ആലപ്ര തച്ചരിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോാടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പടയണി രംഗത്ത് സമഗ്രസംഭാവന നൽകിയതിന് കേരള ഫോക്‌ലോർ അക്കാദമി അവാര്‍ഡ് ലഭിച്ച ശ്രീഭദ്രാ പടയണിസംഘം പ്രസിഡൻ്റ് കെ.എൻ. മണി കാവുങ്കലിനെ ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉപഹാരം നൽകി ആദരിക്കുന്നു
കലഞ്ഞൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച.
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് എഴുന്നള്ളത്തിന് ഇന്നലെ രാത്രി കാരാപ്പുഴ മാളികപ്പീടികയില്‍ നല്‍കിയ വരവേൽപ്പ്
മഹാദേവനാറാട്ട്...തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് അമ്പലക്കടവ് ദേവീക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ട്.
ആവേശമുയർത്തി... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് അണിനിരക്കാനെത്തിയ ഗജരാജൻ ചൈത്രം അച്ചു തുമ്പിക്കൈയും കാലുമുയർത്തി പൂരപ്രേമികളെ അഭിവാദ്യം ചെയ്യുന്നു.
തേവരെഴുന്നള്ളുന്നെ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് തിരുനക്കര തേവരുടെ തിടമ്പേറ്റി വരുന്ന ഗജരാജൻ പുതുപ്പള്ളി കേശവൻ.
തേവരെഴുന്നള്ളുന്നെ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് തിരുനക്കര തേവരുടെ തിടമ്പേറ്റി വരുന്ന ഗജരാജൻ പുതുപ്പള്ളി കേശവൻ.
ദേശവിളക്ക്....കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ദേശവിളക്കിൽ പടിഞ്ഞാറേനടയിൽ ദീപം തെളിക്കുന്ന ഭക്തർ
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശിവശക്തി കലാവേദിയിൽ പാണ്ഡവം ശിവദം കൈക്കൊട്ടിക്കളി സംഘം അവതരിപ്പച്ച കൈകൊട്ടിക്കളി
കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് നടന്ന അശ്വതിവിളക്ക് എഴുന്നള്ളിപ്പ്
പെരുനാൾ സെൽഫി... ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുത്തശേഷം സെൽഫിഎടുക്കുന്നവർ.
കോട്ടയം ആര്‍ട്ട് ഫൗണ്ടേഷന്‍ കോട്ടയം പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗാലറിയില്‍ നടത്തിയ വിവിധ ജില്ലകളില്‍ നിന്നുള്ള 34 വനിത ചിത്രകാരികളുടെ പ്രദര്‍ശനം 'ഷി റൈസസ്'.
കഥയങ്ങനെ ചൊല്ലി... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊതിയിൽ നാരായണ ചാക്യാർ കൂത്തമ്പലത്തിൽ അവതരിപ്പിച്ച കിരാതം ചാക്യാർകൂത്തിൽനിന്ന്
റംസാൻ മാസത്തിലെ നാലാം വെള്ളിയാഴ്ച പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടന്ന നിസ്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ സെൻറ് ആൻ്റണീസ് സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച കേരളകൗമുദി 115 മത് വാർഷികാഘോഷത്തിൽ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത നിശയിൽ നിന്ന്.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മടങ്ങുന്ന ഭക്തർ കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും.
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിക്കുന്നു
ഗരുഡൻ റെഡി... ആലപ്ര അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ഗരുഡൻ പറവ അവതരിപ്പാക്കാൻ ഒരുങ്ങിയിരുക്കുന്നവർ.
  TRENDING THIS WEEK
പാലായിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്ഥാനാർത്ഥി ജോസ് കെ. മാണിയും കടുത്തുരുത്തി മണ്ഡലം സ്ഥാനാർത്ഥി നിർമ്മലാ ജിമ്മിയും അഭിവാദ്യം ചെയ്യുന്നു
കൈ വിടാതെ ... ഒറ്റപ്പാലം നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തിരെഞ്ഞടുപ്പ് കൺവെൻഷൻ ശ്രീകൃഷ്ണപുരം സംഗിതശീലപം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്ഥാനാർത്ഥിയായ പി.കെ ശശിയും പരസ്പരം കൈ പിടിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു വി.കെ ശ്രീകണ്ഠൻ എം.പി സമീപം
പാലക്കാട് മണ്ഡലം സ്ഥാനാർത്ഥികളുടെ തിരെഞ്ഞടുപ്പ് പ്രചാരണ ബോർഡുകൾ ഒരു ഭാഗത്ത് സ്ഥാനപിടിച്ചപ്പോൾ പുത്തൂർ ഭാഗത്ത് നിന്ന്.
ആലപ്ര തച്ചരിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോാടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പടയണി രംഗത്ത് സമഗ്രസംഭാവന നൽകിയതിന് കേരള ഫോക്‌ലോർ അക്കാദമി അവാര്‍ഡ് ലഭിച്ച ശ്രീഭദ്രാ പടയണിസംഘം പ്രസിഡൻ്റ് കെ.എൻ. മണി കാവുങ്കലിനെ ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉപഹാരം നൽകി ആദരിക്കുന്നു
പാലായിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർത്ഥി ജോസ് കെ.മാണി സ്വീകരിക്കുന്നു.കടുത്തുരുത്തി മണ്ഡലം സ്ഥാനാർത്ഥി നിർമ്മലാ ജിമ്മി സമീപം
ആറന്മുള നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ കോഴഞ്ചേരിയിൽ നടന്ന ആറന്മുള നിയോജക മണ്ഡലം കൺവെൻഷനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൈപിടിച്ച് ഉയർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന വൈ.പ്രസിഡന്റ് കെ.പത്മകുമാർ,ബി.ജെ.പി ദേശീയ സമതി അംഗം വിക്ടർ.ടി.തോമസ് എന്നിവർ സമീപം.
ബി.ജെ.പി ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു.
ബി.ജെ.പി ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാറിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ബി.ഡി.ജെ.എസ്.സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പനച്ചിക്കാട് മണ്ഡലത്തിലെ പര്യടനം നടത്തുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com