TRENDING THIS WEEK
തിരുവനന്തപുരത്ത് മൂന്ന് ദിവസമായി നടന്നുവന്ന ഭിന്നശേഷി പ്രതിഭകളുടെ സവിശേഷ സർഗോത്സവത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്‌ഘാടനത്തിനായ് ടാഗോർ തിയേറ്ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പാലക്കാട് എടത്തനാട്ടുകരയിലെ എ.സി.ടി വൊക്കേഷണൽ റിഹാബിലിറ്റേഷൻ ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികൾ ഒപ്പന ചുവടുവച്ച് സ്വീകരിച്ചപ്പോൾ
ബിനാലെയുടെ ഭാഗമായി ഫോർട്ടുകൊച്ചി ആർട്ട് റൂം സന്ദർശിച്ച സഞ്ചാരികൾ ആശംസകൾ അറിയിച്ച് ചിത്രങ്ങൾ വരയ്ക്കുന്നു
വേനലും ചൂടും കടുത്തതോടെ പൈനാപ്പിൾ ചെടികൾ ഉണങ്ങി നശിക്കുന്നത് തടയാൻ തോട്ടത്തിൽ പച്ചവല വിരിച്ച് തണൽ ഒരുക്കിയപ്പോൾ. ഓലമടലിന് പകരം പ്ളാസ്റ്റിക് വലകൾ ഉപയോഗിക്കുന്നത് വ്യാപകമാണ്. കോതമംഗലം മാലിപ്പാറയ്ക്ക് സമീപം പരപ്പൻചിറയിൽ നിന്നുള്ള കാഴ്ച
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന പൂർവ്വ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. ശിവൻകുട്ടിയെ വേദിയിലേക്ക് സ്വീകരിക്കുന്നു.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന പൂർവ്വ അദ്ധ്യാപക സംഗമം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ്,ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി,സിപിഎം സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന ജീവനക്കാർ
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.രാജൻ സംസാരിക്കുന്ന വേളയിൽ മൈക്ക് ഓഫായതിനെ തുടർന്ന് കൈ കൊണ്ട് മറച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ മന്ത്രി കെ.രാജനെ ഇരിപ്പിടത്തിലേക്ക് വരുവാൻ വിളിക്കുന്നു.ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി കെ.കൃഷ്ണൻ കുട്ടി എന്നിവർ സമീപം.അൽപ സമയത്തിന് ശേഷം ഓപ്പറേറ്റർ മൈക്ക് ശരിയാക്കുകയും തുടർന്ന് മന്ത്രി പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു
എറണാകുളം ചാത്യാത്ത് റോഡിൽ സ്കൂൾ ട്രിപ്പ് കഴിഞ്ഞ് വന്ന് റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോയിൽ കിടന്നുറങ്ങുന്ന ഡ്രൈവർ
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.രാജൻ സംസാരിക്കുന്ന വേളയിൽ മൈക്ക് ഓഫായതിനെ തുടർന്ന് തിരികെ ഇരിപ്പിടത്തിലെത്തിയ മന്ത്രി ചടങ് ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണത്തിൽ.അൽപ സമയത്തിന് ശേഷം ഓപ്പറേറ്റർ മൈക്ക് ശരിയാക്കുകയും തുടർന്ന് മന്ത്രി പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു.ധനമന്ത്രി കെ.എൻ ബാലഗോപാൽ സമീപം
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദർബാർ ഹാളിനു സമീപം ഒരുക്കിയ അലങ്കാരപ്പന്തൽ