പത്തനംതിട്ട യു.ഡി.എഫ് ൻ്റെ നേത്യത്വത്തിൽ വിശ്വാസ സംരക്ഷണ പദയാത്രക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമ ജാഥ.
പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്ന ഭക്തജനങ്ങൾ.
1.ശബരിമല നിയുക്ത മേൽശാന്തിയായി തൃശ്ശൂർ ചാലക്കുടി വാസുപുരം മറ്റത്തൂർ കുന്ന് ഏറന്നൂർ മന പ്രസാദ് ഇ.ഡിയെ പന്തളം കൊട്ടാരത്തിലെ കുട്ടി കശ്യപ് വർമ്മ തെരഞ്ഞെടുത്ത നറുക്ക് ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഉയർത്തികാട്ടുന്നു. ദേവസ്വം കമ്മീഷൻ ബി.സുനിൽകുമാർ, ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, അഡ്വ. പി.ഡി സന്തോഷ് കുമാർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി.ബിജു, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ സമീപം. 2. മാളികപ്പുറം നിയുക്ത മേൽശാന്തിയായി മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം മനു നമ്പൂതിരി എം.ജി പന്തളം കൊട്ടാരത്തിലെ കുട്ടി മൈഥിലി വർമ്മ തെരഞ്ഞെടുത്ത നറുക്ക് ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഉയർത്തികാട്ടുന്നു. പി.ആർ.ഒ അരുൺകുമാർ, ദേവസ്വം കമ്മീഷൻ ബി.സുനിൽകുമാർ, ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ,ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ്, അഡ്വ. പി.ഡി സന്തോഷ് കുമാർ, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ സമീപം.
ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ യു.ഡി.എഫിൻ്റെ വിശ്വാസ സംരക്ഷണ പദയാത്രക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന മഹാസംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിനുനേരെ കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എൽ,ഡി,എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗം ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.
യു.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ പദയാത്രയ്ക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമ വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ സൗഹൃദ സംഭാഷണത്തിൽ.
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എം..ജി .മനു നമ്പൂതിരിപ്പാടിന് ഇളയമകൻ ഭാരത് കൃഷ്ണ മുത്തം നൽകുന്നു.മൂത്തമകൾ ഭദ്രപ്രിയ,ഇളയ മകൾ പത്മപ്രിയ എന്നിവർ സമീപം
എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കന്റോൺമെന്റ് മൈതാനിയിൽ നൽകുന്ന സ്നേഹാദരവിന്റെ പന്തൽ നിർമ്മാണം പൂർത്തിയായപ്പോൾ
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എം.ജി.മനു നമ്പൂതിരി കുടുംബത്തോടൊപ്പം
മിഷൻ കൊല്ലം ഹോക്കിയുടെ ഉത്ഘടന ചടങ്ങിൽ IREL നൽകിയഗോൾകീപ്പർ കിറ്റ് ജനറൽ മാനേജർ എൻ .ആർ അജിത്ത് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് കൈമറുന്നു