TRENDING THIS WEEK
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിൽ അതിവേഗം പരിഹാരം കണ്ടെത്തുന്നതിനായ് കോർപറേഷൻ തൃശൂർ ടൗൺ ഹാളിൽ ടോക്ക് ടു മേയർ പരിപാടിയിൽ പരാതി കേൾക്കുന്ന മേയർ ഡോ.നിജിജസ്റ്റീൻ
കൂട്ടുകാർക്ക് മുന്നിൽ നിന്ന് തുടങ്ങാം----തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുൻസിപ്പൽ സ്റ്റേഡിയം കേരളം വേദിക്ക് സമീപത്തെ മരത്തണലിൽ കൂട്ടുകാർക്ക് മുന്നിൽ നൃത്തചുവടുകൾ വയ്ക്കുന്ന ഇടുക്കി സാലഗ്രാം ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റൂട്ട് ഓഫ് ആട്സ് & സയൻസിലെ സൂരജ് ഷാജിയും അശ്വിൻ പ്രസാദും
എം.ജി കലോത്സവത്തിൽ മോഹിയാട്ടമത്സരം കഴിഞ്ഞ് വേദിവിട്ടിറങ്ങിയ കാഞ്ഞിരപ്പിള്ളി സിപാസ് ബി.എഡ് കോളേജിലെ നന്ദന പ്രസാദ് , സഹോദരി നയനയെ ആഭരണം അണിയിക്കുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ വിദ്യാർത്ഥിയായ നയനയും ചേച്ചിക്ക് പിന്നാലെ മോഹിനിയാട്ടം അവതരിപ്പിച്ചു.
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുൻസിപ്പൽ സ്റ്റേഡിയം കേരളം വേദിയിൽ ദഫ്മുട്ട് മത്സരത്തിൽ പങ്കെടുത്ത കോട്ടയം സി.എം.എസ് കോളേജ് ടിം.
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുൻസിപ്പൽ സ്റ്റേഡിയം കേരളം വേദിയിൽ നാടൻപാട്ട് മത്സരത്തിൽ പങ്കെടുത്ത ചങ്ങനാശേരി ബി.വി.എം ഹോളി ക്രോസ് കോളേജ് ടിം.
ഫോട്ടോഗ്രഫി മത്സരമല്ല: തിരുവല്ലയിൽ നടക്കുന്ന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ വോളണ്ടിയർമാരായി എത്തിയ ആൻസ്.റ്റി.ജോണി കൂട്ടുകാരിയായ ആര്യാ വിജയന്റെ ചിത്രം ക്യാമറയിൽ പകർത്തുന്നു.
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മാർത്തോമ്മാ കോളേജിൽ ക്ളേമോഡലിങ്ങിൽ പങ്കെടുത്ത തൃപ്പൂണിത്തറ ആർ.എൽ.വി കോളേജിലെ പ്രണവ്.എം.
വർണ്ണച്ചിറകുകൾ വിരിച്ച്... ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലെത്തുന്ന ദേശാടന പക്ഷിയാണ് വർണ്ണക്കൊക്ക് (Painted Stork). കുളനടയ്ക്ക് സമീപത്തുനിന്നുള്ള കാഴ്ച.
കട്ടയ്ക് കൂടെ... എസ് എസ് എൽ സി പരീക്ഷക്കായ് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനികൾക്ക് കട്ട സപ്പോർട്ടുമായ് വെള്ളം കൊടുത്തും വീശിയും കൂടെ ഇരുത്തി പഠിപ്പിക്കുന്ന സ്കൂൾ പ്രധാനാധ്യപിക കെ.പിബിന്ദു തൃശൂർ ഗവ. മോഡൽ സ്കൂളിൽ നിന്നൊരു ദൃശ്യം.
രാജസ്ഥാൻ സമൂഹത്തിന്റെ ഹോളി ആഘോഷം എറണാകുളം മഹാരാജാസ് ഗ്രൗണ്ടിന് സമീപത്ത് നടന്നപ്പോൾ