പാലക്കാട് ജെ.എം. മഹലിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തദ്ദേശ സ്വയം ഭരണ തിരെഞ്ഞടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം നിർവ്വഹിച്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിക്ക് കുന്നത്തൂർ മേട് യൂണിറ്റ് പ്രസിഡന്റ് കെ.ടി. രാജേശ്വരി ഹരാർപ്പണം ചെയ്യുന്നു. ഇലട്രിക്ക് വീൽ ചെയറിലാണ് പരിപാടിക്ക് എത്തിയത്.
പാലക്കാട് സൂര്യരശ്മി കൺവെൻഷനിൽ നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ 40ാം സംസ്ഥാന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോൾ വേദിയിൽ ഇരുന്ന വി.കെ.ശ്രീകണ്ഠൻ എം.പി. ഷാൾ ശരിയാക്കി കൊടുക്കുന്നു സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ സമീപം.
പാലക്കാട് സൂര്യരശ്മി കൺവെൻഷനിൽ നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ 40-ാം മത് സംസ്ഥാന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു
മഞ്ഞനിക്കര പെരുന്നാളിന്റെ ഭാഗമായി നടന്ന തീർത്ഥാടക സംഗമം കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ ഉദ്‌ഘാടനം ചെയ്യുന്നു
വാഹനാപകടത്തിൽ മസ്തിഷ്ക്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളുമായി കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ആംബുലൻസ് കോട്ടയം തിരുനക്കര ടി.ബി റോഡിൽ കൂടി കടന്ന് പോകുന്നു
കോട്ടയത്ത് നടക്കുന് കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തിരുനക്കര മൈതാനത്ത് ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തുന്നു
പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവുമായി അമൃത ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന നഴ്സുമാർ
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് നയിക്കുന്ന യുവ ജനയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ നടന്ന യാത്ര.
കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് നടന്ന കൊടിയേറ്റം .
എറണാകുളം ബോട്ട് ജെട്ടിയിലേക്ക് കുഞ്ഞിനെ വണ്ടിയിൽ കിടത്തി തള്ളി നീങ്ങുന്ന വിദേശികൾ
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിൽ നാഗമ്പടം മഹാദേവ ക്ഷേത്രസമുച്ചയം അന്തർദേശീയ തീർത്ഥടന കേന്ദ്രമായി പ്രഖ്യാപിക്കാൻ മുൻകൈയെടുത്ത മന്ത്രി വി.എൻ.വാസവനെ കൺവീനർ സുരേഷ് പരമേശ്വരൻ ആദരിക്കുന്നു.സാജു ലാൽ സമീപം
എറണാകുളം കലൂർ ജംഗ്ഷനിൽ സിഗ്നൽ കടന്ന് പോകാനൊരുങ്ങിയ സ്വകാര്യ ബസിന് എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറുമായി തർക്കിക്കുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ
കണ്ണന് കണികാണാൻ...ഏറ്റുമാനൂർ മഹാദേവ ക്ഷേത്രാങ്കണത്തിലെ ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം നിൽക്കുന്ന കണിക്കൊന്ന പൂത്തുലഞ്ഞപ്പോൾ.സാധാരണ മാർച്ച്,ഏപ്രിൽ മാസങ്ങളിലാണ് കണിക്കൊന്നകൾ പൂക്കാറുള്ളതെങ്കിലും കാലാവസ്ഥ വ്യതിയാനം വന്നതോടെ ജനുവരി മാസം മുതൽ കണിക്കൊന്നകൾ പൂത്ത് നിൽക്കുന്നത് കാണാം
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ പുതിയ ക്രമീകരണം ഒരുക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡിൽ പെയിൻ്റ് കൊണ്ട് മാർക്ക് ചെയ്യുന്ന ജീവനക്കർ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം കെ.എസ് ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻപിലൂടെ പോകുന്ന സൈക്കിൾ യാത്രക്കാർ
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം ശാസ്ത്രി റോഡിന് സമീപമിരുന്ന് കാട്ട് ചൂരൽ കുട്ടകൾ നിർമ്മിക്കുന്ന ആന്ധ്രാ സ്വദേശി
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സി.ആർ.മഹേഷ് എം.എൽ.എ, കെ.സി.ജോസഫ് , എൻ.വി.പ്രദീപ്കുമാർ, ചലച്ചിത്ര താരം രവീന്ദ്രൻ, നാട്ടകം സുരേഷ്, ആലപ്പി അഷറഫ് തുടങ്ങിയവർ സമീപം
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് വിജനമായ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലൂടെ നടന്ന് നീങ്ങുന്ന വിദേശികൾ
ദേശീയ പണിമുടക്ക് ദിനത്തിൽ നഗരത്തിൽ വാഹനങ്ങളൊന്നും ഓടാഞ്ഞതിനെത്തുടർന്ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലൂടെ നടന്ന് നീങ്ങുന്ന വിദേശികൾ
പണി മുടക്കായല്ലോ...ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ ബാനർജി റോഡിൽ വച്ച് സ്കൂട്ടർ തകരാറിലായതിനെത്തുടർന്ന് എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന സ്കൂട്ടർ യാത്രികർ
  TRENDING THIS WEEK
പുതുയുഗ യാത്രയോട് അനുബന്ധിച്ച് സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ പ്രതിനിധികളുമായി കോഴിക്കോട് സിറ്റി ഹൗസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംവദിക്കുന്നു
മോഷണം നടന്ന തൃശൂർ ഡിഐജി ഓഫീസിന് പുറകിലുള്ള  ഇരട്ടച്ചിറ ശിവക്ഷേത്രം ക്ഷേമ സമിതി ഓഫിസിൻ്റെ വാതിൽ  കള്ളൻ തകർത്തത് പരിശോധിക്കുന്ന  ക്ഷേമ സമിതി സെക്രട്ടറി എം.കെ ഗിരിജ
പണിമുടക്കിനെ തുടർന്ന് സംയുക്ത ട്രേഡ് യൂണിയൻ  പ്രവർത്തകർ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ തടയുന്നു
ദേശീയ പണിമുടക്കിൽ വിജനമായ നഗരം അരയിടത്ത് പാലത്തിന് മുകളിലുള്ള ദൃശ്യം.
കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്‌കൂളില്‍ അദ്ധ്യാപകരെ സമരക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ
ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിൽ  കോഴിക്കോട് കമ്മത്ത് ലൈനിലെ അടഞ്ഞ് കിടക്കുന്ന കടകൾക്ക് മുന്നിൽ  കിടന്നുറങ്ങുന്ന വയോധിക
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം ശാസ്ത്രി റോഡ്
പണി മുടക്കായല്ലോ...ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ ബാനർജി റോഡിൽ വച്ച് സ്കൂട്ടർ തകരാറിലായതിനെത്തുടർന്ന് എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന സ്കൂട്ടർ യാത്രികർ
പണി മുടക്കായല്ലോ...ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ ബാനർജി റോഡിൽ വച്ച് സ്കൂട്ടർ തകരാറിലായതിനെത്തുടർന്ന് എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന സ്കൂട്ടർ യാത്രികർ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് കോട്ടയം തിരുനക്കരയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഐ.എൻ.ടി.യു.സി പ്രവർത്തകർ അടപ്പിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com