കോട്ടയം അതിരമ്പുഴ സെന്റ്.മേരീസ് ഫെറോന പള്ളിയുടെ മുറ്റത് കമാനം പോലെ മഞ്ഞപ്പൂക്കൾ നിറഞ്ഞ കാറ്റ്സ്‌ ക്ലൊ ചെടി.തെക്കേ അമരിക്കയിൽ നിന്നുമെത്തിയ കാറ്റ്സ്‌ ക്ലൊ ചെടി ഇപ്പോൾ കേരളത്തിൽ വീടുകളിലൊക്കെ അലങ്കാര ചെടിയായി മാറി.നേരത്തെ പൂക്കുന്ന കണികൊന്നയും കാറ്റ്സ്‌ ക്ലൊ പൂക്കളും ഇപ്പോൾ കേരളത്തിൽ മഞ്ഞ വസന്തംഒരുക്കുകയാണ്
കോട്ടയം നിയോജക മണ്ഡലത്തിൽ വികസനം പ്രവർത്തനങ്ങൾ നടത്തുന്നതിൽ പരാചയപ്പെട്ടന്നാരോപിച്ച് എൻ.ഡി.എയുടെ നേതൃത്വത്തിൽ പള്ളിപ്പുറത്ത് കാവിന് സമീപമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി ദേശീയ സമിതിയംഗം പി സി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു. വെസ്റ്റ്ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ,മണ്ഡലം പ്രസിഡന്റ് വിപി.മുകേഷ് തുടങ്ങിയവർ സമീപം
വർദ്ധിപ്പിച്ച പാചക വാതകവില പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാലി കുറ്റികൾ നിരത്തി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ മുറ്റത് കമാനം പോലെ മഞ്ഞപ്പൂക്കൾ നിറഞ്ഞ കാറ്റ്സ്‌ ക്ലൊ ചെടിയുടെ മുൻപിൽ നിന്ന് സെൽഫിയെടുക്കുന്നവർ. തെക്കേ അമരിക്കയിൽ നിന്നുമെത്തിയ കാറ്റ്സ്‌ ക്ലൊ ചെടി ഇപ്പോൾ കേരളത്തിൽ വീടുകളിലൊക്കെ അലങ്കാര ചെടിയായി മാറി. നേരത്തെ പൂക്കുന്ന കണികൊന്നയും കാറ്റ്സ്‌ ക്ലൊ പൂക്കളും ഇപ്പോൾ കേരളത്തിൽ മഞ്ഞ വസന്തം ഒരുക്കുകയാണ്.
സ്വപ്നം കണ്ടതെല്ലാം... കോട്ടയം അയ്മനം പഞ്ചായത്തിലെ പരിപ്പ് മങ്ങാട്ടുകുഴി പുത്തൻകരി തുമ്പേക്കണ്ടം പാടശേഖരങ്ങളിൽ നിന്നും സംഭരിച്ച നെല്ല് മില്ലിലേക്ക് കൊണ്ടുപോകുന്നതിനായി ചാക്കിലാക്കുന്ന തൊഴിലാളികൾ.
തടിമിടുക്ക്... സ്കൂട്ടറിൽ കവുങ്ങിൻ തടിയുമായി പോകുന്ന യുവാക്കൾ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച.
മുൻ മേയർ ടി.പി ദാസനെ മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോടുള്ള വീട്ടിലെത്തി സന്ദർശിച്ചപ്പോൾ.
കോഴിക്കോട് ഒരു രൂപക്ക് ഷൂ ഓഫർ ചെയ്തതിനെത്തുടർന്ന് വൈക്കം മുഹമ്മദ്‌ ബഷീർ റോഡിലെ കടയ്ക്ക് മുന്നിലെത്തിയ ആളുക്കൂട്ടത്തെ പൊലീസ് ലാത്തി കാണിച്ച് പേടിപ്പിക്കുന്നു
ട്വന്‍റി 20 ലോകകപ്പ് ഫൈനലിന്റെ തത്സമയ സംപ്രേഷണം കാണാൻ കോഴിക്കോട് ബീച്ചിലെത്തിയ ജനക്കൂട്ടം
നാലുവരിയായി നവീകരിച്ച മാനാഞ്ചിറ- മലാപ്പറമ്പ് റോഡിന്റെ ഉദ്‌ഘാടനത്തിനുശേഷം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ. എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, മേയർ ഒ സദാശിവൻ എന്നിവർ തുറന്ന വാഹനത്തിൽ.
വേനൽ ചൂട് ആരംഭിച്ചതോടെ റോഡ് അരിക്കിൽ വഴവർഗ വിപണികളും ശീതളപാനിയ വിൽപ്പനകളും സജീവമായി തമിഴ്നാട്ടിലെ പഴനിയിൽ നിന്ന് കൊണ്ടുവന്ന പേരക്ക വിൽപ്പന നടത്തുന്നവർ പാലക്കാട് ടൗൺഹാളിന് മുന്നിൽ നിന്നുള്ള കാഴ്ച.
വതിതാ ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം പാലക്കാട് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷം യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് നഗരസഭാ ബഡ്ജറ്റിന് ശേഷം ചെയർമാൻ്റെ ഓഫീസിൽ എത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ പി. സ്മിതേഷിന് ഹസ്തദാനം നൽകുന്നു. ക്ഷേമകാര്യം കമ്മിറ്റി ചെയർമാൻ എം.ശശികുമാർ സമീപം.
പാലക്കാട് നഗരസഭാ ബഡ്ജറ്റ് കേൾക്കാൻ ബി. ജെ. പി നേതാവ് ശോഭാ സുരേന്ദ്രൻ കൗൺസിൽ ഹാളിൽ എത്തിയപ്പോൾ മുൻ നഗരസഭാ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ എൻ. ശിവരാജൻ എന്നിവർ സമീപം .
പാലക്കാട് നഗരസഭ പുതിയ ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ് പാലക്കാട് നഗരസഭാ വൈസ് ചെയർപേഴ്സൺ ടി. ബേബി അവതരിപ്പിക്കുന്നു. ചെയർമാൻ പി. സ്മിതേഷ് സമീപം.
കോട്ടയം നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പരാചയപ്പെട്ടന്നാരോപിച്ച് പള്ളിപ്പുറത്ത് കാവിന് സമീപമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടയുന്നു
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമെത്തിയ ഭാര്യ ചാരു ലത തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നിന്നും പുറത്തേക്ക്
ട്വന്റി - 20 ലോകകപ്പ് വിജയത്തിനുശേഷം (പ്ളേയർ ഒഫ് ദ ടൂർണമെന്റ്) നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസനെ തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാനത്താവളത്തിൽ മന്ത്രി വി. ശിവൻകുട്ടി സി.പി.എം ജില്ലാ സെക്രട്ടറി എം.എ.റഹീം എം.പി എന്നിവർ ചേർന്ന് സ്വീകരിക്കുന്നു
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
  TRENDING THIS WEEK
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ പി. ഐഷാ പോറ്റി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി സംഭാഷണത്തിൽ
നഗരത്തിലെ തിരക്കേറിയ റോഡിൽ കൈക്കുഞ്ഞുമായി ഭിക്ഷാടനം നടത്തുന്ന അന്യസംസ്‌ഥാനത്ത് നിന്നെത്തിയ സ്ത്രീ.നഗരം ഭിക്ഷാടന നിരോധിത മേഖലയാണെങ്കിലും പല സ്‌ഥലത്തും ഇപ്പോഴും ഇത് കണ്ട് വരുന്നു .പാറ്റൂർ ട്രാഫിക്ക് സിഗ്‌നലിൽ നിന്നുള്ള ദൃശ്യം
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടനം "ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിക്കുന്നു.എം.പി മാരായ എൻ.കെ പ്രേമചന്ദ്രൻ,കൊടിക്കുന്നിൽ സുരേഷ്,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,അബ്‍ദുൾ സമദ് സമദാനി എം.പി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ,സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി,സ്വാമി ജ്ഞാനതീർത്ഥ ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി,സി.എസ് .ഐ ബിഷപ്പ് ജോസ് ജോർജ്,ബിഷപ്പ് കുര്യാക്കോസ് മാർ സേവേരിയോസ്,ബിഷപ്പ് ഗീ വർഗീസ് മാർ കൂറീലോസ്,ബിഷപ്പ് സാമുവൽ മാർ തിയോ ഫിലോസ്‌ മെത്രാ പ്പൊലീത്ത,എം.പി മാരായ രാജ്‌മോഹൻ ഉണ്ണിത്താൻ,ആന്റോ ആന്റണി ,ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,ആർ.എസ്.പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോൺ എന്നിവർ സമീപം
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ ഗുരു- ഗാന്ധി സമാഗമ ശതാബ്ദി​ ആഘോഷത്തിന്റെ ഉദ്ഘാടനം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിക്കുന്നു
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ "ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് മഹാ ഗുരുവിന്റെ പ്രതിമ ഉപഹാരമായി നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി ജ്ഞാന തീർത്ഥ എന്നിവർ സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ,പി.സി വിഷ്ണു നാഥ്‌ എം.എൽ.എ എന്നിവർ സമീപം .
ചികിത്സപ്പിഴവിനെത്തുടർന്ന് വലതു കൈ മുറിച്ചുമാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശികളായ വിനോദ് പ്രസീതയുടെ മകളായ വിനോദിനി ക്രിത്രിമ കൈ പിടിച്ച് അഞ്ചരമാസത്തിനു ശേഷം ഒഴുവുപാറ എ.എൽ.പി.സ്‌കൂളിലേക്ക് വീട്ടിൽ നിന്ന് ഇറങ്ങുന്നു അമ്മ സ്കൂൾ ബാഗ് ശരിയാക്കി കൊടുക്കുന്നു.
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും
ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് യുണൈഡറ്റ് നഴ്സസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിക്ഷേധത്തിൽ ചൂടിനെ തുടർന്ന് തൻ്റെ മകൾക്ക് വീശിക്കൊടുത്ത് പങ്കെടുക്കുന്ന നഴ്സുമാരിലൊരാൾ
ശിവഗിരി മഹാ സമാധിയിൽ ദർശനത്തിനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ ചേർന്ന് മാല അണിയിച്ച് സ്വീകരിക്കുന്നു.സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ എം.പി,ചാണ്ടി ഉമ്മൻ എം.എൽ.എ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com