TRENDING THIS WEEK
പാലക്കാട് മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പടിഞ്ഞാറേ യാക്കര ശാസ്താ നഗർ മണപ്പുള്ളിക്കാവ് മൂല സ്ഥാനത്തിൽ നിന്ന് വാളും പീഡവും എഴുന്നള്ളുന്നു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജയറാമും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരിമേളം
വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ്(കെപിപിഎല്‍)ഉത്പാദനശേഷി വര്‍ധിപ്പിക്കലിന്റെയും ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന്റെയും ഉദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വഹിക്കുന്നു. മന്ത്രി വി.എൻ വാസവൻ, അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി,എം.എൽ.എ മാരായ സി.കെ. ആശ , മോൻസ് ജോസഫ് തുടങ്ങിയവർ സമീപം
പുതുയുഗയാത്ര കോട്ടയം തിരുനക്കര മൈതാനിയിലെ സമ്മേളന വേദിയിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്കൊപ്പം അഭിവാദ്യം ചെയ്യുന്നു .
യു.ഡി.എഫ് പുതുഗയാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഏറ്റുമാനൂരിലെ സമ്മേളന വേദിയിലേക്ക് പുഷ്പഹാരമണിയിച്ച് സ്വീകരിക്കുന്നു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ സമീപം
കോട്ടയം കൊടൂരാറ റ്റിൽ കോടിമത ജെട്ടിയിൽ നിറഞ്ഞ് കിടക്കുന്ന പോള. സർവീസ് ബോട്ട്കൾ പോകാൻ വേണ്ടി പോള നീക്കം ചെയ്യാനാരംഭിച്ചെങ്കിലും പൂർത്തിയായില്ല
പുതുയുഗ ചിരി..... യു.ഡി.എഫ് പുതുയുഗ യാത്രയുടെ ഭാഗമായി കോട്ടയം ഓർക്കിഡ് ഹോട്ടലിൽ നടന്ന വിവിധ മേഘകലകളിൽ തിരഞ്ഞെടുക്കപ്പെട്ടവരുമായുള്ള സംവാദ പരിപാടിയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനൊപ്പം ഫോട്ടോ എടുക്കുന്ന നഗരസഭാ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും
എറണാകുളം സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമനിലെ അദ്ധ്യാപികയായ പ്രൊഫ. ഡോ. ബിന്ദു ജോസഫ് എഴുതിയ ഇഷികാവ മുതൽ മർസാനോ വരെ മലയാളബോധനത്തിന്റെ പുതുവഴികൾ എന്ന പുസ്തകം ഫാ. ബോബി ജോസ് കട്ടിക്കാടിൽ ഇടക്കൊച്ചി ആവില കോളേജ് ഓഫ് എഡ്യൂക്കേഷൻ മുൻ പ്രിൻസിപ്പാൾ ടി.പി. ആന്റണിക്ക് നൽകിയ പ്രകാശനം ചെയ്യുന്നു. സിസ്റ്റർ ഡോ. വിമല ജോസ്, എൻ . ജയകൃഷ്ണൻ, എം.പി. ബീന, പ്രൊഫ. പി.ജെ. ബെറ്റി, ഡോ. ടി.വി. സുജ, ഡോ. ബിന്ദു ജോസഫ് തുടങ്ങിയവർ സമീപം
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ അമ്പലമുക്ക് ജംഗ്ഷനിലെ ബസ് സ്റ്റാൻഡിൽ കെ. മുരളീധരനെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചുള്ള ഫ്ളക്സ് ബോർഡ് സ്ഥാപിച്ചപ്പോൾ
പ്രസിദ്ധമായ മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് ദേശത്തിന്റെ ഗജവീരൻമാർ പാലക്കാട് കോട്ട മൈതാനിയിൽ അണിനിരന്നപ്പോൾ.