TRENDING THIS WEEK
സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ ചെറുവള്ളവുമായി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളി. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പാലക്കാട് മുനിസിപ്പൽ സ്‌റ്റേഡിയം ബസ് സ്റ്റാന്റ്.
നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് ഇന്നിനിയും ശമനമില്ല, സിഗ്നൽ മറി കടക്കാനായി മറ്റൊരു ബസിനെ ഓവർ ടേക്ക് ചെയ്യുന്ന ബസ്. കെ.പി.സി.സി ജംഗ്ഷനി. നിന്നുള്ള കാഴ്ച
ബാലൻസ്ഡ് ലൈഫ്...എറണാകുളം മറൈൻഡ്രൈവിലെ അതിർത്തി മതിലിന്റെ ഓരത്ത് കമ്പിവേലിയിൽ കൈ പിടിച്ച് കിടന്നുറങ്ങുന്ന തെരുവ് ജീവിതം നയിക്കുന്നയാൾ
തൊറപ്പാളയം ശ്രീ രാമ പാദുക ക്ഷേത്രത്തിൽ മോഷണം നടന്നതിനെ തുടർന്ന് വിരൽ അടയാള വിദ്ധഗ്തർ പരിശോധിക്കുന്നു.
കൈകോർക്കാം...എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന മഹാ പഞ്ചായത്ത് ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി പ്രസംഗം കഴിഞ്ഞു വരുന്ന കെ. സുധാകരൻ എം.പിയെ അഭിനന്ദിക്കുന്നു. രമേശ് രമേശ് ചെന്നിത്തല എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം
കെ.പി.സി.സിയുടെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്ത് 2026 ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി.
തൃശൂരിൽ ആരംഭിക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ടെക്നിക്കൽ സ്കൂളിൻ്റെ മതിലിൽ ചിത്രങ്ങൾ വരയ്ക്കുന്ന വിദ്യാർത്ഥിനികൾ
തൃശൂർ ശക്തൻ നഗറിൽ ഗ്രീൻ ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ഫ്ലവർഷോയിൽ നിന്ന്
കോട്ടയം തൃക്കൈക്കാട്ട് മഠം ഹാളിൽ കളിയരങ്ങിൻ്റെ നേതൃത്വത്തിൽ നടന്ന നിഴൽക്കൂത്ത് കഥകളിയിൽ ഭാരത മലയനായി വേഷമിടുന്ന കലാമണ്ഡലം ശശീന്ദ്രൻ ചുട്ടികുത്തുന്നു