അതിരമ്പുഴ സെൻ്റ്. മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഫൊറോന വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കാെടിയേറ്റുന്നു.
എറണാകുളം ശ്രീഅയ്യപ്പൻകോവിലിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഡാൻസസ് ഓഫ് ഇന്ത്യ അവതരിപ്പിച്ച നൃത്തം.
ശബരിമല സന്നിധാനത്ത് നിന്ന് മകരജ്യോതി ദർശനം നടത്തുന്ന ഭക്തർ.
പന്തളത്ത് നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ
തിരുവാഭരണ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ.
ശബരിമല മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് ദീപാലംകൃതമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സന്ധ്യാ ദൃശ്യം.
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ സംഘം പേട്ട തുള്ളി വാവര് പള്ളിയിൽ കയറി വലിയമ്പലത്തിലേക്ക് പോകുന്നു
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട നിരണം ബോട്ട് ക്ലബ്ബിൻറെ നിരണം ചുണ്ടൻ മൂന്നാമത്തെ ട്രാക്കിലൂടെ ഒന്നാമതായി ഫിനിഷിങ് പോയിൻറ് കടക്കുന്നു.
കൊല്ലം അഷ്ടമുടി കായലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ജേതാക്കളായ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ ക്യാപ്ടൻ മേയർ എ.കെ.ഹഫീസിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
തങ്കയങ്കി ഘോഷയാത്ര... തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും പാണ്ഡവം ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് നടത്തിയ തങ്കയന്തി ഘോഷയാത്ര.
ജില്ലാ കഥകളി ക്ലബിന്റെ ആഭിമുഖ്യത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ നടക്കുന്ന കഥകളി മേളയിൽ നിന്ന്. ഹരിശ്ചന്ദ്രചരിതം രതി വിരതി രംഗം കഥയിൽ വിശ്വാമിത്രൻ രതി, വിരതിമാരെ നൃത്ത നാട്യ സംഗീതം അഭ്യസിപ്പിക്കുന്നതാണ് ദൃശ്യം.
ശലഭമായ്... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിനായ് ഒരുങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ എസ്.എച്ച് സ്കൂളിൽ നിന്ന്.
എറണാകുളം സെന്റ് തെരെസാസ് കോളേജിൽ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ജെസ്സി ഹിൽ പാടുന്നു.
സിദ്ധി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിലെ ട്രാൻസ്‌ജെണ്ടർ കലാകാരികൾ തിരുവാതിരയോടനുബന്ധിച്ച് കോഴിക്കോട് തളി ക്ഷേത്രത്തിൽ അവതരിപ്പിച്ച തിരുവാതിരയിൽ നിന്ന്.
തിരുവാതിരോത്സവത്തോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തിൽ നടന്ന തിരുവാതിരകളിയിൽ നിന്ന്.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗം ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു.എൻ.എസ്.എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള സെക്രട്ടറി ഹരികുമാർ കോയിക്കൽ,ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ,പ്രസിഡൻ്റ് ഡോ. എം.ശശികുമാർ,ഗാനരചയിതാവ് രാജീവ് ആലുങ്കൽ വൈസ് പ്രസിഡൻ്റ് അഡ്വ.എം.സംഗീത് കുമാർ തുടങ്ങിയവർ സമീപം
സലിൽ ചൗധരിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന സംഗീത പരിപാടിയിൽ നവവീത് ഉണ്ണികൃഷ്ണനും ചിത്ര അരുണും ഗാനം ആലപിക്കുന്നു.
പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് പൂച്ചാക്കൽ ഉളവയ്പിൽ നടന്ന മന്നത്ത് ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ.
അസ്തമയത്തിനൊരുങ്ങി...കോട്ടയം വടവാതൂർ ബണ്ട് റോഡരികിൽ പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി പുതുവർഷപ്പുലരിയിൽ തീകൊളുത്താനൊരുക്കുന്ന പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപം അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ.
  TRENDING THIS WEEK
സങ്കടതുരത്ത്...കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാനെത്തിയ ജീവനക്കാർ
കോട്ടയം ചിങ്ങവനം ക്നാനായ സെൻ്റ്. ജോൺസ് പുത്തൻ പള്ളി അങ്കണത്തിൽ നടന്ന ക്നാനായ സമുദായ ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് കൈ പിടിച്ച് വേദിയിലേക്ക് സ്വീകരിക്കുന്നു
കോട്ടയം ചിങ്ങവനം ക്നാനായ സെന്റ്. ജോൺസ് പുത്തൻ പള്ളി അങ്കണത്തിൽ ക്നാനായ സമുദായ ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് കേരള കോൺഗ്രസ് എം  ചെയർമാൻ ജോസ് കെ.മാണി എം.പി സംസാരിക്കുന്നു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ചാണ്ടി ഉമ്മൻ മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം ഫോട്ടോ : ശ്രീകുമാർ ആലപ്ര
കോട്ടയം തൃക്കൈക്കാട്ട് മഠം ഹാളിൽ കളിയരങ്ങിൻ്റെ നേതൃത്വത്തിൽ നടന്ന നിഴൽക്കൂത്ത് കഥകളിയിൽ ഭാരത മലയനായി വേഷമിടുന്ന കലാമണ്ഡലം ശശീന്ദ്രൻ ചുട്ടികുത്തുന്നു
കോട്ടയം ചിങ്ങവനം ക്നാനായ സെൻ്റ്. ജോൺസ് പുത്തൻ പള്ളി അങ്കണത്തിൽ നടന്ന ക്നാനായ സമുദായ ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് കൈ പിടിച്ച് വേദിയിലേക്ക് സ്വീകരിക്കുന്നു
കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിന് വച്ചപ്പോൾ മന്ത്രി വി.എൻ.വാസവൻ അന്ത്യോപചാരമർപ്പിക്കുന്നു
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം എറണാകുളം തൃക്കാക്കരയിൽ എഴുത്തുകാരി പ്രൊഫ. എം. ലീലാവതിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മാനിക്കുന്നു. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തുടങ്ങിയവർ സമീപം
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം സമ്മാനിക്കാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഴുത്തുകാരി പ്രൊഫ. എം. ലീലാവതിയുടെ പ്രസംഗം കേൾക്കുന്നു
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം സമ്മാനിക്കാനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഴുത്തുകാരി പ്രൊഫ. എം. ലീലാവതിക്ക് പ്രസംഗിക്കുവാനായി മൈക്ക് പിടിച്ച് കൊടുക്കുന്നു.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ആത്മസൗരഭം 2026ൽ ചുവട് വയ്ക്കുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com