പന്തളത്ത് നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ
തിരുവാഭരണ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ.
ശബരിമല മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് ദീപാലംകൃതമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സന്ധ്യാ ദൃശ്യം.
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ സംഘം പേട്ട തുള്ളി വാവര് പള്ളിയിൽ കയറി വലിയമ്പലത്തിലേക്ക് പോകുന്നു
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട നിരണം ബോട്ട് ക്ലബ്ബിൻറെ നിരണം ചുണ്ടൻ മൂന്നാമത്തെ ട്രാക്കിലൂടെ ഒന്നാമതായി ഫിനിഷിങ് പോയിൻറ് കടക്കുന്നു.
കൊല്ലം അഷ്ടമുടി കായലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ജേതാക്കളായ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ ക്യാപ്ടൻ മേയർ എ.കെ.ഹഫീസിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
തങ്കയങ്കി ഘോഷയാത്ര... തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും പാണ്ഡവം ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് നടത്തിയ തങ്കയന്തി ഘോഷയാത്ര.
ജില്ലാ കഥകളി ക്ലബിന്റെ ആഭിമുഖ്യത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ നടക്കുന്ന കഥകളി മേളയിൽ നിന്ന്. ഹരിശ്ചന്ദ്രചരിതം രതി വിരതി രംഗം കഥയിൽ വിശ്വാമിത്രൻ രതി, വിരതിമാരെ നൃത്ത നാട്യ സംഗീതം അഭ്യസിപ്പിക്കുന്നതാണ് ദൃശ്യം.
ശലഭമായ്... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിനായ് ഒരുങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ എസ്.എച്ച് സ്കൂളിൽ നിന്ന്.
എറണാകുളം സെന്റ് തെരെസാസ് കോളേജിൽ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ജെസ്സി ഹിൽ പാടുന്നു.
സിദ്ധി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിലെ ട്രാൻസ്‌ജെണ്ടർ കലാകാരികൾ തിരുവാതിരയോടനുബന്ധിച്ച് കോഴിക്കോട് തളി ക്ഷേത്രത്തിൽ അവതരിപ്പിച്ച തിരുവാതിരയിൽ നിന്ന്.
തിരുവാതിരോത്സവത്തോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തിൽ നടന്ന തിരുവാതിരകളിയിൽ നിന്ന്.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗം ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു.എൻ.എസ്.എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള സെക്രട്ടറി ഹരികുമാർ കോയിക്കൽ,ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ,പ്രസിഡൻ്റ് ഡോ. എം.ശശികുമാർ,ഗാനരചയിതാവ് രാജീവ് ആലുങ്കൽ വൈസ് പ്രസിഡൻ്റ് അഡ്വ.എം.സംഗീത് കുമാർ തുടങ്ങിയവർ സമീപം
സലിൽ ചൗധരിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന സംഗീത പരിപാടിയിൽ നവവീത് ഉണ്ണികൃഷ്ണനും ചിത്ര അരുണും ഗാനം ആലപിക്കുന്നു.
പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് പൂച്ചാക്കൽ ഉളവയ്പിൽ നടന്ന മന്നത്ത് ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ.
അസ്തമയത്തിനൊരുങ്ങി...കോട്ടയം വടവാതൂർ ബണ്ട് റോഡരികിൽ പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി പുതുവർഷപ്പുലരിയിൽ തീകൊളുത്താനൊരുക്കുന്ന പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപം അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ.
വനിതാ സാഹിതി സമിതി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി തിരുനക്കരയിൽ നടത്തിയ കരോൾ.
പച്ചപ്പ് നിറയട്ടേ...... നെൽച്ചെടികളെല്ലാം മുളച്ച് പച്ചപ്പരവതാനി വിരിച്ചതുപോലെ പാടം നിറഞ്ഞിരിക്കുന്നു.കൊടുമൺ പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.
ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാക... ശ്രീനാരയണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകി അനുഗ്രഹിച്ച കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ നടന്ന ചടങ്ങിൽ ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാക ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തിയിൽ നിന്ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഏറ്റുവാങ്ങുന്നു.
  TRENDING THIS WEEK
ജീവിതത്തിന്റെ രണ്ട് അറ്റം മുട്ടിക്കാനായി .. മോപ്പഡ് വണ്ടിയിൽ കട്ടിലിന്റെ ഫ്രെം കെട്ടിവെച്ച് വിൽപ്പനയ്ക്കായി പോവുന്നയാൾ പാലക്കാട് ഗോപാലപുരം ഭാഗത്ത് നിന്ന് .
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ കപ്പിന് ജില്ലാ അതിർത്തിയായ ചാലക്കുടിയിൽ സ്വീകരണം നൽകിയപ്പോൾ
സംസ്ഥാന  സ്കൂൾ  കലോത്സവത്തിലെ  ഓവറോൾ വിജയികൾക്കുള്ള സ്വർണ്ണ കപ്പ് ജില്ലയിലെ സ്വീകരണത്തിനിടെ
സംസ്ഥാന  സ്കൂൾ  കലോത്സവത്തിലെ  ഓവറോൾ വിജയികൾക്കുള്ള സ്വർണ്ണ കപ്പിന് ജില്ലയിൽ  നൽകിയ സ്വീകരണത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തതിൽ പങ്കെടുക്കുന്ന തൃശൂർ എസ് എച്ച് സ്കൂളിലെ വിദ്യാർത്ഥിനികൾ പ്രധാന വേദിക്കരിക്കെ
സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ഊട്ടുപുരയിൽ നടന്ന കലവറനിറയ്ക്കൽ മന്ത്രിവി.ശിവൻകുട്ടി പഴയിടം മോഹനൻ നമ്പൂതിരി മേയർ ഡോ. നിജി ജസ്റ്റീൻ തുടങ്ങിയവർ സമീപം
കേരള സ്റ്റൈൽ... കേരള സന്ദർശനത്തിന് കൊച്ചിയിലെത്തിയ വിദേശ വനിതാ നടപ്പാതയിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന വസ്ത്രങ്ങൾ തിരയുന്ന കാഴ്ച്ച. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള ദൃശ്യം.
ദിനംപ്രതി പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പശ്ചിമകൊച്ചിക്കാരെ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിട്ട് കൊണ്ടാണ് ഐലന്റിലേക്ക് പോകുന്ന ഈ ചരക്ക് ട്രെയിൻ. ഏകദേശം അഞ്ച് മിനുട്ട് മുതൽ പത്ത് മിനുട്ട് വരെ റെയിൽവേ ക്രോസ് അടച്ചിട്ട് കഴിഞ്ഞാൽ അഴിയാക്കുരുക്കായി മാറും ഇവിടം
ഊട്ടുപുരയിൽ പാല് കാച്ചൽ... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പാലസ് ഗ്രൗണ്ടിലെ ഊട്ടുപുരയിൽ പാല് കാച്ചൽ നിർവഹിക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, മേയർ ഡോ. നിജി ജസ്റ്റീൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, മുൻ മന്ത്രി വി.എസ് സുനിൽകുമാർ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ തുടങ്ങിയവർ സമീപം.
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ സംഘം പേട്ട തുള്ളി വാവര് പള്ളിയിൽ കയറി വലിയമ്പലത്തിലേക്ക് പോകുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com