TRENDING THIS WEEK
ചവിട്ട് നാടകം... കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചവിട്ട് നാടകം എച്ച്.എസ്. വിഭാഗം, ഒന്നാം സ്ഥാനം, മൗണ്ട് കാർമൽഎച്ച് എസ്.എസ്, കഞ്ഞിക്കുഴി.
എറണാകുളം കലൂർ എ.ജെ. ഹാളിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് മൊബൈലിൽ ഇലക്ഷൻ ചിത്രങ്ങൾ കാണിച്ച് കൊടുക്കുന്ന പനമ്പിള്ളി നഗർ ബി.ജെ.പി സ്ഥാനാർത്ഥി പത്മജ എസ്. മേനോൻ. ബി.ജെ. പി ജില്ലാ പ്രസിഡന്റ് കെ. എസ്. ഷൈജു, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ് തുടങ്ങിയവർ സമീപം
കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചവിട്ട് നാടകമത്സരത്തിൽ എച്ച്.എസ്.വിഭാഗം ഒന്നാംസ്ഥാനം നേടിയ കോട്ടയം മൗണ്ട് കാർമൽ സ്ക്കൂളിലെ വിദ്യാർത്ഥിനികളുടെ ഫോട്ടോയെടുക്കുന്നതിനിടയിൽ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടി അറിയതെ പന്ത് തട്ടി മുൻപിൽ കൂടി ഓടിയപ്പപ്പോൾ
റവന്യു ജില്ലാ കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ (എച്ച്.എസ്.എസ് ) ഒന്നാം സ്ഥാനം നേടിയ വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്.എസ്.എസ് ടീം
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ പ്രതീപക്ഷ നേതാവ് വി.ഡി.സതീശൻ കോട്ടയം പ്രസ്ക്ലബിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുന്നത് മൊബൈലിൽ ലൈവ് ചെയ്യുന്നു
എല്ലാം ഒരു ചുവരിൽ.... തദ്ദേശ തരെഞ്ഞടുപ്പ് തിയ്യതി അടുക്കുന്നതിനിടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചും പ്രചരണവും കൊഴിപ്പിക്കുകയാണ് പാലക്കാട് കുന്നത്തൂർമേട് ഭാഗത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബോർഡ് ഒരു ചുവരിൽ സ്ഥാനം പിടിച്ചപ്പോൾ .
സന്നിധാനത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പതിനെട്ടാം പടിയിലെ തിരക്ക് നോക്കിക്കാണുന്നു.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫീസിന് പുറത്ത് പോലീസ് കാവൽ നിൽക്കുന്നു
എറണാകുളം കലൂർ എ.ജെ. ഹാളിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ ടാബ് നോക്കുമ്പോൾ സമീപത്ത് നിന്ന് ശ്രദ്ധിക്കുന്ന ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ്
കയ്യേറി പച്ചപ്പും പാർട്ടികളും... തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ കോട്ടപ്പുറത്ത് ഇരുമ്പ് ഷിറ്റുകളിൽ പതിച്ചിരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പോസ്റ്ററുകളും, ഫ്ലക്സ് ബോർഡുകളും. പലയിടങ്ങളിലും ഒപ്പത്തിനൊപ്പം ഫ്ളക്സുകൾവെച്ച് നിറഞ്ഞുനിൽക്കാനുള്ള ശ്രമങ്ങളും കാണാം.