TRENDING THIS WEEK
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം ശാസ്ത്രി റോഡിന് സമീപമിരുന്ന് കാട്ട് ചൂരൽ കുട്ടകൾ നിർമ്മിക്കുന്ന ആന്ധ്രാ സ്വദേശി
പണി മുടക്കായല്ലോ...ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ ബാനർജി റോഡിൽ വച്ച് സ്കൂട്ടർ തകരാറിലായതിനെത്തുടർന്ന് എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന സ്കൂട്ടർ യാത്രികർ
പണി മുടക്കായല്ലോ...ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ ബാനർജി റോഡിൽ വച്ച് സ്കൂട്ടർ തകരാറിലായതിനെത്തുടർന്ന് എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന സ്കൂട്ടർ യാത്രികർ
ദേശീയ പണിമുടക്ക് ദിനത്തിൽ നഗരത്തിൽ വാഹനങ്ങളൊന്നും ഓടാഞ്ഞതിനെത്തുടർന്ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലൂടെ നടന്ന് നീങ്ങുന്ന വിദേശികൾ
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് വിജനമായ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലൂടെ നടന്ന് നീങ്ങുന്ന വിദേശികൾ
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സി.ആർ.മഹേഷ് എം.എൽ.എ, കെ.സി.ജോസഫ് , എൻ.വി.പ്രദീപ്കുമാർ, ചലച്ചിത്ര താരം രവീന്ദ്രൻ, നാട്ടകം സുരേഷ്, ആലപ്പി അഷറഫ് തുടങ്ങിയവർ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് കോട്ടയം തിരുനക്കരയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഐ.എൻ.ടി.യു.സി പ്രവർത്തകർ അടപ്പിക്കുന്നു
വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിലെ വേലയാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാവടിയാട്ടത്തിൽ നിന്ന്
കണ്ണന് കണികാണാൻ...ഏറ്റുമാനൂർ മഹാദേവ ക്ഷേത്രാങ്കണത്തിലെ ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം നിൽക്കുന്ന കണിക്കൊന്ന പൂത്തുലഞ്ഞപ്പോൾ.സാധാരണ മാർച്ച്,ഏപ്രിൽ മാസങ്ങളിലാണ് കണിക്കൊന്നകൾ പൂക്കാറുള്ളതെങ്കിലും കാലാവസ്ഥ വ്യതിയാനം വന്നതോടെ ജനുവരി മാസം മുതൽ കണിക്കൊന്നകൾ പൂത്ത് നിൽക്കുന്നത് കാണാം
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം ശാസ്ത്രി റോഡ്