ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
ആര് പിടിക്കും... നിയമസഭാ തിരഞ്ഞെടുപ്പ്, മതിലുകളിൽ വരച്ചിരിക്കുന്ന വിവിധ പാർട്ടി ചിഹ്നങ്ങളുടെ സമീപത്ത് നിന്ന് ചൂണ്ടയിട്ട് മത്സ്യബന്ധനം നടത്തുന്നവർ. ആലപ്പുഴ പള്ളാത്തുരുത്തി ചുങ്കത്ത് നിന്നുള്ള ദൃശ്യം.
ഐ.ജി.പി സൗത്ത് സോൺ ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയും കൊച്ചിൻ സിറ്റിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊച്ചിൻ സിറ്റിയുടെ ബാറ്റർ സഞ്ജു പി.ടി യുടെ വിക്കറ്റിന് ശ്രമിക്കുന്ന ആലപ്പുഴയുടെ കീപ്പർ അൽ അമീൻ. മത്സരത്തിൽ ആലപ്പുഴ എട്ട് വിക്കറ്റിന് വിജയിച്ചു
ദിനംപ്രതി അന്തരീക്ഷ താപനില വർധിക്കുകയാണ്. പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത വെയിലിൽ ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലൂടെ തലക്കുട ചൂടി നടന്നുനീങ്ങുന്ന വിദേശ വിനോദ സഞ്ചാരി.
പകല് താപനില ക്രമാതീതമായി ഉയരുകയാണ്. വെയിലിനെ ചെറുക്കാനായി ഫൈബർ കുടയുമായി ആലപ്പുഴ ബീച്ചിലേക്ക് പോവുന്ന ലൈഫ് ഗാർഡ്
അമ്പലപ്പുഴ നിയോജക മണ്ഡലം യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയ എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയ്ക്കും സ്ഥാനാർത്ഥി ജി. സുധാകരനും യു.ഡി.എസ്.എഫ് തലപ്പാവും വേലകളി വാളും പരിചയും നൽകിയപ്പോൾ. യു. ഡി. എഫ് ആലപ്പുഴ നിയോജകമണ്ഡലം ചെയർമാൻ ബി ഉണ്ണികൃഷ്ണൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. പ്രഭുകുമാർ, ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ്, യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ മനീഷ് എം. പുറക്കാട് തുടങ്ങിയവർ സമീപം
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
വേനൽ ചൂടിൽ ഒരു ആശ്വാസമായിയത്തിയ വേനൽ മഴ പത്തിരപ്പാലയിൽ നിന്നു .
യു.ഡി.എഫ് ഇലക്ഷൻ പ്രചാരണ പരിപാടിക്കായി ഫോർട്ട് കൊച്ചി വെളിമൈതാനിയിലെത്തിയ രാഹുൽ ഗാന്ധി സ്ഥാനാർത്ഥികൾക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. കൊച്ചി മേയർ വി.കെ. മിനിമോൾ, കെ. ബാബു എം.എൽ.എ, ഹൈബി ഈഡൻ എം.പി, അജയ് തറയിൽ, കെ.സി. വേണുഗോപാൽ എം.പി, കൊച്ചി മണ്ഡലം സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസ്, എറണാകുളം മണ്ഡലം സ്ഥാനാർത്ഥി ടി.ജെ. വിനോദ്, തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാർത്ഥി ദീപക് ജോയ്, തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി ഉമ തോമസ്, വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥി ടോണി ചമ്മിണി തുടങ്ങിയവർ സമീപം