TRENDING THIS WEEK
കാതോലിക്കേറ്റ് കോളേജിൽ വച്ച് നടന്ന എം.ജി യൂണിവേഴ്സിറ്റി ഇന്റെർ കോളേജ് സോഫ്റ്റ് ബോൾ ഫൈനൽ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയും, യു.സി കോളേജ് ആലുവായും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് വിജയിച്ചു
റിപ്പബ്ലിക് ദിനാഘോഷ റിഹേഴ്സൽ പരേഡ്... കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന എൻ.സി.സി കേഡറ്റുകൾ.
തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് വന്ന കാർ തകരാർ സംഭവിച്ചതിനെത്തുടർന്ന് ഗതാഗതക്കുരുക്ക് ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനം തള്ളി നീക്കുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ കനത്ത വേനലിൽ ഇലകൾ കൊഴിഞ്ഞപ്പോൾ കൂട് കൂട്ടിയിരുന്ന കാക്കക്കൂട് പ്രത്യക്ഷമായപ്പോൾ
കൈവരിയല്ലിത് കൈപ്പിഴ... കൈപ്പട്ടൂർ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. ആദ്യം കമ്പുകൾ കെട്ടിവച്ച് മുൻകരുതൽ നൽകിയെങ്കിൽ, പിന്നീട് ചുവപ്പ് റിബണിലേക്കായി മാറ്റം. ഇപ്പോൾ രണ്ട് ഫ്ളക്സ് ബോർഡുകൾ വച്ച് മറച്ചിരിക്കുന്നു
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറൻമുളയിലെ വീട്ടിൽ പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് വരുന്ന ഇ.ഡി ഉദ്യോഗസ്ഥർ.
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകർ സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ.
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകർ സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ.
പാലക്കാട് നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡൻ്റ് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക- സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ച സമരചങ്ങല.