മികച്ച ജനാധിപത്യത്തിന് സംശുദ്ധ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപും കോട്ടയം ബി.സി.എം കോളേജും ചേർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ വോട്ടത്തോൺ റാലി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്‌ഘാടനം ചെയ്യുന്നു
മികച്ച ജനാധിപത്യത്തിന് സംശുദ്ധ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപും കോട്ടയം ബി.സി.എം കോളേജും ചേർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ വോട്ടത്തോൺ റാലിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനി
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് ദേശവിളക്ക് തെളിയിക്കുന്ന ഭക്തർ
ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുറങ്ങളെ പതിനെട്ടാംപടിക്ക് മുന്നിലെ അയ്യപ്പൻമാരുടെ തിരക്കിൽനിന്ന് മാറ്റി ദർശനത്തിന് സഹായിക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥർ
ശബരിമല ദർശനത്തിനെത്തിയ കുഞ്ഞ് മാളികപ്പുറങ്ങളെയും പ്രായമായവരെയും പതിനെട്ടാംപടിക്ക് മുന്നിലെ അയ്യപ്പൻമാരുടെ തിരക്കിൽനിന്ന് മാറ്റി ദർശനത്തിന് സഹായിക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥർ
പൊന്നമ്പലം ദീപപ്രഭയിൽ...സന്നിധാനത്ത് തൃക്കാർത്തികയിൽ ആർ.എ.എഫ് പതിനെട്ടാംപടിക്ക് താഴേതിരുമുറ്റത്ത് പൂക്കളമൊരുക്കി ദീപം തെളിച്ചപ്പോൾ
ദീപപ്രഭയിൽ ... കാർത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാലത്തൂർ രണ്ടൂമൂർത്തി ഭഗവതി ഷേത്രത്തിലെ കൽവിളക്കിൽ കാർത്തിക ദീപങ്ങൾ തെളിഞ്ഞപ്പോൾ .
ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം നേടിയ പെരിങ്ങോട് എച്ച്.എസ്.എസ് ,തൃത്താല സബ്ജില്ല
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
പുഷ്പ്പം പോലെ... കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ റോസാ പുഷ്പ്പം കൊടുത്ത് സ്വീകരിച്ചപ്പോൾ
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ദിവസമായ വ്യാഴാഴ്ച രാവിലെ നടന്ന ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിൽ  പെരുവനം കുട്ടന്മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളം
നാവിക സേനാ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നടന്ന നാവിക അഭ്യാസ പ്രകടനത്തിൽ വിമാനവാഹിനി കപ്പലായ ഐ .എൻ .എസ് വിക്രാന്തിൽ നിന്ന് പറന്നുയരുന്ന മിഗ് 29 യുദ്ധ വിമാനം
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിക്കുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ,ജില്ലാ സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ് കുമാർ എന്നിവർ സമീപം
ഇന്നലെ സെന്റ് ആൽബർട്ട്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബാൻഡ് മേളം മത്സരത്തിൽ വിജയിച്ച എറണാകുളം സി.ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും
കാലങ്ങളായുള്ള കടത്ത്... തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ കാലങ്ങളോളമായുള്ള ജനങ്ങളുടെ ആവശ്യമാണ് മൂലംപ്പള്ളിയിൽ നിന്നും ചിറ്റുരിലേക്കുള്ള പാലം എന്ന ആവശ്യം. മാറി മാറി വരുന്ന സർക്കാരുകൾ വാഗ്ദാനങ്ങൾ നൽകി മടങ്ങുന്നതല്ലാതെ പാലം എന്ന സ്വപ്നം ഇനിയും അകലെയാണ്. സ്കൂൾ വിദ്യാർത്ഥികളും ജോലി കഴിഞ്ഞു മടങ്ങുന്നവരുമായുള്ള ചങ്ങാടം നിങ്ങുമ്പോൾ പോളകൾ ചങ്ങടത്തിൽ തട്ടി നിൽക്കുന്നത് തള്ളി നീക്കുന്ന തൊഴിലാളി.
എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലാ മാനിഫെസ്റ്റോ പ്രകാശന ചടങ്ങ് യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി നിർവ്വഹിക്കുന്നു. ഡോമനിക്ക് പ്രെസന്റെഷൻ, മുഹമ്മദ്‌ ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം
എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലാ മാനിഫെസ്റ്റോ പ്രകാശനം ചെയ്യാനെത്തിയ യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി തന്റെ ഷർട്ടിൽ ഘടിപ്പിച്ച മൈക്ക് തിരികെ നൽകുന്നു. ഡോമനിക്ക് പ്രെസന്റെഷൻ, മുഹമ്മദ്‌ ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം
കോട്ടയത്ത് നടന്ന വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ നിന്ന്
  TRENDING THIS WEEK
ആർട്ട്' ഫെസ്റ്റിവൽ...കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കാൻ കാത്ത് നിൽക്കുന്ന മത്സരാർത്ഥി
നല്ല നാളേക്കായി... സ്വയംഭരണ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ജില്ലാ ലീപ് സെല്ലിന്റെയും ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെയും എൻ.എസ്.എസ് വളണ്ടിയർ മാരുടെയും നേതൃത്വത്തിൽ പഴയ കോർപറേഷൻ ബിൽഡിഗിന്റെ മതിലിൽ തീർത്ത പെയിന്റിംഗ്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്.സി ക്കെതിരെ ഗോൾ നേടിയ കാലിക്കറ്റ് എഫ്.സിയുടെ ആഹ്ളാദം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ഇൻ്റർസോൺ കലോൽസവത്തിൽ ഭരതനാട്യം പെന്കുട്ടികളുടെ വിഭാഗത്തിൽ എറണാംകുളം വാരിക്കോളി കെമിസ്റ് കോളേജ് ഓഫ് ഫാര്മസ്യൂട്ടിക്കൽസിലെ മിഥുന
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ‘ജൻ സീ ’ ട്രെൻഡും. സ്ഥാനാർത്ഥികളുടെ പേരും പടവും ചിഹ്നവും ടീഷർട്ടിലും മുണ്ടിലും പ്രിന്റ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണിവർ. കോഴിക്കോട് നടക്കാവിൽ നിന്നുള്ള ദൃശ്യം.
ഇലക്ഷന് പ്രഖ്യാപിച്ചതോടെ പ്രചരണങ്ങൾക്കായുള്ള ചിഹ്നങ്ങൾ ഒരുങ്ങി. 60 ലേറെ വർഷം പഴക്കമുള്ള കോഴിക്കോട് വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിലെ കടയിൽ ചിഹ്നം പതിക്കാനുപയോഗിക്കുന്ന സ്റ്റെൻസിലുകൾ വെട്ടിയുണ്ടാക്കുന്ന എസ്.വി.സമീർ.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂരിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ബാലറ്റ് ബോക്സ് ഡിപ്പോയിൽ നിന്നും ബാലറ്റ് ബോക്സുകൾ ജില്ലയിലെ വിവിധയിടങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നു
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂരിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ബാലറ്റ് ബോക്സ് ഡിപ്പോയിൽ നിന്നും ജില്ലയിലെ വിവിധയിടങ്ങളിലേയ്ക്ക് കൊണ്ടുപോകാനുള്ള ബാലറ്റ് ബോക്സുകൾക്ക് കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
സീബ്രാ ലൈനുകളിൽ എങ്ങനെ സഞ്ചരിക്കണമെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കാഴ്ച. കാൽനടയാത്രികർക്കുള്ള സിഗ്നൽ ഓണായി കഴിഞ്ഞതിന് ശേഷം മാത്രമാണ് വിദേശികൾ ക്രോസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ സീബ്രാ ലൈനുകളിലുള്ള അപകടങ്ങളെ ഹൈക്കോടതി പരാമർശിച്ചിരുന്നു. നഗരത്തിലെ സീബ്രാലൈനുകളിൽ ഏതാണ്ടെല്ലാം മാഞ്ഞുതീരാറായ സ്ഥിതിയിലാണ്. അടുത്തകാലത്തെങ്ങും സീബ്രാ ലൈനുകളും മറ്റു രേഖപ്പെടുത്തലുകളും വാഹനത്തിരക്കേറിയ എറണാകുളം നഗരത്തിൽ ഉണ്ടായിട്ടില്ല.
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്തെത്തിയ ഇന്ത്യൻ നാവിക സേനയുടെ വിമാന വാഹിനിക്കപ്പലായ ഐ.എൻ .എസ് വിക്രാന്തിൽ നിന്നും പറന്നുയരുന്ന മിഗ് 29 കെ ജെറ്റ് യുദ്ധ വിമാനം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com