മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് നേരെയുളള ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ ലാത്തി സമർപ്പണം.
അടി പേടിച്ച് അടവൊന്ന് മാറ്റി... മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിന്റെ ഷീൽഡ് തട്ടിയെടുത്ത് ലാത്തി ചാർജിനെ നേരിടുന്ന കോണ്‍ഗ്രസ്സ് പ്രവർത്തകൻ
സുരക്ഷയിൽ...എറണാകുളം ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ പി.പി.ഇ. കിറ്റ് ഇട്ട് നിൽക്കുന്ന ജീവനക്കാർ
കുളമല്ല റോഡാണ്...എറണാകുളം ജനറൽ ആശുപത്രയ്ക്ക് മുന്നിലെ റോഡ് തകർന്ന നിലയിൽ. മഴ ശക്തമായതോടെ റോഡിലെ വെള്ളക്കെട്ടും ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നു.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും എൻ ഐ.എയും ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനും വിധേയനാകാനിരിക്കുന്ന മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലം തിരുമുല്ലവാരത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.ടി ജലീലിന്റെ കോലം പ്രതീകാത്മകമായി അറബിക്കടലിൽ എറിഞ്ഞ് പ്രതിഷേധിച്ചപ്പോൾ
മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കണമെന്നാവശ്യവുമായി ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉദ്‌ഘാടനം നിർവഹിക്കുന്നു. ഒ.ബി.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്. മണി, ബി.ജെ.പി ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പൂങ്കുളം സതീഷ്, ജില്ലാ ജനറൽ സെക്രട്ടറി രാഹുൽകാശിനാഥ് തുടങ്ങിയവർ സമീപം
അടങ്ങാത്ത ആവേശം ...മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മന്ത്രി വി.എസ് സുനിൽകുമാറിൻ്റെ തൃശൂരിലെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രവർത്തകർ പൊലീസ് ബസിൽ ഇരുന്ന് മദ്രാവാക്യം വിളിക്കുന്നു
സമരാവേശം... മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മന്ത്രി വി.എസ് സുനിൽകുമാറിൻ്റെ തൃശൂരിലെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ബാരിക്കേഡിന് മുകളിൽ നിന്ന് പൊലീസിനിടയിലേക്ക്ചാടുന്ന പ്രവർത്തകർ
രക്തരൂക്ഷിതം... മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തൃശൂരിൽ മന്ത്രി വി.എസ് സുനിൽകുമാറിൻ്റെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്നുണ്ടായ ലാത്തി ചാർജ്ജിൽ തലക്ക് പരിക്കേറ്റ് ചോരയിൽ നിന്ന് കൊണ്ട് മുദ്രാവാക്യം വിളിക്കുന്ന യുവമോർച്ച ജില്ലാപ്രസിഡൻ്റ് സബീഷ്
സമരാവേശം... മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മന്ത്രി വി.എസ് സുനിൽകുമാറിൻ്റെ തൃശൂരിലെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ബാരിക്കേഡിന് മുകളിൽ നിന്ന് ചാടുന്ന പ്രവർത്തകർ.
പാലക്കാട് നഗരസഭാ പരിധിയിൽ കൊവിഡ് 19 വ്യാപനതെ തുടർന്ന് ശകുന്തള ജംക്ഷൻ മുതൽ മേലാമുറി മാർക്കറ്റ് വരെ കണ്ടൈൻമെൻ്റ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ ഭാഗങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ. പട്ടിക്കര ഭാഗത്ത് നിന്ന്.
മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശിയപ്പോൾ.
സുല്ല് സാറേ... തല്ലല്ലേ... മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജിനിടെ പോലീസുകാരനോട് തല്ലരുതെന്ന് അപേക്ഷിക്കുന്ന പ്രവർത്തകൻ.
മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജിൽ പരിക്കേറ്റ പ്രവർത്തകർ.
ഫ്രീ ഹിറ്റ്... മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജിനിടെ വീണ് പോയ സഹപ്രവർത്തകനെ പിടിച്ചെഴുന്നേൽപ്പിക്കാനെത്തിയ പ്രവർത്തകനെ ആഞ്ഞടിക്കുന്ന പോലീസ്.
ചോരച്ചാലുകൾ... മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജിൽ പരിക്കേറ്റ പ്രവർത്തകർ.
സംസ്ഥാനത്ത് പൊലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ച് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിനുമുന്നിൽ പ്രതിഷേധിച്ച എം.എൽ.എമാരായ ഷാഫിപറമ്പിലിനെയും കെ.എസ് ശബരീനാഥനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
കാണ് സാറേ... മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജിൽ പരിക്കേറ്റ പ്രവർത്തകർ.
പായസം ടൈം... ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരുവനന്തപുരം കെ.പി.സി.സി യിൽ സംഘടിപ്പിച്ച ആദരം പരിപാടി കഴിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായ് മധുരം പങ്കിടുന്ന ഉമ്മൻ ചാണ്ടി.
നൂറ്റിയെട്ട് വരുന്നടാ വിട്ടോ... മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി റോഡ് ഉപരോധിച്ച സമയത്ത് നൂറ്റിയെട്ട് ആംബുലൻസ് വരുന്നത് കണ്ട് പ്രവർത്തകർ ഓടി മാറുന്നു.
  TRENDING THIS WEEK
നീറ്റ് പരീക്ഷ എഴുതുവാൻ നാലാഞ്ചിറയിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥി ഹാൾടിക്കറ്റിൽ വിരലടയാളം പതിപ്പിക്കുന്നു.
ജലപീരങ്കി
യൂത്ത് കോൺഗ്രസ് കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും മഹിളാ മോർച്ച നടത്തിയ കൊല്ലം കമ്മീഷണർ ഓഫീസ് മാർച്ചിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
ഇത് സ്ട്രേങ്ങാ ... മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തുന്ന മാർച്ചിൽ മ്പാരിക്കേഡിൽ ചവിട്ടി ബലം നോക്കുന്ന പോലീസുക്കാരൻ
മന്ത്രി കെ .ടി ജലീൽ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
കുരുക്ക് മാറ്റാൻ...കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസും ജോലിക്കാരും. നിത്യേന വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
നാലാഞ്ചിറ നവജീവൻ വിദ്യാലയത്തിൽ നടന്ന നീറ്റ് പരീക്ഷ എഴുതുവാനെത്തിയ വിദ്യാർത്ഥികളെ കാത്ത് പരീക്ഷാ കേന്ദ്രത്തിന് മുന്നിലിരിക്കുന്ന രക്ഷിതാക്കൾ.
മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കെ .എസ് .യു സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
താഴേക്ക് വിളിച്ചേക്ക്... മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിനിടെ പോലീസ് ബാരിക്കേഡില്‍ കയറിയ പ്രവര്‍ത്തകരോട് ഇറങ്ങാൻ പറയാൻ ആവശ്യപ്പെടുന്ന പി.ഉബൈദുള്ള എം.എല്‍.എ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com