TRENDING THIS WEEK
പുഷ്പ്പം പോലെ... കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ റോസാ പുഷ്പ്പം കൊടുത്ത് സ്വീകരിച്ചപ്പോൾ
എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലാ മാനിഫെസ്റ്റോ പ്രകാശന ചടങ്ങ് യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി നിർവ്വഹിക്കുന്നു. ഡോമനിക്ക് പ്രെസന്റെഷൻ, മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം
കാലങ്ങളായുള്ള കടത്ത്... തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ കാലങ്ങളോളമായുള്ള ജനങ്ങളുടെ ആവശ്യമാണ് മൂലംപ്പള്ളിയിൽ നിന്നും ചിറ്റുരിലേക്കുള്ള പാലം എന്ന ആവശ്യം. മാറി മാറി വരുന്ന സർക്കാരുകൾ വാഗ്ദാനങ്ങൾ നൽകി മടങ്ങുന്നതല്ലാതെ പാലം എന്ന സ്വപ്നം ഇനിയും അകലെയാണ്. സ്കൂൾ വിദ്യാർത്ഥികളും ജോലി കഴിഞ്ഞു മടങ്ങുന്നവരുമായുള്ള ചങ്ങാടം നിങ്ങുമ്പോൾ പോളകൾ ചങ്ങടത്തിൽ തട്ടി നിൽക്കുന്നത് തള്ളി നീക്കുന്ന തൊഴിലാളി.
ഇന്നലെ സെന്റ് ആൽബർട്ട്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബാൻഡ് മേളം മത്സരത്തിൽ വിജയിച്ച എറണാകുളം സി.ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിക്കുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ,ജില്ലാ സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ് കുമാർ എന്നിവർ സമീപം
നാവിക സേനാ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നടന്ന നാവിക അഭ്യാസ പ്രകടനത്തിൽ വിമാനവാഹിനി കപ്പലായ ഐ .എൻ .എസ് വിക്രാന്തിൽ നിന്ന് പറന്നുയരുന്ന മിഗ് 29 യുദ്ധ വിമാനം
നാവിക സേനാ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം കടൽ തീരത്ത് നടന്ന നാവിക അഭ്യാസ പ്രകടനത്തോടനുബന്ധിച്ച് തീരത്തെത്തിയ നാവിക സേനയുടെ പടക്കപ്പലുകൾ രാത്രിയിൽ ദീപാലംകൃതമാക്കിയപ്പോൾ.
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ദിവസമായ വ്യാഴാഴ്ച രാവിലെ നടന്ന ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിൽ പെരുവനം കുട്ടന്മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളം
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച വോട്ട് വൈബ് മുഖാമുഖത്തിൽ പങ്കെടുക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച