TRENDING THIS WEEK
ശബരിമല സ്വർണ്ണ കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാം എറണാകുളം ഇ.ഡി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനെത്തിയപ്പോൾ
ആലിൻ ഷെറിൻ എബ്രഹാമിന്റെ മല്ലപ്പള്ളി വാലുമണ്ണിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാതാപിതാക്കളായ അരുൺ എബ്രഹാമിനെയും ഷെറിൻ ആൻ ജോണിയെയും ആശ്വസിപ്പിക്കുന്നു
പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-ാമത് ജന്മദിന ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്ര സംവിധായകൻ ഡോ.ബിജു,സഭ ജനറൽ സെക്രട്ടറി ടി.കെ.അനീഷ്, രമേശ് ചെന്നിത്തല എം എൽ എ , തിരുമാവളവൻ എം.പി, സഭാ പ്രസിഡന്റ് വൈ.സദാശിവൻ, ആർ.സനൽ കുമാർ, മന്ത്രി വീണാ ജോർജ്,സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, കെ.ഡി.സീത്കുമാർ, കെ.കെ.സുരേഷ്, ആർ.ആർ.വിശ്വകുമാർ തുടങ്ങിയവർ സമീപം.
മെലിഞ്ഞൊഴുകി... കൊടുംവേനലാണ്. നിറഞ്ഞൊഴുകിയിരുന്ന പമ്പാനദി ഇന്ന് മണൽപ്പരപ്പിനിടയിലൂടെ നീർച്ചാലുകളാവുകയാണ്. അപ്പോഴും മീൻപിടിക്കാനും വെള്ളം ശേഖരിക്കാനും എത്തുന്നവർ. പത്തനംതിട്ട വാഴക്കുന്നം അക്വഡേറ്റിൽ നിന്നുള്ള കാഴ്ച.
131-ാമത് മാരാമൺ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുന്ന മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത.
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ 114-ാമത് കൺവൻഷന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഭദ്രദീപം തെളീയിക്കുന്നു.ഇടത്തുനിന്ന് ജി. രാജ്കുമാർ, അനി രാജ് ഐക്കര, സുരേഷ് കുഴിവേലിൽ, അജീന നജീബ്, എ.ആർ. വിക്രമൻ പിള്ള, പ്രൊഫ.പൂജപ്പുര കൃഷ്ണൻ നായർ, പ്രമോദ് നാരായൺ എം.എൽ.എ., സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ,പി.എസ്.നായർ, കെ.കെ.ഗോപിനാഥൻ നായർ, ആന്റോ ആന്റണി എം.പി., മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, ജി.കൃഷ്ണകുമാർ, അഡ്വ.കെ.ഹരിദാസ്, അഡ്വ.കെ.ജയവർമ്മ എന്നിവർ സമീപം.
പത്തനംതിട്ട അവയവ ദാനം ചെയ്ത പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളി സി.എസ്.ഐ സെന്റ് തോമസ് പള്ളി മുറ്റത്ത് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികൾ നൽകുന്നു.മന്ത്രി വീണാ ജോർജ്,എം.എൽ.എ മാത്യൂ.ടി.തോമസ് മാതാപിതാക്കളായ ഷെറിൻ,അരുൺ,വൈദിക മേലദ്ധ്യക്ഷൻമാർ എന്നിവർ സമീപം.
അവയവ ദാനം ചെയ്ത പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മൃതദേഹം മല്ലപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിനു എത്തിച്ചപ്പോൾ സമീപത്തിരിക്കുന്ന മാതാപിതാക്കളായ ഷെറിൻ ആൻ ജോണിയും, അരുൺ എബ്രഹാമും.
യു.ഡി.എഫ് പുതുയുഗ യാത്രയ്ക്ക് പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റികൾ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശൻ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന എ.സുരേഷ് കുമാറിന് ഹസ്തദാനം നൽകുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ, അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ, സന്ദീപ് വാര്യർ തുടങ്ങിയവർ സമീപം .
യു.ഡി.എഫ് പുതുയുഗ യാത്രയ്ക്ക് പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റികൾ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ, അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ, വി.കെ.ശ്രീകണ്ഠൻ എം.പി സന്ദീപ് വാര്യർ തുടങ്ങിയവർ സമീപം.