ചിത്ര പ്രദർശനം... കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡി സി കിഴക്കേമുറി ഇടം ആർട്ട്‌ ഗാലറിയിൽ കെയർ & ക്യാൻവാസ് ചാരിറ്റി ആർട്ട്‌ എക്സിബിഷൻ ചിത്രകാരൻ ഫാ. ഡോ. കെ.എം ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
അതിരമ്പുഴ സെൻ്റ്. മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഫൊറോന വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കാെടിയേറ്റുന്നു.
എറണാകുളം ശ്രീഅയ്യപ്പൻകോവിലിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഡാൻസസ് ഓഫ് ഇന്ത്യ അവതരിപ്പിച്ച നൃത്തം.
ശബരിമല സന്നിധാനത്ത് നിന്ന് മകരജ്യോതി ദർശനം നടത്തുന്ന ഭക്തർ.
പന്തളത്ത് നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ
തിരുവാഭരണ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ.
ശബരിമല മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് ദീപാലംകൃതമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സന്ധ്യാ ദൃശ്യം.
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ സംഘം പേട്ട തുള്ളി വാവര് പള്ളിയിൽ കയറി വലിയമ്പലത്തിലേക്ക് പോകുന്നു
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട നിരണം ബോട്ട് ക്ലബ്ബിൻറെ നിരണം ചുണ്ടൻ മൂന്നാമത്തെ ട്രാക്കിലൂടെ ഒന്നാമതായി ഫിനിഷിങ് പോയിൻറ് കടക്കുന്നു.
കൊല്ലം അഷ്ടമുടി കായലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ജേതാക്കളായ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ ക്യാപ്ടൻ മേയർ എ.കെ.ഹഫീസിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
തങ്കയങ്കി ഘോഷയാത്ര... തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും പാണ്ഡവം ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് നടത്തിയ തങ്കയന്തി ഘോഷയാത്ര.
ജില്ലാ കഥകളി ക്ലബിന്റെ ആഭിമുഖ്യത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ നടക്കുന്ന കഥകളി മേളയിൽ നിന്ന്. ഹരിശ്ചന്ദ്രചരിതം രതി വിരതി രംഗം കഥയിൽ വിശ്വാമിത്രൻ രതി, വിരതിമാരെ നൃത്ത നാട്യ സംഗീതം അഭ്യസിപ്പിക്കുന്നതാണ് ദൃശ്യം.
ശലഭമായ്... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിനായ് ഒരുങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ എസ്.എച്ച് സ്കൂളിൽ നിന്ന്.
എറണാകുളം സെന്റ് തെരെസാസ് കോളേജിൽ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ജെസ്സി ഹിൽ പാടുന്നു.
സിദ്ധി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിലെ ട്രാൻസ്‌ജെണ്ടർ കലാകാരികൾ തിരുവാതിരയോടനുബന്ധിച്ച് കോഴിക്കോട് തളി ക്ഷേത്രത്തിൽ അവതരിപ്പിച്ച തിരുവാതിരയിൽ നിന്ന്.
തിരുവാതിരോത്സവത്തോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തിൽ നടന്ന തിരുവാതിരകളിയിൽ നിന്ന്.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗം ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു.എൻ.എസ്.എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള സെക്രട്ടറി ഹരികുമാർ കോയിക്കൽ,ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ,പ്രസിഡൻ്റ് ഡോ. എം.ശശികുമാർ,ഗാനരചയിതാവ് രാജീവ് ആലുങ്കൽ വൈസ് പ്രസിഡൻ്റ് അഡ്വ.എം.സംഗീത് കുമാർ തുടങ്ങിയവർ സമീപം
സലിൽ ചൗധരിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന സംഗീത പരിപാടിയിൽ നവവീത് ഉണ്ണികൃഷ്ണനും ചിത്ര അരുണും ഗാനം ആലപിക്കുന്നു.
പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് പൂച്ചാക്കൽ ഉളവയ്പിൽ നടന്ന മന്നത്ത് ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ.
  TRENDING THIS WEEK
കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന എൻ.സി.സി കേഡറ്റുകൾ
എറണാകുളം ചാത്യാത്ത് റോഡിൽ കനത്ത വേനലിൽ ഇലകൾ കൊഴിഞ്ഞ മരത്തിലെ കാക്കക്കൂട് പ്രത്യക്ഷമായപ്പോൾ
കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
വിവിധ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക- സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ച സമരചങ്ങല
ചിത്ര പ്രദർശനം... കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡി സി കിഴക്കേമുറി ഇടം ആർട്ട്‌ ഗാലറിയിൽ കെയർ & ക്യാൻവാസ് ചാരിറ്റി ആർട്ട്‌ എക്സിബിഷൻ ചിത്രകാരൻ ഫാ. ഡോ. കെ.എം ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
വിവിധ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക- സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ച സമരചങ്ങല.
ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ സമരം ബി.ജെ.പി വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ സ്കൂൾ ട്രിപ്പ് കഴിഞ്ഞ് വന്ന് റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോയിൽ കിടന്നുറങ്ങുന്ന ഡ്രൈവർ
കോട്ടയം തിരുനക്കര പുതിയതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രിയുടെ പ്രതിനിധി പുതിയേടത്ത് ഇല്ലത്ത് കിരൺ നമ്പൂതിരി കൊടിയേറ്റുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com