എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ സംഘം പേട്ട തുള്ളി വാവര് പള്ളിയിൽ കയറി വലിയമ്പലത്തിലേക്ക് പോകുന്നു
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട നിരണം ബോട്ട് ക്ലബ്ബിൻറെ നിരണം ചുണ്ടൻ മൂന്നാമത്തെ ട്രാക്കിലൂടെ ഒന്നാമതായി ഫിനിഷിങ് പോയിൻറ് കടക്കുന്നു.
കൊല്ലം അഷ്ടമുടി കായലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ജേതാക്കളായ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ ക്യാപ്ടൻ മേയർ എ.കെ.ഹഫീസിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
തങ്കയങ്കി ഘോഷയാത്ര... തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും പാണ്ഡവം ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് നടത്തിയ തങ്കയന്തി ഘോഷയാത്ര.
ജില്ലാ കഥകളി ക്ലബിന്റെ ആഭിമുഖ്യത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ നടക്കുന്ന കഥകളി മേളയിൽ നിന്ന്. ഹരിശ്ചന്ദ്രചരിതം രതി വിരതി രംഗം കഥയിൽ വിശ്വാമിത്രൻ രതി, വിരതിമാരെ നൃത്ത നാട്യ സംഗീതം അഭ്യസിപ്പിക്കുന്നതാണ് ദൃശ്യം.
ശലഭമായ്... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിനായ് ഒരുങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ എസ്.എച്ച് സ്കൂളിൽ നിന്ന്.
എറണാകുളം സെന്റ് തെരെസാസ് കോളേജിൽ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ജെസ്സി ഹിൽ പാടുന്നു.
സിദ്ധി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിലെ ട്രാൻസ്‌ജെണ്ടർ കലാകാരികൾ തിരുവാതിരയോടനുബന്ധിച്ച് കോഴിക്കോട് തളി ക്ഷേത്രത്തിൽ അവതരിപ്പിച്ച തിരുവാതിരയിൽ നിന്ന്.
തിരുവാതിരോത്സവത്തോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തിൽ നടന്ന തിരുവാതിരകളിയിൽ നിന്ന്.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗം ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു.എൻ.എസ്.എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള സെക്രട്ടറി ഹരികുമാർ കോയിക്കൽ,ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ,പ്രസിഡൻ്റ് ഡോ. എം.ശശികുമാർ,ഗാനരചയിതാവ് രാജീവ് ആലുങ്കൽ വൈസ് പ്രസിഡൻ്റ് അഡ്വ.എം.സംഗീത് കുമാർ തുടങ്ങിയവർ സമീപം
സലിൽ ചൗധരിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന സംഗീത പരിപാടിയിൽ നവവീത് ഉണ്ണികൃഷ്ണനും ചിത്ര അരുണും ഗാനം ആലപിക്കുന്നു.
പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് പൂച്ചാക്കൽ ഉളവയ്പിൽ നടന്ന മന്നത്ത് ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ.
അസ്തമയത്തിനൊരുങ്ങി...കോട്ടയം വടവാതൂർ ബണ്ട് റോഡരികിൽ പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി പുതുവർഷപ്പുലരിയിൽ തീകൊളുത്താനൊരുക്കുന്ന പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപം അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ.
വനിതാ സാഹിതി സമിതി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി തിരുനക്കരയിൽ നടത്തിയ കരോൾ.
പച്ചപ്പ് നിറയട്ടേ...... നെൽച്ചെടികളെല്ലാം മുളച്ച് പച്ചപ്പരവതാനി വിരിച്ചതുപോലെ പാടം നിറഞ്ഞിരിക്കുന്നു.കൊടുമൺ പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.
ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാക... ശ്രീനാരയണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകി അനുഗ്രഹിച്ച കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ നടന്ന ചടങ്ങിൽ ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാക ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തിയിൽ നിന്ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഏറ്റുവാങ്ങുന്നു.
കലയിൽ ലയിച്ച് കലാലയം... സി.എം.എസ് കോളേജ് ആർട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ കോളേജിൽ നടത്തിയ കലാജാഥയിൽ നിന്ന്.
മേരി ക്രിസ്മസ്...എല്ലാ വായനക്കാർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ. നഗരവീഥികളിലൂടെ ക്രിസ്മസ് ആശംസകൾ നേർന്ന് കടന്നുപോകുന്ന സാൻ്റാക്ലോസ്. കോട്ടയത്ത് നിന്നുള്ള കാഴ്ച.
സാൻ്റാ വൈബ്...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന്.
തിരുപ്പിറവി... കോട്ടയം കുടമാളൂർ സെന്റ് മേരീസ് ഫൊറോന തീർത്ഥാടന ദേവാലയത്തിലെ പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ വയ്ക്കുന്ന കുട്ടികൾ.
  TRENDING THIS WEEK
കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് തയ്യാറാക്കിയ "ശ്രീപദ്മനാഭം" പുസ്തകത്തിന്റെ പ്രകാശനം.
ശബരിമല സന്നിധാനത്തെ ദർശനത്തിന് ശേഷം ദീപാരാധന തൊഴാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി കൊടിമരത്തിന് മുന്നിൽ നമസ്കരിക്കുന്നു
ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഇന്നലെ അയ്യപ്പഭക്തരെ മരക്കൂട്ടത്ത് തടഞ്ഞപ്പോൾ
ശബരിമല അയ്യപ്പദർശനത്തിനായ് പുൽമേടുവഴിയെത്തിയ അയ്യാഭക്തർ പാണ്ടിത്താവളത്തിലെ വിശ്രമവേളക്കിടെ കുഞ്ഞു ഭക്തർ മരക്കൊമ്പിലിരുന്ന് കളികളിലേർപ്പെട്ടപ്പോൾ
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്.മോഹിതിന്റെ വീട്ടിൽ ഹാജരാക്കാൻ എത്തിക്കുന്നു.
ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ്‌ആർലേക്കർക്ക് മുമ്പാകെ ജസ്റ്റിസ് ഷോമൻ സെൻ കേരളഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ തേക്കിൻക്കാട്ടിലെ ഒന്നാം വേദിയായ  സൂര്യകാന്തി കൈമാറിയ ശേഷം നോക്കി കാണുന്ന മന്ത്രിമാരായ കെ.രാജൻ വി.ശിവൻകുട്ടി കളക്ടർ അർജ്ജുൻ പാണ്ഡ്യൻ തുടങ്ങിയവർ
ലോക്ഭവനിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ്‌ ആർലേക്കർക്ക് മുമ്പാകെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ഷോമൻ സെന്നിനെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.
ഭാരതപുഴയുടെ ഒരു നേർകാഴ്ച... വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഭാരതപ്പുഴയുടെ നീരൊഴുക്ക് ക്രമാദീതമായി കുറഞ്ഞു തുടങ്ങി. പുഴയിലെ ആറ്റു വഞ്ചികൾ കരിഞ്ഞു തുടങ്ങി. ഭാരതപുഴയുടെ ഇരു കരയിലെയും ആളുകൾ ആശ്രയിക്കുന്നത് പുഴയിലെ വെള്ളമാണ്. വേനൽ ആരഭംത്തിൽ ഭാരതപ്പുഴയുടെ നീരൊഴുക്ക് കുറഞ്ഞ നിലയിൽ. പാലക്കാട് മായന്നൂർ പാലത്തിൽ നിന്നുള്ള ഭാരത പുഴയുടെ കാഴ്ച.
കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് തയ്യാറാക്കിയ " ശ്രീപദ്മനാഭം " പുസ്തക പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം തമ്പാനൂർ ഹോട്ടൽ ഡിമോറയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ നിർവഹിക്കുന്നു.കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി,അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്,തിരുവനന്തപുരം മേയർ വി.വി രാജേഷ്,പരസ്യ വിഭാഗം ചീഫ് മാനേജർ വിമൽ കുമാർ.എസ് എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com