ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആതിര.ഡിനായർ നടത്തിയ റോഡ് ഷോ.വീണാ നായർ സമീപം
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ  ഉത്സവത്തിലെ കാഴ്ചശ്രീബലിയ്ക്ക് തുടക്കം കുറിച്ച് രാധാകൃഷ്ണവാര്യർ ഭദ്രദീപം തെളിക്കുന്നു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം , വൈസ് പ്രസിഡന്റ് സഞ്ജയ് വെട്ടിക്കുഴി,വി. വൈശ്രവണൻ തുടങ്ങിയവർ സമീപം
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആതിര. ഡി.നായരുടെ റോഡ് ഷോ ഏറ്റുമാനൂർ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. വീണാ നായർ സമീപം
പാലാ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തിന് പ്രകടനമായെത്തുന്നു
പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയും ചാണ്ടി ഉമ്മനും പാമ്പാടി കവലയിലേക്ക് നടത്തിയ സൈക്കിൾ സവാരി
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് തിയേറ്റർ റോഡിലെ ഓടയിൽ പോയ മൊബൈൽ ഫോൺ സ്ലാബ് ഇളക്കി എടുത്ത് കൊടുക്കുന്ന അഗ്നി രക്ഷാ സേനാംഗങ്ങൾ
ഏറ്റുമാനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിൻ്റെ മണ്ഡല പര്യടനത്തിന് തുടക്കം കുറിച്ച് നടത്തിയ റോഡ് ഷോ
കോട്ടയം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനും അഭിവാദ്യം ചെയ്യുന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലിം,മണ്ഡലം പ്രസിഡന്റുമാരായ സിബി കൊല്ലാട്,ജയചന്ദ്രൻ ചീറോത്ത്,എൽദോസ് കുന്നപ്പള്ളി എം.എൽ.എ,യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ തുടങ്ങിയവർ സമീപം
മാമ്മൻമാപ്പിള ഹാളിൽ നടന്ന കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വേദിയിലേക്ക് സ്വീകരിക്കുന്നു
മാമ്മൻമാപ്പിള ഹാളിൽ നടന്ന  യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ  സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ  വേദിയിലേക്ക് സ്വീകരിക്കുന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലിം,നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ,യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ  മാത്യൂസ്,എൽദോസ് കുന്നപ്പള്ളി എം.എൽ.എ തുടങ്ങിയവർ സമീപം
പാലാ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ. ഷോൺ ജോർജ് അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫിസർ രഞ്ജിത്ത് ജോർജ് മുൻപാകെ നാമ നിർദ്ദേശപത്രിക സമർപ്പിക്കുന്നു
പാലക്കാട് നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖ് പാലക്കാട്‌ ആർ.ഡി.ഓ ഓഫീസിലെത്തി റിട്ടേണിംഗ് ഓഫീസർ മുൻപാകെ   നാമനിർദേശക പത്രിക സമർപ്പിക്കുന്നു
പാലക്കാട് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി പാലക്കാട്‌ ആർ.ഡി.ഓ ഓഫീസിലെത്തി റിട്ടേണിംഗ് ഓഫീസർ മുൻപാകെ നാമനിർദേശക പത്രിക സമർപ്പിക്കുന്നു വി.കെ ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.പി എന്നിവർ സമീപം.
പത്തനംതിട്ട ടൗൺ ജുമാ മസ്‌ജിദിൽ ജുമഅ നമസ്കാരത്തിന് ശേഷം സന്തോഷം പങ്കുവയ്ക്കുന്നവർ
കോന്നി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നടത്തിയ റോഡ് ഷോ . വെട്ടൂരിൽ നിന്നുള്ള കാഴ്ച.
പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോട്ടയം ആർ.ഡി.ഒ മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് തുഅടങ്ങിയവർ സമീപം
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആറന്മുള നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ കോഴഞ്ചേരിയിലെ സിറ്റി ലൈറ്റ് എലക്ട്രിക്കൽസിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുത്ത ശേഷം ആശംസകൾ നേരുന്ന കുട്ടികൾ
ഈദ് ഗാഹ്....ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുക്കുന്ന വിശ്വാസികൾ
പാലാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി വോട്ട് അഭ്യർത്ഥിക്കുന്നു.
  TRENDING THIS WEEK
കോട്ടയം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. അനിൽകുമാർ ചുങ്കത്ത് വോട്ടഭ്യർത്ഥിക്കുന്നു
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പഞ്ചപാണ്ഡവരുടെ ശില്പങ്ങൾ ഒരുക്കുന്നു
പാചകവാതക പ്രതിസന്ധിയെ തുടർന്ന് വട്ടിയൂർക്കാവ് വെള്ളൈക്കടവിൽ പ്രവർത്തിക്കുന്ന ബി സിക്സ് കാറ്ററിംഗ് സ്ഥാപനത്തിൽ ഷെഫ് രമണനും മ​റ്റ് ജീവനക്കാരും ചേർന്ന് വിറകടുപ്പിൽ പാചകം ആരംഭിച്ചപ്പോൾ
കെ.സുധാകരൻ എം.പിയെ കാണുവാനായി വീട്ടിലെത്തിയ കണ്ണൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.ഒ മോഹനൻ അടുത്തിരിക്കുവാനായി കസേര അടുപ്പിക്കുന്നു. ഫോട്ടോ : ആഷ്‌ലി ജോസ്
പൂഞ്ഞാർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി.സി.ജോർജ് എരുത്വാപ്പുഴയിൽ പ്രചരണം നടത്തുന്നു
പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മീനടത്തെ റബർ ഇൻഡസ്ട്രീസീൽ വോട്ടഭ്യർത്ഥിക്കുന്നു
ഏറ്റുമാനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ.വാസവൻ പേരൂർക്കവല ജംഗ്ഷ നിലെ വ്യാപാര കേന്ദ്രങ്ങളിൽ വോട്ട് അഭ്യർഥിക്കുന്നു
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തയാറെടുത്തിരുന്ന കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ജോസഫ് വാഴക്കൻ്റെ ഫ്ലെക്സ് ബോർഡുകൾ മണ്ഡലം എഴുതാതെ കോട്ടയത്തെ ആരാധ്യ പ്രിൻ്റിംഗ് സെൻ്ററിൽ തയാറിക്കി വച്ചിരിക്കുന്നു.കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്‍ണന്റെ ബോർഡുകൾ പ്രചരണത്തിനായി കൊണ്ടുപോകുന്നു
പെരുനാൾ സെൽഫി... ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുത്തശേഷം സെൽഫിഎടുക്കുന്നവർ.
പുണ്യമാസമായ റംസാനിലെ 29 നോമ്പുകളും പൂർത്തിയാക്കി ഇസ്ലാംമത വിശ്വാസികൾ ഇന്ന് സ്‌നേഹത്തിന്റെയും സാഹോദര്യത്തിൻ്റെയും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ചെറിയ പെരുന്നാൾ ആഘോഷത്തിനായി മൈലാഞ്ചിയണിയുന്ന വിശ്വാസികൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com