത്തിൽ മത്സരിക്കുന്ന തനയ അനീഷിന്റെ ഭാവം.
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിൽ ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിക്കുന്നു
ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 105-ാംജയന്തി അനുസ്മരണം നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ ഉദ്ഘാടനം ചെയ്യുന്നു. മള്ളിയൂർ ദിവാകരൻ നമ്പൂതിരി, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വെണ്മണി കൃഷ്ണൻ നമ്പൂതിരി, നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യ, സ്പെഷ്യൽ അഡ്വൈസർ ജയശങ്കർ രാജഗോപാൽ,പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണ വർമ്മ തമ്പുരാൻ,നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ,ശ്രീരാമകൃഷ്ണ അയ്യർ എന്നിവർ സമീപം
മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മള്ളിയൂർ ഗണേശ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി സമർപ്പിക്കുന്നു. മള്ളിയൂർ ദിവാകരൻ നമ്പൂതിരി, വെണ്മണി കൃഷ്ണൻ നമ്പൂതിരി, ജയശങ്കർ രാജഗോപാൽ,പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണ വർമ്മ തമ്പുരാൻ, നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ,ശ്രീരാമകൃഷ്ണ അയ്യർ എന്നിവർ സമീപം