ഉറൂസിനോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ ബീമാപള്ളി ദർഗ്ഗ ഷെരീഫ്.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലാരംഭിച്ച മുറജപത്തിന്റെ ഭാഗമായി പദ്മതീർത്ഥക്കരയിൽ നടന്ന ജലജപത്തിൽ നിന്ന്.
എറണാകുളം അസീസിയ കൺവെൻഷൻ സെന്ററിൽ രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രവീന്ദ്ര പുരസ്ക്കാരം ഗായിക ചിത്രയ്ക്ക് സമ്മാനിക്കുന്ന ചടങ്ങിൽ ഗായകരായ കെ.എസ്. സുദീപ്കുമാർ, ബിജുനാരായണൻ, അബ്ദുൾ അസീസ്, കെ.എസ്. ചിത്ര, രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭ രവീന്ദ്രൻ തുടങ്ങിയവർ.
കേരളത്തിലെ ഏക വരാഹി - പഞ്ചമി ദേവി ക്ഷേത്രമായ പേട്ടയിലെ വരാഹി പഞ്ചമി ദേവി ക്ഷേത്രത്തിൽ തമിഴ് നടനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിശാൽ ദർശനം നടത്തുന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ബാബു സമീപം
ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നിയുക്ത മേൽശാന്തി ഇ.ഡി.പ്രസാദിനെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റുന്നു
ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നിയുക്ത മേൽശാന്തി ഇ.ഡി. പ്രസാദിനെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റുന്നു.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സ്വ‌ർണ കവർച്ച കേസിൽ എസ്.ഐ.ടി ശബരിമല സന്നിധാനത്ത് ശാസ്ത്രീയ തെളിവ് ശേഖരണം നടത്തിയപ്പോൾ.
വൃശ്ചിക പുലരിയിൽ ശബരിമല താഴെ തിരുമുറ്റത്ത് ദർശനം കാത്തുനിൽക്കുന്ന ഭക്തജനങ്ങളുടെ തിരക്ക്.
ടി.ഡി.എം ഹാളിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ബീമിന്റെ അഞ്ഞൂറാം പ്രതിമാസ പരിപാടിയിൽ അവതരിപ്പിച്ച എം.ടി എഴുത്തിന്റെ ആത്മാവ് എന്ന ദൃശ്യശില്പത്തിൽ നിന്ന്
ടി.ഡി.എം ഹാളിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ബീമിന്റെ അഞ്ഞൂറാം പ്രതിമാസ പരിപാടിയിൽ അവതരിപ്പിച്ച എം.ടി എഴുത്തിന്റെ ആത്മാവ് എന്ന ദൃശ്യശില്പത്തിൽ നിന്ന്
ടി.ഡി.എം ഹാളിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ബീമിന്റെ അഞ്ഞൂറാം പ്രതിമാസ പരിപാടിയിൽ അവതരിപ്പിച്ച എം.ടി എഴുത്തിന്റെ ആത്മാവ് എന്ന ദൃശ്യശില്പത്തിൽ നിന്ന്
കോട്ടയം ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ചിറയാട്ട് മല്ലിശ്ശേരി രാമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റുന്നു
പ്രസിദ്ധമായ കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ നടന്ന ദേവരഥ സംഗമം.
കല്പാത്തി രഥ സംഗമം കാണാൻ എത്തിയ ഭക്തജന തിരക്ക്.
മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവം സ്റ്റീം കാർണിവൽ ജോസ് കെ. മാണി എം.പി ഉദ്‌ഘാടനം ചെയ്യുന്നു.
ചാച്ചാജി....ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികൾ
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പുതിയ കൽപാത്തി മന്തക്കര മഹാ ഗണപതി ഷേത്രത്തിലെ ഗണപതി തേര് പ്രയാണം ആരംഭിച്ചപ്പോൾ .
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം ദിനത്തിൽ അഗ്രഹാര വീഥിയിൽ നടന്ന രഥ പ്രയാണം.
ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന ഗാസയുടെ പേരുകൾ പരിപാടിയിൽ യുദ്ധത്തിന്റെ പ്രതീകാത്മക ചിത്രം വരയ്ക്കുന്നവർ.
ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികൾ
  TRENDING THIS WEEK
തദ്ദേശ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം പാലക്കാട് തിരുനെല്ലായി പാളയം ഭാഗത്ത് 13-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി തമിഴിൽ ചുമരെഴുത്ത് വിവിധ ഭാഗങ്ങളിൽ എഴുതിയ നിലയിൽ .തമിഴ് സംസാരിക്കുന്ന കുറെ വോട്ടർമാർ ഉള്ള സ്ഥലം കൂടിയാണ് ഇവിടെ.
ഇന്നലെ പെയ്ത കനത്ത മഴയിൽ നിന്ന് രക്ഷ തേടി പ്ളാസ്റ്റിക് ഷീറ്റ് തലയിലിട്ട് നടന്ന് നീങ്ങുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ. എറണാകുളം കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
തിരഞ്ഞെടുപ്പ് തിരക്ക്...തിരഞ്ഞെടുപ്പിനെ തുടർന്ന് തൃശൂർ കോർപറേഷനിലെവിവിധ വാർഡുകളിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും വരണാധികരിക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ
പാറി പറക്കട്ടെ... തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനായ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ പട്ടങ്ങൾ വില്പനയ്ക്ക് എത്തിയപ്പോൾ. തൃശൂരിൽ നിന്നൊരു ദൃശ്യം.
ഇപ്പവരാം...കടയിലാണേ...... കോഴിക്കോട് കോർപറേഷനിലെ 33ാം വാർഡ് സ്ഥാനാർഥി ഷമീമ.മുഹ്‌സിൻ കടയിൽ ചായ ഉണ്ടാക്കുന്നു
പ്രകൃതിയുടെ നിഴൽരൂപം.....ഇലകളും ശാഖകളും ശാന്തമായ ഒരു സൂര്യാസ്തമയത്തെ രൂപപ്പെടുത്തുന്നു, സൂര്യൻ ചക്രവാളത്തിന് പിന്നിൽ മറയുമ്പോൾ നാടകീയമായ നിഴലുകൾ വീഴ്ത്തുന്നു,പകൽ അതിന്റെ അന്തിമ വിടവാങ്ങൽ പറയുമ്പോൾ ഒരു ഒറ്റപ്പെട്ട പക്ഷി ഇലകൾക്കിടയിൽ വിശ്രമിക്കുന്നു . കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം.
ചിത്രയുടെ വാക്കുകൾക്കായ്...എറണാകുളം അസീസിയ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രവീന്ദ്ര പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ ഗായിക ചിത്രയോട് സംസാരിക്കുവാൻ സൗഹൃദത്തോടെ പറയുന്ന വയലാർ ശരത് ചന്ദ്രവർമ്മ. രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭ, മക്കളായ രാജൻ മാധവ്, സാജൻ മാധവ്, മരുമകൾ സന്ധ്യാരാജൻ മാധവ് തുടങ്ങിയവർ സമീപം
എറണാകുളം കച്ചേരിപ്പടിയിൽ ചിറ്റൂർ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സൂചന ബോർഡിന്റെ ഫോട്ടോ എടുക്കുന്ന വിദേശ പൗരൻ.
കൂടെവിടെ... എറണാകുളം ഐ.ജി ഓഫീസിന് മുന്നിൽ നിന്നിരുന്ന മരങ്ങൾ വെട്ടിമാറ്റിയതോടെ അതുവഴി കടന്ന് പോകുന്നവർക്കുള്ള തണലും, അവിടെ വസിച്ചിരുന്ന പക്ഷികൾക്ക് കൂടും ഇല്ലാതെയായി. വെട്ടിമാറ്റിയ മരത്തിന്റെ അവശേഷിക്കുന്ന ചില്ലകൾക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന പക്ഷി.
എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിൽ നിരങ്ങി നീങ്ങുന്ന വാഹനങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com