ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
പുഷ്പ്പം പോലെ... കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ റോസാ പുഷ്പ്പം കൊടുത്ത് സ്വീകരിച്ചപ്പോൾ
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ദിവസമായ വ്യാഴാഴ്ച രാവിലെ നടന്ന ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിൽ  പെരുവനം കുട്ടന്മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളം
നാവിക സേനാ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നടന്ന നാവിക അഭ്യാസ പ്രകടനത്തിൽ വിമാനവാഹിനി കപ്പലായ ഐ .എൻ .എസ് വിക്രാന്തിൽ നിന്ന് പറന്നുയരുന്ന മിഗ് 29 യുദ്ധ വിമാനം
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിക്കുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ,ജില്ലാ സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ് കുമാർ എന്നിവർ സമീപം
ഇന്നലെ സെന്റ് ആൽബർട്ട്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബാൻഡ് മേളം മത്സരത്തിൽ വിജയിച്ച എറണാകുളം സി.ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും
കാലങ്ങളായുള്ള കടത്ത്... തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ കാലങ്ങളോളമായുള്ള ജനങ്ങളുടെ ആവശ്യമാണ് മൂലംപ്പള്ളിയിൽ നിന്നും ചിറ്റുരിലേക്കുള്ള പാലം എന്ന ആവശ്യം. മാറി മാറി വരുന്ന സർക്കാരുകൾ വാഗ്ദാനങ്ങൾ നൽകി മടങ്ങുന്നതല്ലാതെ പാലം എന്ന സ്വപ്നം ഇനിയും അകലെയാണ്. സ്കൂൾ വിദ്യാർത്ഥികളും ജോലി കഴിഞ്ഞു മടങ്ങുന്നവരുമായുള്ള ചങ്ങാടം നിങ്ങുമ്പോൾ പോളകൾ ചങ്ങടത്തിൽ തട്ടി നിൽക്കുന്നത് തള്ളി നീക്കുന്ന തൊഴിലാളി.
എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലാ മാനിഫെസ്റ്റോ പ്രകാശന ചടങ്ങ് യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി നിർവ്വഹിക്കുന്നു. ഡോമനിക്ക് പ്രെസന്റെഷൻ, മുഹമ്മദ്‌ ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം
എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലാ മാനിഫെസ്റ്റോ പ്രകാശനം ചെയ്യാനെത്തിയ യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി തന്റെ ഷർട്ടിൽ ഘടിപ്പിച്ച മൈക്ക് തിരികെ നൽകുന്നു. ഡോമനിക്ക് പ്രെസന്റെഷൻ, മുഹമ്മദ്‌ ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം
ഇത് പ്രസാദിന്... തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ 51-ാം ഡിവിഷനിലെത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ സ്ഥാനാർത്ഥി എ. പ്രസാദിന് ഇല അട വായിൽ വച്ച് കൊടുക്കുന്നു.
കോട്ടയത്ത് നടന്ന വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ നിന്ന്
തിരുവനന്തപുരം ശംഖുംമുഖത്ത് നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ മിസൈലുകളെ കബളിപ്പിക്കുന്നതിനുള്ള ഫ്ലയറുകൾ പുറപ്പെടുവിച്ച് അഭ്യാസ പ്രകടനം നടത്തുന്ന നാവിക സേനയുടെ എം .എച്ച് 60 ആർ ഹെലിക്കോപ്പ്റ്ററുകൾ
തിരുവനന്തപുരം ശംഖുംമുഖത്ത് നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഡ്രസ് റിഹേഴ്സലിൽ മിസൈലുകളെ കബളിപ്പിക്കുന്നതിനുള്ള ഫ്ലയറുകൾ പുറപ്പെടുവിച്ച് അഭ്യാസ പ്രകടനം നടത്തുന്ന നാവിക സേനയുടെ എം.എച്ച് 60 ആർ ഹെലിക്കോപ്പ്റ്ററുകൾ.
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്തെത്തിയ ഇന്ത്യൻ നാവിക സേനയുടെ വിമാന വാഹിനിക്കപ്പലായ ഐ.എൻ .എസ് വിക്രാന്തിൽ നിന്നും പറന്നുയരുന്ന മിഗ് 29 കെ ജെറ്റ് യുദ്ധ വിമാനം
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്തെത്തിയ ഇന്ത്യൻ നാവിക സേനയുടെ വിമാന വാഹിനിക്കപ്പലായ ഐ.എൻ .എസ് വിക്രാന്തിൽ നിന്നും പറന്നുയരുന്ന മിഗ് 29 കെ ജെറ്റ് യുദ്ധ വിമാനം
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്ത് നാവിക സേനയുടെ പായ്‌ക്കപ്പലുകളായ ഐ .എൻ .എസ് തരംഗിണി ,ഐ .എൻ .എസ് സുദർശിനി എന്നിവയുടെ പശ്ച്ചാത്തലത്തിൽ കമാൻഡോകളെ ലക്ഷ്യസ്‌ഥാനത്ത് ഇറക്കുന്ന നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററുകൾ
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്ത് അണിനിരന്ന നാവിക സേനയുടെ യുദ്ധകപ്പലുകൾ ദീപാലംകൃത മാക്കിയപ്പോൾ
അപകട പാർക്കിംഗ്... കോട്ടയം ചന്തക്കടവ്-കോടിമത എം.ജി. റോഡിൻ്റെ വളവിൽ പച്ചക്കറി മാർക്കറ്റിന് സമീപം ഇരുവശങ്ങളിലായി അപകടകരമായി പാർക്ക് ചെയ്തിരിക്കുന്ന കണ്ടയ്നർ ലോറികൾ
മുട്ടകടക്ക് ചുറ്റും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ മുന്നണികളുടെ പ്രചരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു.കോട്ടയം അതിരമ്പുഴക്കവലയിൽ നിന്നുള്ള കൗതുക കാഴ്ച
ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം എസ് എസ് കെ കോട്ടയം എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ റാലി
  TRENDING THIS WEEK
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാർ സന്നിധാനത്ത് നിന്നുള്ള കാഴ്ച
ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുറങ്ങൾ സന്നിധാനത്ത് നിന്നുള്ള കാഴ്ച
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാർ സന്നിധാനത്ത് നിന്നുള്ള കാഴ്ച
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാർ സന്നിധാനത്ത് നിന്നുള്ള കാഴ്ച
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാർ സന്നിധാനത്ത് നിന്നുള്ള കാഴ്ച
തൃശൂർ കോർപറേഷൻ 25-ാം വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയും ദേശീയ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യനും ദേശീയ കോച്ചുമായിരുന്ന ചിത്ര ചന്ദ്രമോഹൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൗത്ത് സോൺ ഖേലോ ഇന്ത്യ വുമൺ വെയ്റ്റ് ലിഫ്റ്റിംഗിൽ പങ്കെടുക്കുന്ന തൻ്റെ മത്സരാർത്ഥികൾക്ക് നിർദ്ദേശം നൽക്കുന്നു
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കേ അജണ്ഡകൾ പാസാക്കാൻ തൃശൂർ കോർപറേഷനിൽ കൗൺസിൽ യോഗം വിളിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിലെ  മേയറുടെ ചെയർ എടുത്ത് മേശയ്ക്ക് മുകളിൽ വച്ച് പ്രതിക്ഷേധിക്കുന്നു
ജില്ലാ സ്കൂൾ കലോത്സവം നടന്ന കോഴഞ്ചേരിയിൽ മത്സരയിനങ്ങളിൽ പങ്കെടുക്കാനായി വേദിയിലേക്ക് പോകുന്ന വിദ്യാർത്ഥികൾ. റോഡരികിലെ കെട്ടിടത്തിന്റെ ചുവരിൽ ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത് കാണാം.
എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തതിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
പാപങ്ങൾ നീങ്ങി മോക്ഷപ്രാപ്തി ലഭിക്കുമെന്ന വിശ്വാസത്തിൽ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലെ പുനർജനി ഗുഹ നൂഴുന്ന ഭക്തർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com