TRENDING THIS WEEK
വൈ'കൂൾ' ഓട്ടോ, നാച്വറൽ സൺ റൂഫ് കടുത്ത വേനലിൽ വെന്തുരുകുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ ഓട്ടോയിൽ വൈക്കോലുകൊണ്ട് നാച്വറൽ സൺ റൂഫ് ഒരുക്കിയിരിക്കുകയാണ് കോഴിക്കോട്ടെ ഓട്ടോഡ്രൈവറായ തമിഴ്നാട് സ്വദേശി കാമരാജ്. താരതമ്യേന ചൂട് കുറവായ ഈ ഓട്ടോ യാത്രക്കാർക്ക് ആശ്വസമാണ്. ജില്ലയിൽ 38 ഡിഗ്രിയാണ് ചൂട്. പലർക്കും സൂര്യാഘാതവും ഏൽക്കുന്നുണ്ട്. കോഴിക്കോട് എലത്തൂരിൽ നിന്ന് പകർത്തിയ ചിത്രം.
സഞ്ചാരികളുടെ തിരക്കേറിയ മൂന്നാറിൽ നിന്നുള്ള കാഴ്ച
കടുത്ത വേനൽ ചൂടിൽ ശുഭപ്രതീക്ഷ നൽകി കാർമേഘം കറുത്തിരുണ്ടപ്പോൾ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിന്നൊരു ദൃശ്യം
അന്നത്തിനായി വെയിലേറ്റ്... കനത്ത വേനൽച്ചൂടിലും ട്രെയിനിൽ എത്തിയ ഗോതമ്പ് ചാക്കുകൾ കമ്പനികളിലേക്ക് കൊണ്ടുപോകാൻ ലോറിയിലേക്ക് കയറ്റുന്ന തൊഴിലാളികൾ, കോഴിക്കോട് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം
സൗഹൃദങ്ങളുടെ പിറവി... തൃശൂർ സെൻ്റ്. തോമസ് കോളേജ് മെഡ്ലിക്കോട് ഹാളിൽ സംഘടിപ്പിച്ച ഷാജി എൻ. കരുൺ ഓർമ്മ ദിന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ചലച്ചിത്ര നടി അർച്ചനയുമായി സൗഹൃദം പുതുക്കുന്ന പ്രേംജിയുടെ മകളും ചലച്ചിത്ര നടിയുമായ സതി.
പാലക്കാട് നരീക്കുത്തിക്ക് സമീപം ഫ്രൂട്ട്സ് വ്യാപാരസ്ഥാപനത്തിൻ്റെ ഗോഡൗണിൽ സൂക്ഷിച്ച കടലാസ്. തെർമോക്കോൾ. പ്ലാസ്റ്റിക്ക് എന്നിവയ്ക്ക് തീ പിടിച്ചപ്പോൾ അഗ്നിരക്ഷാസോനാഗങ്ങൾ തീ അണയ്ക്കുന്നു.
ഇര തേടി... വെള്ളക്കെട്ടിലെ മീനുകളെ പിടിക്കാനായി കാത്തിരിക്കുന്ന കൊക്കുകൾ. കണ്ടക്കടവ് നിന്നുള്ള കാഴ്ച്ച.
ദുരന്തമുഖം... പടക്കശാല പൊട്ടിത്തെറി ഉണ്ടായ മുണ്ടത്തിക്കോട്ടെ അപകടസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് സി എൻ രാമചന്ദ്രനായർ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലിസ് കമ്മീഷണർ നകുൽ ദേശ്മുഖ് തുടങ്ങിയവർ.ടുപ്പ് നടത്തുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് സി എൻ രാമചന്ദ്രനായർ കളക്ടർ ശിഖ സുരേന്ദ്രൻ,സിറ്റി പൊലിസ് കമ്മീഷണർ നകുൽ ദേശ്മുഖ് തുടങ്ങിയവർ
നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച് മാവേലിക്കര ഭാഗത്ത് നിന്ന് കല്ലേറിൽ ചില്ല് തകർന്ന മിനി ലോറി കോട്ടയം ഗാന്ധി സ്ക്വയറിൽ വീണ്ടും തടഞ്ഞപ്പോൾ
പെയ്തൊഴിയാൻ .... കനത്ത ച്ചൂടിന് ആശ്വാസമേകാൻ വേനൽ മഴക്കായി ആകാശത്ത് കൂടിയ കാർമേഘങ്ങൾ. കോട്ടയം നഗരത്തിൽ പ്രതീക്ഷിച്ച പോലെ മഴ പെയ്തില്ല