കഥയങ്ങനെ ചൊല്ലി... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊതിയിൽ നാരായണ ചാക്യാർ കൂത്തമ്പലത്തിൽ അവതരിപ്പിച്ച കിരാതം ചാക്യാർകൂത്തിൽനിന്ന്
റംസാൻ മാസത്തിലെ നാലാം വെള്ളിയാഴ്ച പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടന്ന നിസ്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ സെൻറ് ആൻ്റണീസ് സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച കേരളകൗമുദി 115 മത് വാർഷികാഘോഷത്തിൽ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത നിശയിൽ നിന്ന്.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മടങ്ങുന്ന ഭക്തർ കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും.
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിക്കുന്നു
ഗരുഡൻ റെഡി... ആലപ്ര അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ഗരുഡൻ പറവ അവതരിപ്പാക്കാൻ ഒരുങ്ങിയിരുക്കുന്നവർ.
ചേർത്തല പാണാവള്ളി ഓടമ്പള്ളി ഭഗവതിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീഭദ്ര ഭജന മണ്ഡലി കീഴൂർ അവതരിപ്പിച്ച നാമാഭിഷേകത്തിൽ നിന്ന്
തിരുവനന്തപുരം വഴുതക്കാട് ഗവ: വിമെൻസ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥിനികൾ
കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കട്ടച്ചിറ കാവടി
രാജസ്ഥാൻ സമൂഹത്തിന്റെ ഹോളി ആഘോഷം എറണാകുളം മഹാരാജാസ് ഗ്രൗണ്ടിന് സമീപത്ത് നടന്നപ്പോൾ.
എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ എ‌‌റണാകുളം മഹാരാജാസിലെ പി.സച്ചിൻ, പാലാ സെന്റ് തോമസിലെ ശ്യാംജിത്ത് സജീവ്.
എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ സിയ പവൽ (തേവര എസ്.എച്ച്)
ആനയോട്ടം... ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ആനയോട്ടത്തിൽ നിന്ന്.
പ്രസിദ്ധമായ മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് ദേശത്തിന്റെ ഗജവീരൻമാർ പാലക്കാട് കോട്ട മൈതാനിയിൽ അണിനിരന്നപ്പോൾ.
എറണാകുളം സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമനിലെ അദ്ധ്യാപികയായ പ്രൊഫ. ഡോ. ബിന്ദു ജോസഫ് എഴുതിയ ഇഷികാവ മുതൽ മർസാനോ വരെ മലയാളബോധനത്തിന്റെ പുതുവഴികൾ എന്ന പുസ്തകം ഫാ. ബോബി ജോസ് കട്ടിക്കാടിൽ ഇടക്കൊച്ചി ആവില കോളേജ് ഓഫ് എഡ്യൂക്കേഷൻ മുൻ പ്രിൻസിപ്പാൾ ടി.പി. ആന്റണിക്ക് നൽകിയ പ്രകാശനം ചെയ്യുന്നു. സിസ്റ്റർ ഡോ. വിമല ജോസ്, എൻ . ജയകൃഷ്ണൻ, എം.പി. ബീന, പ്രൊഫ. പി.ജെ. ബെറ്റി, ഡോ. ടി.വി. സുജ, ഡോ. ബിന്ദു ജോസഫ് തുടങ്ങിയവർ സമീപം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജയറാമും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരിമേളം
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനും ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്‌കാരവും ഏറ്റെടുക്കാനെത്തിയ നടനും സൂപ്പർതാരവുമായ മോഹൻലാൽ വേദിയിൽ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട്ടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ നടനും സൂപ്പർതാരവും അംബാ പുരസ്‌കാര ജേതാവുമായ മോഹൻലാൽ വേദിയിലെത്തിയ കുട്ടി ആരാധകനോപ്പം സൗഹൃദം പങ്കിടുന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ്‌ വി. ശോഭ സമീപം.
  TRENDING THIS WEEK
എറണാകുളം ഇടപ്പള്ളി കോർപ്പറേഷൻ സോണൽ ഓഫീസ് പരിസരത്ത് ആരംഭിച്ച ഇന്ദിര കാന്റീൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ശേഷം ഹൈബി ഈഡൻ എം.പി, കൊച്ചി മേയർ വി.കെ. മിനിമോൾ തുടങ്ങിയവരോടൊപ്പം ഭക്ഷണം കഴിക്കുന്നു
കോഴിക്കോട് തളി റോഡിലെ ഹോട്ടലില്‍ പാചകവാതകം ഇല്ലാത്തതിനെ തുടര്‍ന്ന് ഊണ്‍ ഉണ്ടായിരിക്കുന്നതല്ല എന്ന ബോര്‍ഡ് ഹോട്ടലിന് മുന്നില്‍ സ്ഥാപിക്കുന്ന ജിവനക്കാരി.
പാചക വാതകക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും  വിറക്ക് അടുപ്പിലേക്ക് മാറിയതിനെ തുടർന്ന് വിറക്ക് അടുപ്പിൽ ഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾ വിറകു വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഹോട്ടൽ ഉടമകളും പ്രതിസന്ധിയിലാണ്.
ഗ്യാസ് ലഭ്യത ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാറിനെതിരെ  കാലി സിലിണ്ടറിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ   പാലക്കാട് ഹെഡ് പൊസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
എറണാകുളം ഇടപ്പള്ളി കോർപ്പറേഷൻ സോണൽ ഓഫീസ് പരിസരത്ത് ആരംഭിച്ച ഇന്ദിര കാന്റീൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ശേഷം ഹൈബി ഈഡൻ എം.പി, കൊച്ചി മേയർ വി.കെ. മിനിമോൾ തുടങ്ങിയവരോടൊപ്പം ഭക്ഷണം കഴിക്കുന്നു
കോട്ടയം തിരുനക്കര മൈതാനിയിൽ ആരംഭിക്കുന്ന വിനോദമേളയിലെ വിവിധ റൈഡുകൾ തയാറാക്കാനെത്തിയ തൊഴിലാളികളുടെ കുട്ടികൾ തണൽമരത്തിൽ കെട്ടിയ തുണി തൊട്ടിയിൽ ആടി കളിക്കുന്നു
തൃശൂരിലെ ബിജെപി ഓഫീസിലെത്തി ബിജെപിയിൽ ചേർന്ന സി.സി മുകുന്ദൻ എംഎൽഎയ്ക്ക് കാവി നിറമുള്ള ലഡു നൽക്കുന്ന എ.എൻ രാധ കൃഷ്ണൻ ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ
എ.കെ.ജി.സെന്ററിൽ നടന്ന സി.പി.എം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വട്ടിയൂർക്കാവ് നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് എം.എൽ.എയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന്  സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ തുടക്കം കുറിച്ചപ്പോൾ. തിരുവനന്തപുരം ജില്ലാ ആക്റ്റിംഗ് സെക്രട്ടറി എ.എ.റഹിം എം.പി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജു എന്നിവർ സമീപം
കാലിയായ ഗാർഹിക പാചകവാതക സിലിണ്ടറുകൾ ഗോ ഡൗണിലേക്കു മാറ്റാനായി വാഹനത്തിലേക്കു കയറ്റുന്ന തൊഴിലാളി. കോഴിക്കോട് ആവിക്കൽ തോടിനു സമീപം ബീച്ച് റോഡിൽ നിന്നുള്ള കാഴ്ച. പാചകവാതക ക്ഷാമം മൂലം  നഗരത്തിലെ തട്ടുകടകളും പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.
ഇടപ്പള്ളി കോർപ്പറേഷൻ സോണൽ ഓഫീസ് പരിസരത്ത് ആരംഭിച്ച ഇന്ദിര കാന്റീൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ശേഷം ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, കൊച്ചി മേയർ വി.കെ. മിനിമോൾ തുടങ്ങിയവരോടൊപ്പം ഭക്ഷണം കഴിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com