TRENDING THIS WEEK
ശബരിമല സന്നിധാനത്ത് സംഗീത സംവിധായകൻ വൈക്കം രഞ്ജിത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഭക്തിഗാന സുധയിൽ നിന്ന്
മാറാത്ത തലമുറ...പാടത്തും കലുങ്കിലും പുഴയോരത്തും വഴിയോരത്തുമെല്ലാം കൂട്ടം കൂടിയിരിക്കുന്നവരുടെ കാഴ്ച ഇന്റർനെറ്റ് യുഗത്തിന്റെ വരവോടെ അന്യം നിന്നിരിക്കുന്ന സാഹചര്യത്തിൽ സന്ധ്യാനേരം വെയിറ്റിംഗ് ഷെഡ്ഡിൽ ഒത്തുകൂടി കഥപറഞ്ഞിരിക്കുന്നവർ. കോട്ടയം ഇല്ലിക്കലിൽ നിന്നുള്ള കാഴ്ച
യുവനായകർ...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഇനാഗുരേഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം സെൽഫി എടുക്കുന്ന കെ.എസ്.യു പ്രവർത്തകർ. 40 പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി.എം.എസ് കോളേജിൽ കെ.എസ്.യു യൂണിയൻ അധികാരത്തിൽ വരുന്നത്.

ക്രിസ്മസിന് ദിവസങ്ങൾ ബാക്കിനിൽക്കെ കോട്ടയം നാഗമ്പടത്ത് പുൽക്കൂട് ഉണ്ടാക്കി വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറുമുഖം
ഇത് നല്ല സമയം...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഉദ്ഘാടനത്തിനായി വേദിയിലേക്കെത്തുമ്പോൾ സമയം നോക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചാണ്ടി ഉമ്മൻ എം.എൽ.എ, കോളേജ് യൂണിയൻ ചെയർമാൻ ഫഹദ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ജോൺ കിഴക്കേതിൽ തുടങ്ങിയവർ സമീപം
വിൽക്കാനുണ്ട് സ്വപ്നങ്ങൾ... ക്രിസ്മസ് പാപ്പയുടെ മുഖംമൂടിയും തൊപ്പിയും വിൽക്കാനെത്തിയ അതിഥിതൊഴിലാളികൾക്കൊപ്പമെത്തിയ കുട്ടി അമ്മയ്ക്കൊപ്പം കളിയിലേർപ്പെട്ടപ്പോൾ. കോട്ടയം കോടിമതയിൽ നിന്നുള്ള കാഴ്ച.
വിൽക്കാനായി കൊണ്ടുപോകുന്ന താറാവ് കുഞ്ഞുങ്ങളെ കമ്പിൽ പ്ലാസ്റ്റിക് കവർ കെട്ടി നിയന്ത്രിക്കുന്നു. കുമരകം റോഡിൽ നിന്നുള്ള കാഴ്ച
വിൽക്കാനുണ്ട് സ്വപ്നങ്ങൾ... ക്രിസ്മസ് പാപ്പയുടെ മുഖംമൂടിയും തൊപ്പിയും വിൽക്കാനെത്തിയ അതിഥിതൊഴിലാളികൾക്കൊപ്പമെത്തിയ കുട്ടി അമ്മയ്ക്കൊപ്പം കളിയിലേർപ്പെട്ടപ്പോൾ. കോട്ടയം കോടിമതയിൽ നിന്നുള്ള കാഴ്ച.
കോട്ടയം നഗരസഭയിലേക്ക് വിജയിച്ച സ്ഥാനാർത്ഥികളും പ്രവർത്തകരും ചേർന്ന് നഗരസഭയ്ക്ക് മുന്നിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു