വോട്ടുവഞ്ചിയിലേറി....  കോഴിക്കോട് ചാലിയം കാക്കത്തുരുത്തിലെ വോട്ടർമാർ ചാലിയം ഹാജി പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വോട്ട് ചെയ്‌ശേഷം വീട്ടിലേക്ക് തോണിയിൽ മടങ്ങുന്നു. എട്ട് വീടുകളിലായി പത്തുപേർക്കാണ് ഇവിടെ വോട്ടുള്ളത്.  തുരുത്തിലുള്ളവർക്ക് വോട്ടുചെയ്യാനായി  സ്‌കൂളിലെത്താൻ തോണിയല്ലാതെ മറ്റുമാർഗങ്ങളില്ല.
കോഴിക്കോട് മുഖദാർ വാർഡ് യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.പി.എം. ജിഷാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പള്ളിക്കണ്ടി അഴീക്കൽ റോഡിൽ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വോട്ടർമാരോട് സംസാരിക്കുന്നു
തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് എൽ. ഡി എഫ് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
കാലാവധി പൂർത്തിയായ കോർപ്പറേഷൻ കൗൺസിലിന്റെ പ്രത്യേക യോഗത്തിൽ കൗൺസിലർമാരുടെ ഗ്രൂപ്പ് ഫോട്ടോ പ്രതിപക്ഷ കൗൺസിലർമാരോടൊപ്പം നോക്കുന്ന മേയർ ഡോ.ബീന ഫിലിപ്പ്
കോട്ടയം പ്രസ്‌ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ
കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വിൽക്കാനായി കൊണ്ടുപോകുന്ന താറാവ് കുഞ്ഞുങ്ങളെ കമ്പിൽ പ്ലാസ്റ്റിക് കവർ കെട്ടി നിയന്ത്രിക്കുന്നു. കുമരകം റോഡിൽ നിന്നുള്ള കാഴ്ച
ഇത് നല്ല സമയം...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഉദ്ഘാടനത്തിനായി വേദിയിലേക്കെത്തുമ്പോൾ സമയം നോക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചാണ്ടി ഉമ്മൻ എം.എൽ.എ, കോളേജ് യൂണിയൻ ചെയർമാൻ ഫഹദ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ജോൺ കിഴക്കേതിൽ തുടങ്ങിയവർ സമീപം
ക്രിസ്മസിന് ദിവസങ്ങൾ ബാക്കിനിൽക്കെ കോട്ടയം നാഗമ്പടത്ത് പുൽക്കൂട് ഉണ്ടാക്കി വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറുമുഖം
യുവനായകർ...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഇനാഗുരേഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം സെൽഫി എടുക്കുന്ന കെ.എസ്.യു പ്രവർത്തകർ. 40 പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി.എം.എസ് കോളേജിൽ കെ.എസ്‌.യു യൂണിയൻ അധികാരത്തിൽ വരുന്നത്.
കോട്ടയം നഗരസഭയിലേക്ക് വിജയിച്ച സ്ഥാനാർത്ഥികളും പ്രവർത്തകരും ചേർന്ന് നഗരസഭയ്ക്ക് മുന്നിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു
കുഞ്ഞിക്കൈ ചുരുട്ടി...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തെരഞ്ഞെടുപ്പ് ഫലം അറിയാനെത്തിയ കുട്ടി അച്ഛനൊപ്പം മുദ്രാവാക്യം വിളിക്കുന്നു.
വിധിക്കു മുൻപേ വീറോടെ...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തെരഞ്ഞെടുപ്പ് ഫലം അറിയാനെത്തിയ എൽ.ഡി.എഫ് പ്രവർത്തകന്റെ ആവേശം
വിജയവീര്യം...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വിജയമാഘോഷിക്കുന്ന എൽ.ഡി.എഫ് പ്രവർത്തകർ.
‘കൈ’യുയർത്തി...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വിജയമാഘോഷിക്കുന്ന യു.ഡി.എഫ് പ്രവർത്തകർ.
ക്രിസ്മസ് എത്തുമ്പോൾ പാലക്കാട് നിന്നും എറണാകുളത്തെത്തി പുൽകൂട് നിർമ്മിക്കാനുള്ള സാധന സാമഗ്രികളുമായി എത്തി വിൽപ്പനനടത്തുന്നയാൾ. ഹൈക്കോടതിക്ക് സമീപത്ത് നിന്നുള്ള കാഴ്ച്ച
കൊച്ചി ബിനാലെയുടെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ മകൾ ഷഫീന യൂസഫലി നേതൃത്വം നൽകുന്ന റിസ്ക് ആർട്ട്സ് ഇനിഷ്യേറ്റീവ് എക്സിബിഷനിൽ പ്രദർശനത്തിനു വച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഫോട്ടോകൾ കാണുന്ന അമേരിക്കൻ വനിത ഡിയാനെ മെർട്ടെൻസ്. വെള്ളാപ്പള്ളിയുടെ 70-ാം പിറന്നാളിന് അനൂപ് മാത്യു തോമസ് പകർത്തിയതാണ് ചിത്രങ്ങൾ. ജർമ്മൻ ചി​ത്രകാരനായ ഹാൻസ് ഹോൾബെയി​നിന്റെ പ്രശസ്തമായ 'അംബാസഡേഴ്സ്' എന്ന പ്രശസ്തമായ പെയി​ന്റിംഗി​നെ അടി​സ്ഥാനമാക്കി​ അനൂപ് മാത്യു തോമസ് ഒരുക്കി​യ പരമ്പരയുടെ ഭാഗമാണ് ഈ ചി​ത്രം.
കൊച്ചിൻ മുസിരിസ് ബിനാലെ നടക്കുന്ന ആസ്പിൻ വാളിന് മുന്നിലത്തെ മതിലിന് സമീപത്ത് കിടക്കുന്ന ആട്ടിൻകുട്ടികളുടെ മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്ന വിദേശ വനിത
കൊച്ചി ബിനാലെയുടെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ ആരംഭിച്ച ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലിയുടെ മകൾ ഷഫീന യൂസഫലി നേതൃത്വം നൽകുന്ന റിസ്ക് ആർട്ട്സ് ഇനിഷ്യേറ്റീവ് എക്സിബിഷൻ
എറണാകുളം ഫോർട്ട്കൊച്ചി-വൈപ്പിൻ ജങ്കാറിൽ നിന്ന് സൈക്കിളുമായി ഇറങ്ങിവരുന്ന വിദേശികൾ
  TRENDING THIS WEEK
പാലാ നഗരസഭയിലെ 18-ാംവാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ടോസിലൂടെ വിജയിച്ച ലിസിക്കുട്ടി മാത്യു വിൻ്റെ സന്തോഷം
ബിനാലയുടെ ഭാഗമായി ഡർബർ ഹാളിൽ ചിത്രകാരൻ ഗുലാം മുഹമ്മദ് ഷെയ്ഖിന്റെ കലാസൃഷ്ടികൾ വീക്ഷിക്കുന്ന കാഴ്ച്ചകാരി
വഴിയരികിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന നാടോടി കുടുംബം ഉച്ച വേനലിൽ നിന്നും അൽപ്പം ആശ്വാസത്തിനായി കുരുന്നുമായി നടപ്പാതയിൽ കിടന്നുറങ്ങുന്ന കാഴ്ച്ച
പാലക്കാട് കോഴിക്കോട് ദേശീയപാത പൊരിയാനി റോഡിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിൽപ്പനയ്ക്കായി സാന്തക്ലോസ് തയ്യറാക്കുന്ന നടോടി യുവതി.
എറണാകുളം വഞ്ചി വഞ്ചി സ്ക്വയറിൽ സാംസ്കാരിക കൂട്ടായ്മ്മ സംഘടിപ്പിച്ച കേരളം അവൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ
തദ്ദേശ സ്വയം ഭരണ വകുപ്പിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം ഒല്ലൂർ സെൻ്ററിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ്
രണ്ടില.... പാലായിലെ വീട്ടിൽ പ്രവർത്തകർക്കൊപ്പം ടിവികണ്ട് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന കേരളാകോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി
എറണാകുളം ഫോർട്ട്കൊച്ചി-വൈപ്പിൻ ജങ്കാറിൽ നിന്ന് സൈക്കിളുമായി ഇറങ്ങിവരുന്ന വിദേശികൾ
ഗുരു മനു മാസ്റ്ററിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടി.ഡി.എം ഹാളിൽ പി. പ്രവീൺ കുമാർ അവതരിപ്പിച്ച ഭരതനാട്യ പാരായണം
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ 13,14,I5 വാർഡുകളിൽ സ്വതന്ത്രരായി ജയിച്ച ബിനു പുളിക്കക്കണ്ടം മകൾ ദിയ ബിനുവും ബിനുവിൻ്റെ സഹോദരൻ ബിജു പുളിക്കകണ്ടവും ആഹ്ളാദം പങ്കിടുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com