എറണാകുളം സെൻ ആൽബർട്സ് കോളേജ് ഭാഷാ വിഭാഗം സംഘടിപ്പിച്ച കലയും സംസ്ക്കാരവും സെമിനാറിനോടനുബന്ധിച്ച് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റിൽ നിന്ന്
എറണാകുളം ചാത്ത്യാത്ത് വോക്ക് വേയിൽ പൂത്ത് നിൽക്കുന്ന ചെറി ബ്ളോസം മരത്തിൽ കൂട് കൂട്ടിയ ഇണകാക്കകൾ കുഞ്ഞുങ്ങൾക്ക് തീറ്റ നൽകാനെത്തിയപ്പോൾ
കാറിലൊരു സൂപ്പർ സെൽഫി...കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം മടങ്ങിപ്പോകാൻ കാറിൽക്കയറിയ മുൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ പ്രവർത്തകർക്ക് സെൽഫി എടുത്ത് കൊടുക്കുന്നു
ഏറ്റുമാനൂര്‍ മങ്കര കലുങ്കിന് സമീപം പോളിഹൗസിലെ കൃഷി വിള വെടുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.മന്ത്രി വി.എന്‍.വാസവന്‍ സമീപം
ഏറ്റുമാനൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് വികസന സന്ദേശ ജാഥ പേരൂരിൽ ഉദ്ഘാടനം ചെയ്ത മന്ത്രി പി.പ്രസാദ് ജാഥ ക്യാപ്‌ടൻ മന്ത്രി വി.എൻ വാസവനെ സ്വീകരിക്കുന്നു
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കൈപിടിച്ച് അഭിനന്ദിക്കുന്നു.ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ,-ജനറൽ സെക്രട്ടറി അനി വർഗീസ്.ആലപ്പി അഷറഫ്,വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ്കുമാർ,ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്,നഗരസഭാ ചെയർമാൻ എം.പി.സന്തോഷ്കുമാർ തുടങ്ങിയവർ സമീപം
കൈത്താങ്ങ്....എറണാകുളം ഗോശ്രീ പാലത്തിന് സമീപം റോഡിനരികിലെ കുഴിയിൽ വീണ പിക് അപ്പ് വാൻ തള്ളിക്കയറ്റുന്ന കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥരായ ഡോണലും കബീർ ഇബ്രാഹിമും വഴിയാത്രികരും. ഇരുപത് മിനിറ്റിലധികം പണിപ്പെട്ടിട്ടാണ് റോഡിലേക്ക് തിരിച്ച് കയറ്റിയത്
സംസ്ഥാനം കനത്ത ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, അതോടൊപ്പം തന്നെ കരിക്ക് വില്പനയും തകൃതിയായി കൂടിയിരിക്കുകയാണ്. എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ നിന്നുള്ള കാഴ്ച
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അതിജീവിതയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കൊണ്ട് ഡബ്ള്യു.സി.സിയുടെ നേതൃത്വത്തിൽ എറണാകുളം അബ്ദുൾ കലാം മാർഗിൽ ദീപം തെളിച്ചപ്പോൾ
യു.ഡി.എഫ് പുതുയുഗ യാത്രയ്ക്ക് പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റികൾ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശൻ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന എ.സുരേഷ് കുമാറിന് ഹസ്തദാനം നൽകുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ, അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ, സന്ദീപ് വാര്യർ തുടങ്ങിയവർ സമീപം .
യു.ഡി.എഫ് പുതുയുഗ യാത്രയ്ക്ക് പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റികൾ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ, അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ, വി.കെ.ശ്രീകണ്ഠൻ എം.പി സന്ദീപ് വാര്യർ തുടങ്ങിയവർ സമീപം.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ കെപിസിസി രാഷ്ട്രീയകാര്യ സമിതിഅംഗം ജോസഫ് വാഴക്കനുമായി സംസാരിക്കുന്നു.ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎ, ആലപ്പി അഷറഫ് തുടങ്ങിയവർ സമീപം
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അഭിവാദ്യം ചെയ്യുന്നു. ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ സമീപം
ശബരിമല സ്വർണ്ണ കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാം എറണാകുളം ഇ.ഡി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനെത്തിയപ്പോൾ
അവയവ ദാനം ചെയ്ത പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മൃതദേഹം മല്ലപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിനു എത്തിച്ചപ്പോൾ സമീപത്തിരിക്കുന്ന മാതാപിതാക്കളായ ഷെറിൻ ആൻ ജോണിയും, അരുൺ എബ്രഹാമും.
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ 114-ാമത് കൺവൻഷന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഭദ്രദീപം തെളീയിക്കുന്നു.ഇടത്തുനിന്ന് ജി. രാജ്കുമാർ, അനി രാജ് ഐക്കര, സുരേഷ് കുഴിവേലിൽ, അജീന നജീബ്, എ.ആർ. വിക്രമൻ പിള്ള, പ്രൊഫ.പൂജപ്പുര കൃഷ്ണൻ നായർ, പ്രമോദ് നാരായൺ എം.എൽ.എ., സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ,പി.എസ്.നായർ, കെ.കെ.ഗോപിനാഥൻ നായർ, ആന്റോ ആന്റണി എം.പി., മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, ജി.കൃഷ്ണകുമാർ, അഡ്വ.കെ.ഹരിദാസ്, അഡ്വ.കെ.ജയവർമ്മ എന്നിവർ സമീപം.
131-ാമത് മാരാമൺ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുന്ന മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത.
പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-ാമത് ജന്മദിന ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. ചലച്ചിത്ര സംവിധായകൻ ഡോ.ബിജു,സഭ ജനറൽ സെക്രട്ടറി ടി.കെ.അനീഷ്, രമേശ് ചെന്നിത്തല എം എൽ എ , തിരുമാവളവൻ എം.പി, സഭാ പ്രസിഡന്റ് വൈ.സദാശിവൻ, ആർ.സനൽ കുമാർ, മന്ത്രി വീണാ ജോർജ്,സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, കെ.ഡി.സീത്കുമാർ, കെ.കെ.സുരേഷ്, ആർ.ആർ.വിശ്വകുമാർ തുടങ്ങിയവർ സമീപം.
ആലിൻ ഷെറിൻ എബ്രഹാമിന്റെ മല്ലപ്പള്ളി വാലുമണ്ണിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാതാപിതാക്കളായ അരുൺ എബ്രഹാമിനെയും ഷെറിൻ ആൻ ജോണിയെയും ആശ്വസിപ്പിക്കുന്നു
എറണാകുളം ഷിപ്‌യാർഡിന് മുന്നിലത്തെ ഉയർന്ന വാ‌ട്ടർ ടാങ്ക് ക്ളീൻ ചെയ്യുന്ന തൊഴിലാളികൾ
  TRENDING THIS WEEK
അടിയുറച്ച്...കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി പോകുന്നു.മന്ത്രി വി.എൻ.വാസവൻ
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക്  പാലക്കാട് ചിറ്റൂർ മണ്ഡലത്തിൽ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണത്തിൽ  സംസാരിച്ച് മടങ്ങുബോൾ  ജാഥയിൽ എത്തിയ  കൃഷ്ണൻ കുട്ടിയുടെ പരാതികേട്ട് ജാഥ ക്യാപ്റ്റൻ     തന്റെ ഷാൾ  ഹരാർപ്പണം ചെയ്യുന്നു. സമീപം മന്ത്രി കെ.കൃഷ്ണൻ കുട്ടി .
തൃശൂർ വൃന്ദാവൻ ഹോട്ടലിൽ നഗരത്തിലെ വെള്ള കെട്ടിന് ശ്വാശ്വത പരിഹാരം കാണുന്നതിനായ് സംഘടിപ്പിച്ച ചടങ്ങിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നതിനായ് പ്രഫ. കെ.ജി പത്മകുമാർ മൈക്ക് കൈമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി ജേക്കബ് തോമസ് സമീപം
ഇന്ന് മുതൽ ആരംഭിച്ച എസ് എസ് എൽ.സി മോഡൽ പരീക്ഷയിൽ മലയാളം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ തൃശൂർ സി എം എസ് സ്കൂളിൽ നിന്നൊരു ദൃശ്യം
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ പുതുയുഗ യാത്ര പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ എത്തിയപ്പോൾ നേതാവിനെ ഒരുനോക്ക് കാണാൻ വാപ്പയോടപ്പം വന്ന ഹന ഫാത്തിമ വേദിയിൽ കയറി പ്രതിപക്ഷേ വുമായി നർമ്മസല്ലാപത്തിൽ .
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ പുതു യുഗ യാത്ര പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ എം.എൽ. എ.ചാണ്ടി ഉമ്മനുമായി ആഹ്ലാദം പങ്ക് ഇടുന്നു. വി.കെ.ശ്രീകണ്ഠൻ എം.പി. സമീപം.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു ഡി.എഫിന്റെ പുതുയുഗ യാത്ര കൂറ്റനാട് നൽകിയ സ്വീകരണത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ. വി.കെ ശ്രീകണ്ഠൻ എം.പി. വി.ടി. ബൽറാം തുടങ്ങിയവർ സമീപം.
കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി എം.പി സംസാരിക്കുന്നു
കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നന്ന റാലിയിൽ പങ്കെടുക്കുന്ന ടീച്ചേഴ്സ് ബ്രിഗേഡ്
പാലാ ഉറപ്പിച്ചോ.... കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത  മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളം കോൺഗ്രസ് എം ചെയർമാൻ  ജോസ്.കെ.മാണി എം.പി സംസാരിക്കുന്നു. മന്ത്രി വി.എൻ.വാസവൻ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com