TRENDING THIS WEEK
ഇലക്ഷൻ ട്രെഡിൻ്റെ ഭാഗമായി തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ബർഗറിൻ്റയും ,സാൻവിച്ചിൻ്റേയും ചിത്രങ്ങൾ ആലേഖനം ചെയ്ത് നമ്മുടെ ചിഹ്നം എന്ന പോസ്റ്ററുകൾ പതിപ്പിച്ചപ്പോൾ
കുതിരാനിലെ കാട്ടാന ആക്രമണത്തെ തുടർന്ന് കുതിരാൻ ക്ഷേത്ര പരിസത്തെ റോഡിൽ എൽഇഡി ലൈറ്റിൻ്റെ പശ്ചാത്തലത്തിൽ ഫോറസ്റ്റ് അധികൃതർ എഐ നീരിക്ഷണ കാമാറകൾ സ്ഥാപിച്ചപ്പോൾ
ആദരവോടെ... എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലഫ്റ്റനന്റ് കമാൻഡർ പി.കെ. നാരായണ പിള്ളയുമായി സൗഹൃദം പങ്കുവയ്ക്കുന്നു.
താളമേളങ്ങളുടെ അകമ്പടിയിൽ...എറണാകുളത്തു നിന്നും ബംഗളൂരൂവിലേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഓൺലൈൻ വഴി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നു
എറണാകുളം സൗത്തിൽ നിന്നും ബംഗളൂരുവിലേക്ക് പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ കേരളത്തിന്റെ തനത് കലാരൂപമായ കഥകളി വേഷധാരികൾ ട്രയിനിനു മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു.
എറണാകുളത്തു നിന്നും ബംഗളൂരൂവിലേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സംസാരിക്കുന്നത് മൊബൈലിൽ പകർത്തുന്നവർ.
കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങളെ രക്ഷിച്ച് കൊണ്ടു പോകുന്ന യാത്രക്കാരൻ.തെരുവ് നായ ശല്യം രൂക്ഷമായ നഗരത്തിൽ നിരവധി നായകളെയാണ് റോഡരുകിൽ കൊണ്ടിട്ടിട്ട് പോകുന്നത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാത്രിയിൽ മൊബൈലിലെ ടോർച്ച് വെട്ടത്തിൽ പേട്ടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് പ്രവർത്തകർ. എൽ.ഡി.എഫ് ഇതുവരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതുകൊണ്ട് ചിഹ്നം മാത്രമാണ് വിവിധയിടങ്ങളിൽ വരയ്ക്കുന്നത്.
പച്ച പുതച്ച് നിൽക്കുന്ന നെല്ലിന് വളം ഇട്ട് കൊടുക്കുന്ന തൊഴിലാളി. കോട്ടക്കൽ പുത്തൂർ പാടത്തുനിന്നുള്ള ദൃശ്യം
പ്രകൃതിയുടെ ക്യാൻവാസിൽ മലപ്പുറം കോട്ടക്കുന്നിൽ സായാഹ്നം ആഘോഷിക്കാനെത്തി കുടുംബം.