കോട്ടയം തിരുനക്കര തൃക്കൈകാട്ട് സ്വാമിയാർ മഠം ഹാളിൽ കളിയരങ്ങിൻ്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ കർണ്ണഭാരം സംസ്കൃത നാടകത്തിൽ കർണ്ണനായി ഗിരീഷ് സോപാനം അരങ്ങിൽ
എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഡോ. സജിത്ത് ഏവൂരേത്ത് അവതരിപ്പിച്ച പാട്ടും പൊരുളും പരിപാടിയിൽ നിന്ന്.
ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന നടൻ സന്തോഷ് കീഴാറ്റൂർ. ടിനി ടോം നീനാകുറുപ്പ് എന്നിവർ സമീപം
പുതിയ കതിരുകളുയരും-----കൃഷിയിടങ്ങളിലെ പച്ചപ്പുകൾ കാണാകാഴ്ചകളായങ്കിലും ചിലയിടങ്ങളിൽ ഇതുപോലുള്ള കാഴ്ചകൾ മടങ്ങിവരാറുണ്ട്. വർഷങ്ങളായി കൃഷിയിറക്കാതെ തരിശായിക്കിടന്ന ഭൂമി കൃഷിക്കായി ട്രാക്ടറുപയോഗിച്ച് ഉഴുതു മറിക്കുന്നു. പന്തളത്തു നിന്നുള്ള കാഴ്ച.
തിരുവല്ല നഗരത്തിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് 5000 ക്രിസ്മസ് പാപ്പാമാർ അണിനിരന്ന സാന്റാ ഹാർമണി.
ക്രിസ്മസ് ട്രീ റെഡി...ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും ക്രിസ്മസ്ട്രീയുമെല്ലാം വിപണിയിൽ സജീവമായി. പാലാ നഗരത്തിലെ കടയിൽ ക്രിസ്മസ് ട്രീ ഒരുക്കുന്ന ജീവനക്കാരൻ
കോഴിക്കോട് ടൗൺഹാളിൽ നടന്ന ഇശൽ തേൻകണം മാപ്പിളപാട്ട് പരിപാടിയിൽ നിന്ന്.
.ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും ക്രിസ്മസ്ട്രീയുമെല്ലാം വിപണിയിൽ സജീവമായി. പാലാ നഗരത്തിലെ കടയിൽ ക്രിസ്മസ് ട്രീ ഒരുക്കുന്ന ജീവനക്കാരൻ
വിൽക്കാനുണ്ട് സ്വപ്നങ്ങൾ... ക്രിസ്മസ് പാപ്പയുടെ മുഖംമൂടിയും തൊപ്പിയും വിൽക്കാനെത്തിയ അതിഥിതൊഴിലാളികൾക്കൊപ്പമെത്തിയ കുട്ടി അമ്മയ്ക്കൊപ്പം കളിയിലേർപ്പെട്ടപ്പോൾ. കോട്ടയം കോടിമതയിൽ നിന്നുള്ള കാഴ്ച.
ശബരിമല സന്നിധാനത്ത് സംഗീത സംവിധായകൻ വൈക്കം രഞ്ജിത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഭക്തിഗാന സുധയിൽ നിന്ന്
ഗുരു മനു മാസ്റ്ററിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടി.ഡി.എം ഹാളിൽ പി. പ്രവീൺ കുമാർ അവതരിപ്പിച്ച ഭരതനാട്യ പാരായണം
വൈക്കത്ത് അഷ്ടമി ദർശനം... വൈക്കം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പുലർച്ചെ അഷ്ടമി ദർശനം നടത്തുന്ന ഭക്തർ.
കോട്ടയം സിറ്റിസൺ ഫോറത്തിന്റെയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ
കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാൾ മതിലിൽ വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ.
കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാളിൽ മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്ന ക്യുറേറ്റർ നികിൽ ചോപ്ര
ഇന്ന് തുടങ്ങാനിരിക്കുന്ന കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാൾ മതിലിൽ വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾക്ക് സമീപത്ത് കൂടി ഇരുചക്രത്തിൽ മൂന്ന് പേരെ പിന്നിലിരുത്തി പായുന്ന യുവാക്കൾ
കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യുവചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനായി കേരളകൗമുദിയും ഫാത്തിമ മാതാ നാഷണൽ കോളേജും മിൽമയും സംയുക്തമായി സംഘടിപ്പിക്കുന്ന 'പാൻ-ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റ് 2025' കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം ചെയ്യുന്നു
അയ്യനെ കാണാൻ... പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശബരിമല ദർശനത്തിനായി സന്നിധാനത്ത് എത്തിയപ്പോൾ.
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച.
തൃക്കാർത്തിക ദിനം എറണാകുളം വളഞ്ഞമ്പലം ദേവീക്ഷേത്രത്തിൽ ദീപം തെളിക്കുന്ന യുവതികൾ.
  TRENDING THIS WEEK
കുടുംബശ്രീ ജില്ലാ മിഷൻ പാലക്കാട് ബഡ്സ് ഒളിമ്പിയ 2-0 പറളി ഹയർ സെക്കണ്ടറി സ്കൂൾ സിന്തറ്റിക്ക് ട്രാക്കിൽ നടന്ന ജില്ലാതല കായിക മത്സരത്തിൽ സിനിയർ ഗേൾസ് 50 മീറ്റർ വിൽചെയർ റെയ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണാടി ബഡ്സ് സ്കൂളിലെ സിമി മോഹനനെ അഭിനന്തിക്കുന്ന പറളി സ്കൂളിലെ കായിക അധ്യാപകനായ പി. മനോജ്. എസ്. ധന്യ ടീച്ചർ സമീപം.
കോട്ടയം തിരുനക്കര തൃക്കൈകാട്ട് സ്വാമിയാർ മഠം ഹാളിൽ കളിയരങ്ങിൻ്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ കർണ്ണഭാരം സംസ്കൃത നാടകത്തിൽ കർണ്ണനായി ഗിരീഷ് സോപാനം അരങ്ങിൽ
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻറെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കെ.രാജൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച് ആലിംഗനം ചെയ്യുന്നു
ആൾകൂട്ട ആക്രമണത്തിൽ പാലക്കാട് വാളയാറിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെ അതിഥി തൊഴിലാളി രാംനാരായണന്റെ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പൊട്ടിക്കരയുന്ന ഭാര്യ ലളിതയെ ആശ്വസിപ്പിക്കുന്ന അമ്മ ലക്ഷ്മിൻഭായ്.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം യുഡിഎഫ് നഗരസഭാ കൗൺസിലംഗങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർക്കൊപ്പം
എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഡോ. സജിത്ത് ഏവൂരേത്ത് അവതരിപ്പിച്ച പാട്ടും പൊരുളും പരിപാടിയിൽ നിന്ന്.
തൊണ്ടയാട് ബൈപ്പാസിന് സമീപമുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച കാർ.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് പരിശീലനത്തിൽ നിന്ന് ഫോട്ടോ : രോഹിത്ത് തയ്യിൽ
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് പരിശീലനത്തിൽ നിന്ന് ഫോട്ടോ : രോഹിത്ത് തയ്യിൽ
കുട്ടി ആരാധികക്കൊപ്പം ...തൃശൂർ കുട്ടനെല്ലൂർ അഞ്ചേരിച്ചിറ ചാക്കോള പവലിയൻ കൺവെൻഷൻ സെന്റരിൽ നടന്ന എൻ.ഐ.ടി.സിയുടെയും (ന്യൂ ഇന്ത്യ ട്രാവൽ കോ ഓപ്പറേറ്റീവ് ലിമിറ്റഡ്), എം.എഫ്.ടി.സിയുടെയും (മിൽക്ക് ഫാർമേഴ്‌സ് ആൻഡ് ഫിഷറീസ് ടേഡ് മൾട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയ സിനിമ താരം ഷൈൻ ടോം ചാക്കോ ആരാധകർക്കൊപ്പം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com