ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ വിജയിച്ച ശ്രീനാദേവി കുഞ്ഞമ്മ പത്തനംതിട്ട ഡി.സി.സി ഓഫീസിലെത്തിയപ്പോൾ സഹോദരൻ ശ്രീനാഥിന്റെ മകൻ ഓംകാര വിക്രം ശ്രീനാഥിനെ എടുത്ത് ആഹ്ളാദം പ്രകടിപ്പിക്കുന്നു.
പത്തനംതിട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിമാർ പ്രവർത്തകർക്കൊപ്പം.
പത്തനംതിട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി മാർക്കൊപ്പം സന്തോഷം പങ്കുവയ്ക്കുന്ന ആന്റോ ആന്റണി എം.പി.യും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും.
എറണാകുളം ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ കൊച്ചി മുസിരിസ് ബിനാലെ ഉദ്ഘാടനത്തിന് ശേഷം ഫോർട്ട്കൊച്ചി-വൈപ്പിൻ റോ-റോ ജങ്കാറിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
കൊച്ചി കോർപറേഷനിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കൊച്ചി കോർപറേഷനിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ദീപ്തി മേരി വ‌ർഗീസിന്റെ വിജയത്തിൽ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കൊച്ചി കോർപറേഷനിലെ വൻവിജയത്തെത്തുടർന്ന് എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
ആവേശം അലതല്ലി.... റിസൾട്ട് വന്നപ്പോൾ പാലക്കാട്‌ നഗരസഭ കൗണ്ടിങ് സ്റ്റേഷൻമുമ്പിൽ ബി.ജെ.പി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു.
ആവേശം അലതല്ലി... വോട്ടെണ്ണൽ കേന്ദ്രമായ പാലക്കാട്‌ നഗരസഭയ്ക്ക് മുന്നിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത് ശിവൻ, സ്ഥാനാർഥിയായ അഡ്വ. ഇ. കൃഷണദാസ് എന്നിവർ പ്രവർത്തരോടപ്പം ആഹ്ളാദം പങ്കിടുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട്‌ നഗരസഭയിൽ നിന്നും വിജയിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർഥികളായ എം.മോഹൻ ബാബു, എം.പ്രമോദ്, പി.എസ്.വിപിൻ എന്നിവർ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎയുടെ ഓഫീസിലെത്തിയപ്പോൾ.
പാലക്കാട് നഗരസഭയിലെ വോട്ടെണ്ണൽ കേന്ദ്രം .
വോട്ടെണ്ണൽ കേന്ദ്രമായ പാലക്കാട് നഗരസഭയുടെ സ്ട്രോങ് റൂമിന് മുന്നിൽ കാവൽ നിലക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
ക്രിസ്മസ് ആഘോഷങ്ങൾക്കായി നക്ഷത്രങ്ങളും പാപ്പാ മുഖംമൂടികളും വർണ്ണ ലൈറ്റുകളും ക്രിസ്മസ് ട്രീകളുമെല്ലാം വിലപ്പനെക്കത്തി. കോട്ടയം സെൻട്രൽ ജംഗ്‌ഷന്‌ സമീപത്ത് നിന്നുള്ള കാഴ്ച
മണിനാദം മുഴങ്ങുന്ന പൊന്നമ്പലം..ശബരിമല ദർശനത്തിനായി വലിയ മണിയുമായി സന്നിധാനത്തെത്തിയ ഭക്തർ
കർപ്പൂരാഴികണ്ട്...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ തിരക്കിൽ അച്ഛന്റെ തോളിലിരുന്ന് എത്തുന്ന കന്നിസ്വാമി. ആഴിക്ക് മുന്നിൽ നിന്നുള്ള കാഴ്ച
അയ്യനെ കാണാൻ...ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാരുടെ പതിനെട്ടാംപടിക്ക് മുന്നിലെ തിരക്ക്. രണ്ട് ദിവസമായി തിരക്ക് കൂടുതലാണ്
ആക്ഷൻ ക്ളിക്ക്...ശബരിമല ദർശനത്തിനെത്തുന്നവർക്ക് കൗതുകമായി മരത്തിലിരിക്കുന്ന മലയണ്ണാന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന ഭക്തർ, ചന്ദ്രാനന്ദൻ റോഡിലെ ശരണപാദയിൽ നിന്നുള്ള കാഴ്ച
അപകടമാണ് തിരക്കുവേണ്ട...ശബരിമല ദർശനത്തിനെത്തുന്ന ഭക്തരെ പതിനെട്ടാംപടിക്ക് മുന്നിലേക്ക് കടത്തിവിടിമ്പോൾ വേഗത്തിൽ പടികയറുംമുന്നേ ദൂരെനിന്ന് നാളികേരം എറിയുന്ന ഭക്തൻ. ഇങ്ങനെ എറിയുന്ന നാളികേരം ദിശതെറ്റി മുകളിൽ തിരുമുറ്റത്ത് നിൽക്കുന്നവരുടെ തലയിലും മറ്റും കൊണ്ട് അപകടങ്ങൾ സംഭവിക്കുന്നത് തുടർക്കഥയാണ്
പ്രായമല്ല മനസാണ്...ശബരിമല ദർശനത്തിനെത്തിയ ഗുരസ്വാമി ഭക്തരുടെ തിരക്കിൽ ദർശനത്തിനായി കാത്തുനിൽക്കുന്നു
ദേ അതാണ് കോവിൽ...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ തിരക്കിനിടയിൽ കന്നിസ്വാമി സന്നിധാനം കണ്ടപ്പോൾ കൂടെയുള്ള അയ്യപ്പൻമാരെ കൈചൂണ്ടി കാണിച്ചുകൊടുക്കുന്നു
  TRENDING THIS WEEK
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടിംഗ് കഴിഞ്ഞതിനെ തുടർന്ന് തങ്ങളുടെ സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിടത്ത് നിന്ന് എടുത്ത് മാറ്റി കൊണ്ട് പോകുന്നവർ   തൃശൂർ മിഷൻ ക്വാർട്ടേഴ്സ് വാർഡിൽ നിന്നൊരു ദൃശ്യം
കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാളിൽ മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്ന ക്യുറേറ്റർ നികിൽ ചോപ്ര
കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാൾ മതിലിൽ വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ.
കോട്ടയം സിറ്റിസൺ ഫോറത്തിന്റെയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ
ക്രിസ്മസ് പാപ്പാ വിളംബര റാലി... കോട്ടയം സിറ്റിസൺ ഫോറത്തിൻ്റേയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ.
തൃപ്രയാർ ഏകാദശിക്കുള്ള ആനച്ചമയ നിർമ്മാണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ ജീവധനം കാര്യാലയത്തിൽ വസന്തൻ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിൽ പൂർത്തിയായപ്പോൾ
തൃപ്രയാർ ഏകാദശിക്കുള്ള ആനച്ചമയ നിർമ്മാണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ ജീവധനം കാര്യാലയത്തിൽ വസന്തൻ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിൽ പൂർത്തിയായപ്പോൾ.
അപകടമാണ് തിരക്കുവേണ്ട...ശബരിമല ദർശനത്തിനെത്തുന്ന ഭക്തരെ പതിനെട്ടാംപടിക്ക് മുന്നിലേക്ക് കടത്തിവിടിമ്പോൾ വേഗത്തിൽ പടികയറുംമുന്നേ ദൂരെനിന്ന് നാളികേരം എറിയുന്ന ഭക്തൻ. ഇങ്ങനെ എറിയുന്ന നാളികേരം ദിശതെറ്റി മുകളിൽ തിരുമുറ്റത്ത് നിൽക്കുന്നവരുടെ തലയിലും മറ്റും കൊണ്ട് അപകടങ്ങൾ സംഭവിക്കുന്നത് തുടർക്കഥയാണ്
പ്രായമല്ല മനസാണ്...ശബരിമല ദർശനത്തിനെത്തിയ ഗുരസ്വാമി ഭക്തരുടെ തിരക്കിൽ ദർശനത്തിനായി കാത്തുനിൽക്കുന്നു
ദേ അതാണ് കോവിൽ...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ തിരക്കിനിടയിൽ കന്നിസ്വാമി സന്നിധാനം കണ്ടപ്പോൾ കൂടെയുള്ള അയ്യപ്പൻമാരെ കൈചൂണ്ടി കാണിച്ചുകൊടുക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com