TRENDING THIS WEEK
താഴില്ലങ്കിൽ വിലങ്ങിട്ട് പൂട്ടും---- രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കസ്റ്റഡിൽ വാങ്ങി പൊലീസ് പത്തനംതിട്ട എ ആർ ക്യാമ്പിൽ പ്രവേശിപ്പിച്ച ശേഷം വിലങ്ങുപയോഗിച്ച് ഗേറ്റ് പൂട്ടുന്നു.
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയ്ക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭിവാദ്യം ചെയ്യുന്നു. മന്ത്രി വി .എൻ വാസവൻ, കെ.എസ്.എം റഫീഖ് അഹ്‌മദ് സഖാഫി, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുൽ റഹ്മാൻ സഖാഫി തുടങ്ങിയവർ സമീപം
ശബരിമല മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
തിരുവാഭരണ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു.
പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് വാഹനത്തിലേക്ക് കയറ്റിയപ്പോൾ.
ഡെലൂലുവൈബ്... സംസ്ഥാന കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ 'സർവ്വം മായ' എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രം നടി റിയ ഷിബു ആരാധകരെ അഭിവാദ്യം ചെയ്യുന്നു.
തൃശൂരിൽ സംഘടിപ്പിക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായ് കലാമണ്ഡലത്തിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച സ്വാഗതഗാനത്തിൽ നിന്ന്.
മകരവിളക്ക് തൊഴനായി ശബരിമലക്ക് പോകാൻ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ അയ്യപ്പ ഭക്തരുടെ തിരക്ക്