ടേക്ക് എ ബ്രേക്ക്....കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ അടച്ചിട്ടിരിക്കുന്ന പൊതുശൗചാലയത്തിൻ്റെ ഗ്രില്ലിൽ ബസിൽ ഉപയോഗിച്ച മാലകൾ തൂക്കിയിട്ടലങ്കരിച്ചിരിക്കുന്നു.മൂത്രശങ്ക തോന്നിയെത്തുന്ന നിരവധി യാത്രക്കാരും ബസ് ജീവനക്കാരും ടേക്ക് എ ബ്രേക്ക് ബോർഡ് വായിച്ച് മടങ്ങുകയാണ്.മാസങ്ങളായി അടച്ചിട്ടിരിക്കുന്ന പൊതു ശൗചാലയം തുറന്നുകൊടുക്കാൻ നഗരസഭാ അധികൃതർ ഇതുവരെ തയാറായിട്ടില്ല