കണ്ണനെ കണി കാണാൻ... വിഷു കണിക്കായി വിൽപ്പനയ്ക്ക് തയ്യറാക്കി വെച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ കടമ്പഴിപ്പുറം ഭാഗത്ത് നിന്ന്.
കോട്ടയം വിമലഗിരി കത്തീഡ്രലിൽ പെസഹാ ദിനാചരണത്തിന്‍റെ ഭാഗമായി വിജയപുരം രൂപത ബിഷപ് സെബാസ്റ്റ്യൻ തെക്കെത്തെചേരിൽ കാൽകഴുകൽ ശുശ്രുഷ നിർവഹിക്കുന്നു
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
ഓശാന തിരുനാളിനോടനുബന്ധിച്ച് ആലപ്പുഴ മൗണ്ട്‌ കാർമ്മൽ കത്തീഡ്രലിൽ കുരുത്തോല പ്രദക്ഷിണത്തിനെത്തിയ അമ്മയും കുഞ്ഞും
നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് വല്ലങ്ങി ദേശത്തിൻ്റെ എഴുന്നെള്ളിപ്പ്
ഈസ്റ്റർ ആഘോഷങ്ങൾക്ക് ലോകം തയ്യാറെടുക്കുമ്പോൾ യേശുക്രിസ്തുവിന്റെ കുരിശു മരണത്തെ സ്മരിച്ചു കൊണ്ട് മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിലേക്ക് കാൽനടയായി കുരിശും ചുമന്നു പോകുന്ന വിശ്വാസികൾ. പള്ളുരുത്തിയിൽ നിന്നുള്ള കാഴ്ച്ച.
ഗരുഡൻ...പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ഗരുഡ സമിതിയുടെ നേതൃത്വത്തിൽ തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന ഗരുഡൻ പയറ്റ്
തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന രഞ്ജിനി സംഗീത സഭയുടെ അൻപതാം വാർഷികം ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ വി.ബി. ബിനു, ജി. സുഭാഷ് , ജയ എസ്.നായർ, വി.വി.കേശവൻ മ്പൂതിരി, എം.കെ. ഷാജി, കെ.പി ജോസ് എന്നിവർ സമീപം
ആലപ്ര തച്ചരിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോാടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പടയണി രംഗത്ത് സമഗ്രസംഭാവന നൽകിയതിന് കേരള ഫോക്‌ലോർ അക്കാദമി അവാര്‍ഡ് ലഭിച്ച ശ്രീഭദ്രാ പടയണിസംഘം പ്രസിഡൻ്റ് കെ.എൻ. മണി കാവുങ്കലിനെ ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉപഹാരം നൽകി ആദരിക്കുന്നു
കലഞ്ഞൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച.
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് എഴുന്നള്ളത്തിന് ഇന്നലെ രാത്രി കാരാപ്പുഴ മാളികപ്പീടികയില്‍ നല്‍കിയ വരവേൽപ്പ്
മഹാദേവനാറാട്ട്...തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് അമ്പലക്കടവ് ദേവീക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ട്.
ആവേശമുയർത്തി... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് അണിനിരക്കാനെത്തിയ ഗജരാജൻ ചൈത്രം അച്ചു തുമ്പിക്കൈയും കാലുമുയർത്തി പൂരപ്രേമികളെ അഭിവാദ്യം ചെയ്യുന്നു.
തേവരെഴുന്നള്ളുന്നെ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് തിരുനക്കര തേവരുടെ തിടമ്പേറ്റി വരുന്ന ഗജരാജൻ പുതുപ്പള്ളി കേശവൻ.
തേവരെഴുന്നള്ളുന്നെ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് തിരുനക്കര തേവരുടെ തിടമ്പേറ്റി വരുന്ന ഗജരാജൻ പുതുപ്പള്ളി കേശവൻ.
ദേശവിളക്ക്....കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ദേശവിളക്കിൽ പടിഞ്ഞാറേനടയിൽ ദീപം തെളിക്കുന്ന ഭക്തർ
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശിവശക്തി കലാവേദിയിൽ പാണ്ഡവം ശിവദം കൈക്കൊട്ടിക്കളി സംഘം അവതരിപ്പച്ച കൈകൊട്ടിക്കളി
കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് നടന്ന അശ്വതിവിളക്ക് എഴുന്നള്ളിപ്പ്
  TRENDING THIS WEEK
മകളെ ഒരു നോക്കു കാണാൻ.......കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ ഭൗതികശരീരം സംസ്കരിക്കുന്നതിനായി തിരുവില്വാമല പാമ്പാടി ഐവർമഠത്തിലേക്ക് കൊണ്ടുപോവുന്നതിന് മുൻപ് ഒരു നോക്കു കാണുന്ന അമ്മ രോഹിണി
നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ സി.എം.എസ് എൽ പി സ്കൂളിൽ വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവർ
വോട്ടിംഗിന് ശേഷം ഇലട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന തൃശൂർ എൻഞ്ചിനിയറിംഗ് കോളേജിലെ സ്ട്രോഗ് റൂമിന് മുൻപിൽ കാവൽ നിൽക്കുന്ന എസ്എസ്ബി ടീം അംഗങ്ങൾ
വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പോസ്റ്റർ പതിച്ച ബസ് കഴുക്കുന്ന ജീവനക്കാരൻ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
തിരുവനന്തപുരം വാഴമുട്ടം സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വള്ളത്തിൽ മടങ്ങിപ്പോകുന്ന പനത്തുറയിലെ പ്രദേശവാസികൾ.
വിഷു ആഘോഷിക്കുന്നതിനായി കൃഷ്ണ വിഗ്രഹവും പ്ലാസ്റ്റിക് കണിക്കൊന്നയും ഒരുക്കി വെക്കുന്ന കച്ചവടക്കാരൻ. ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച്ച
കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ ചിതയ്ക്ക് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ വച്ച് സഹോദരൻ സച്ചു തീ വെയ്ക്കുന്നു
എറണാകുളം മറൈൻഡ്രൈവിലാരംഭിച്ച സമ്മർ ഫെസ്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ സ്കൈ ഡൈനിംഗ് അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ
തുടക്കം മാംഗല്യം...ഈസ്റ്റർ, റംസാൻ നോമ്പുകൾക്ക് കഴിഞ്ഞതിൽ പിന്നെ വിവാഹ ചടങ്ങുകൾ ധാരാളമായി നടക്കുന്ന നാളുകളാണിനി. എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ വിവാഹ ചടങ്ങിന് ശേഷം ഫോട്ടോഷൂട്ടിനായി തയ്യാറെടുക്കുന്ന വധൂവരന്മാർ. ബന്ധുക്കളും സുഹൃത്തുക്കളും സമീപം
എറണാകുളം നഗരത്തിലൂടെ കടന്ന് പോകുന്ന വലിയ ക്രെയിൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com