TRENDING THIS WEEK
പുറത്തെ കനത്ത ചൂടിൽ സ്കൂളിന്റെ വരാന്തയിൽ ഫാൻ പോലുമില്ലാതെ എസ് .എസ് .എൽ .സി പരീക്ഷയുടെ മൂല്യ നിർണയം നടത്തുന്ന അദ്ധ്യാപകർ.തിരുവനന്തപുരം എസ് .എം .വി സ്കൂളിൽ നിന്നുള്ള ദൃശ്യം
വരെയും വേരും... ലോക പൈതൃക ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് (ഇൻ്റാക്ക്) കോട്ടയം സി.എം.എസ് കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച ചിത്രരചന ക്യാമ്പിൽ വേരുകൾ നിറഞ്ഞ മരത്തിന്റെ തണലിൽ ഇരുന്ന് ചിത്രം വരയ്ക്കുന്ന ആർട്ടിസ്റ്റ് വിനോദ് ഫ്രാൻസിസ്.
ശബ്ദാനുകരണ കലയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ കെ.എസ്. പ്രസാദിന് എറണാകുളം മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും കൊച്ചിൻ കലാഭവനും സംയുക്തമായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം നടനും സംവിധായകനുമായ ലാൽ സംസാരിച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന കലാഭവൻ കെ.എസ്. പ്രസാദ്.
ദാഹം തീർത്ത്... തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനായ് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ കുഴി ഒരുക്കുന്നയാൾ കനത്ത വേനൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസത്തിനായ് വെള്ളം കുടിയ്ക്കുന്നു.
കഠിനമായ വെയിലിനെ അതിജീവിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കുട ചൂടിയും മറ്റു മുൻകരുതലുകൾ എടുത്തും ചൂടിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, ഉയരുന്ന താപനില സാധാരണക്കാരുടെ തൊഴിൽ മേഖലയെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. കൊല്ലം കടയ്ക്കൽ നിന്നുള്ള ദൃശ്യം.
എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യ നിർണയം നടത്തുന്ന അദ്ധ്യാപകർ. തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ നിന്നുള്ള ദൃശ്യം.
പുറത്തെ കനത്ത ചൂടിൽ സ്കൂളിന്റെ വരാന്തയിൽ ഫാൻ പോലുമില്ലാതെ എസ് .എസ് .എൽ .സി പരീക്ഷയുടെ മൂല്യ നിർണയം നടത്തുന്ന അദ്ധ്യാപകർ.തിരുവനന്തപുരം എസ് .എം .വി സ്കൂളിൽ നിന്നുള്ള ദൃശ്യം
കൊയ്ത്ത് കഴിഞ്ഞ പാഠശേഖരത്തിൽ നിന്ന് വൈക്കോൽ കെട്ട് വാഹനത്തിൽ കയറ്റുന്ന തൊഴിലാളികൾ. ചൂട് കൂടിയ സാഹചര്യത്തിൽ പകൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ഉണ്ടെങ്കിലും അത് ആരുതന്നെ പാലിക്കുന്നില്ല പാലക്കാട് മാത്തൂരിൽ നിന്ന്.
ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ളാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി. ആലപ്പുഴ കളർകോടിന് സമീപത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ.