TRENDING THIS WEEK
ചോരയുടെ മണമല്ല, പ്രകൃതി ഭംഗിയുടെ സുഗന്ധമാണ് ഇൗ പൂക്കൾക്ക്. പത്തനംതിട്ട അറവുശാലയ്ക്ക് മുന്നിലെ മാലിന്യ കൂമ്പാരത്തിന് മുന്നിലെ ചെടികൾ പൂവിട്ടപ്പോൾ
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ രജതജൂബിലി ആഘോഷം രജതോത്സവത്തിൻ്റ സമാപന സമ്മേളനചടങ്ങിൽ ചീഫ് എഡിറ്റർ ദീപു രവി കേന്ദ്രമന്ത്രി എൽ.മുരുകന് കേരളകൗമുദിയുടെ ഉപഹാരം സമ്മാനിക്കുന്നു.അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ,കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി സന്തോഷ് കുമാർ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ രജതജൂബിലി ആഘോഷം രജതോത്സവത്തിന്റെ സമാപന സമ്മേളനം കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ കേന്ദ്രമന്ത്രി എൽ.മുരുകൻ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ. എസ്. സന്ദീപ്, അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ്, ചാണ്ടി ഉമ്മൻ എം.എൽ.എ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി. സന്തോഷ്കുമാർ, ഡോ.എം.സി. സിറിയക്, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
തങ്കയങ്കി ഘോഷയാത്ര... തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും പാണ്ഡവം ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് നടത്തിയ തങ്കയന്തി ഘോഷയാത്ര.
ആടും'മാങ്കുലയിൽ... കർഷകൻ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊണ്ടുവരവേ വഴിയോരത്തേക്ക് പൂത്ത് ചാഞ്ഞുനിൽക്കുന്ന മാവിലെ മാങ്കുല തിന്നുന്ന ആടുകൾ. പാലക്കാട് കൊല്ലംകോട് ചിങ്ങഞ്ചിറയിൽ നിന്നുള്ള കാഴ്ച.
വിരയെ വിരട്ടാൻ... ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകളിലും, അങ്കണവാടികളിലും കുട്ടികൾക്ക് വിരഗുളിക നൽകിയപ്പോൾ കോട്ടയം വയസ്കരക്കുന്നിലെ അങ്കണവാടിയിലെത്തിയ ശിവാനന്ദയ്ക്കും, അഭിരാമിക്കും ഗുളിക നൽകുന്ന അദ്ധ്യാപിക മിനിമോൾ പി.എസ്.
മോക്ഷം കാത്ത് ബിനാലെ മണി ..... വൈക്കം നഗരസഭാ പാർക്കിന് സമീപം വേമ്പനാട്ട് കായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ മണി അഴിച്ച് ബീച്ച് റോഡിന് സമീപം വച്ചിരിക്കുന്നു. മണി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾ തുരുമ്പിച്ച് അപകടാവസ്ഥയിലായതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കായി 2024 മേയ്യിൽ അഴിച്ച് മാറ്റിയത്. 2014 കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച് ശ്രദ്ധേയമായ ശില്പമാണ് ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കായലിൽ സ്ഥാപിച്ചത്. സ്റ്റീലിൽ നിർമ്മിച്ച കുറ്റൻ ബിനാലെ മണിക്ക് രണ്ടര ടണ്ണോളം ഭാരമുണ്ട്. അറ്റകുറ്റപണികൾ പൂർത്തിയാക്കി കായലോര ബീച്ചിൽ സെൽഫി പോയിൻ്റിൽ മനോഹരമായി മാറ്റിസ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ പദ്ധതി നടപ്പായില്ല
വീട്ട് വളപ്പിൽ പാർക്ക് ചെയ്തിരിക്കുന്ന സൂപ്പർ ബൈക്കിൽ കയറിയിരിക്കുന്ന പൂച്ച. എറണാകുളം ബീച്ച് റോഡിൽ നിന്നുള്ള കാഴ്ച
അന്തിച്ചോപ്പ്... നിരവധി സന്ദർശകരെത്തുന്ന എറണാകുളം മറൈൻഡ്രൈവിലെ മഴവിൽ പാലത്തിലെ ജനത്തിരക്ക്, ക്രിസ്മസ്, ന്യൂഇയർ കഴിഞ്ഞിട്ടും സന്ദർശകരുടെ ഒഴുക്കാണിവിടേക്ക്. പാലത്തിൽ നിന്നുള്ള അസ്തമയ കാഴ്ച.
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ ടി.പദ്മനാഭൻ സ്പീക്കർ എ.എൻ.ഷംസീറുമായി സംഭാഷണത്തിൽ