പാലാ ഉറപ്പിച്ചോ.... കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത  മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളം കോൺഗ്രസ് എം ചെയർമാൻ  ജോസ്.കെ.മാണി എം.പി സംസാരിക്കുന്നു. മന്ത്രി വി.എൻ.വാസവൻ സമീപം
കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ റാലി
കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനാം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാ ഒരുക്കുന്നതിന്റെ ഭാഗമായി പൊലീസ് തിരുനക്കര മൈതാനത്തിന്റെ കവാടത്തിൽ സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടറിൽ കൂടി കൊടി പിടിച്ച് കടന്ന് വരുന്ന പ്രവർത്തകർ
അടിയുറച്ച്...കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി പോകുന്നു.മന്ത്രി വി.എൻ.വാസവൻ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു ഡി.എഫിന്റെ പുതുയുഗ യാത്ര കൂറ്റനാട് നൽകിയ സ്വീകരണത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ. വി.കെ ശ്രീകണ്ഠൻ എം.പി. വി.ടി. ബൽറാം തുടങ്ങിയവർ സമീപം.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ പുതു യുഗ യാത്ര പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ എം.എൽ. എ.ചാണ്ടി ഉമ്മനുമായി ആഹ്ലാദം പങ്ക് ഇടുന്നു. വി.കെ.ശ്രീകണ്ഠൻ എം.പി. സമീപം.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ പുതുയുഗ യാത്ര പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ എത്തിയപ്പോൾ നേതാവിനെ ഒരുനോക്ക് കാണാൻ വാപ്പയോടപ്പം വന്ന ഹന ഫാത്തിമ വേദിയിൽ കയറി പ്രതിപക്ഷേ വുമായി നർമ്മസല്ലാപത്തിൽ .
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക്  പാലക്കാട് ചിറ്റൂർ മണ്ഡലത്തിൽ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണത്തിൽ  സംസാരിച്ച് മടങ്ങുബോൾ  ജാഥയിൽ എത്തിയ  കൃഷ്ണൻ കുട്ടിയുടെ പരാതികേട്ട് ജാഥ ക്യാപ്റ്റൻ     തന്റെ ഷാൾ  ഹരാർപ്പണം ചെയ്യുന്നു. സമീപം മന്ത്രി കെ.കൃഷ്ണൻ കുട്ടി .
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക്   ചിറ്റൂർ മണ്ഡലത്തിൽ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണത്തിൽ  ജാഥ ക്യാപ്റ്റൻ  സംസാരിക്കുന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക്  പാലക്കാട് ചിറ്റൂർ മണ്ഡലത്തിൽ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണത്തിൽ  ജാഥ ക്യാപ്റ്റൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു മന്ത്രി കെ.കൃഷ്ണൻ കുട്ടി സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു തുടത്തിയവർ സമീപം.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക്  പാലക്കാട് ചിറ്റൂർ മണ്ഡലത്തിൽ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണത്തിൽ  ജാഥ ക്യാപ്റ്റൻ  കെ.രാധാകൃഷ്ണൻ എം.പിയുമായി സൗഹ്യദ സംഭാഷണത്തിൽ മന്ത്രി കെ.കൃഷ്ണൻ കുട്ടി സമീപം.
എം. സുകുമാരപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച എം. സുകുമാരപിള്ള അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ സമീപം
മഹാ ശിവരാത്രിയോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഭക്തർ
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിനെത്തിയ വിശ്വാസികളുടെ തിരക്ക്.
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന കുട്ടി
മഹാ ശിവരാത്രിയോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ശയന പ്രദിക്ഷണം നടത്തുന്ന ഭക്തർ
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ബെന്യാമിൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം  ചിങ്ങവനം കരിമ്പിൽ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് കുമരകം എം.എൻ ഗോപാലൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റുന്നു
കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുന്നാളിനോടനുബന്ധിച്ച് നടത്തിയ പട്ടണ പ്രദക്ഷിണം പള്ളി അങ്കണത്തില്‍ നിന്നും പുറപ്പെടുന്നു
എറണാകുളം പുതുവൈപ്പിനിൽ ക്ഷേത്രോത്സവത്തിനായി നില കെട്ടുന്ന തൊഴിലാളികൾ
  TRENDING THIS WEEK
കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് ഹാളിൽ നടന്ന കേരളകൗമുദി 115 -ാമത് വാർഷികാഘോഷം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ,കേരളകൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ,കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ,ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.ജീരാജ് , കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല,പൊൻകുന്നം ലേഖകൻ രാജൻ പാലാഴി എന്നിവർ സമീപം
വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച സംസ്ഥാന കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തത്തിൽ നിന്ന്.
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച സംസ്ഥാന കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ പ്രഛന്നവേഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെറിബൽ പാൾസി അസുഖ ബാധിതതനായ വയനാട് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂളിലെ  മുഹമ്മദ് റമീസിൻ്റെ പ്രകടനം (ഇടത്ത് ) ഒന്നാം  സ്ഥാനം ലഭിച്ച സന്തോഷം പങ്കിടുന്ന മുഹമ്മദ് റമീസും അദ്ധ്യാപകരും
തൃശൂർ കോലഴി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻ്റ് ടെക്നോളജിയിൽ സംഘടിപ്പിച ദേശീയ സെമിനാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് കൂറ്റനാട് ജംക്ഷനിൽ എത്തിയ ഇടതുപക്ഷ ജനാധിപത്യ മൂന്നണി വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയിൽ ക്യാപറ്റൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിവാദ്യം ചെയ്യുന്നു മന്ത്രി എം.ബി.രാജേഷ് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവർ സമീപം.
ദേശീയ പണിമുടക്ക് ദിനത്തിൽ കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് അടച്ചിട്ടപ്പോൾ മാർക്കറ്റിൽ നിന്ന് പുറംതള്ളിയ മാലിന്യത്തിൽ ഭക്ഷണത്തിനുള്ള വക തിരയുന്ന ഇതര സംസ്ഥാന തൊഴിലാളി
അനിയാ നിൽ.. മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്ക്കരണ ഐക്കൺ ആയ മോട്ടു ആന കോഴിക്കോട് എരഞ്ഞിപ്പാലത്ത് എത്തിയപ്പോൾ കഴിഞ്ഞ ദിവസം താൻ വണ്ടി തടഞ്ഞത് കാണിച്ച് കൊടുക്കുന്ന പ്രഭാവതി അമ്മ. കഴിഞ്ഞ ദിവസമാണ് ഫുട്പാത്തിലൂടെ സ്‌കൂട്ടറോടിച്ചെത്തിയയാളെ തടഞ്ഞ് തിരിച്ചയച്ചതിലൂടെ ശ്രദ്ധ നേടിയത്. ഈ സംഭവം കണ്ടു നിന്ന കണ്ടന്റ് ക്രിയേറ്റർ വീഡിയോ പകർത്തിയതേടെ പ്രഭാവതി അമ്മ വൈറലായിരുന്നു
നഗരത്തിലെ സ്വകാര്യ മാളിന് മുന്നിലെ കൊച്ചി എന്ന ബോർഡിന് മുന്നിൽ ഫോട്ടോയെടുക്കുന്ന അമ്മയും മകനും
ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര കുളത്തിൽ നടന്ന തെപ്പോത്സവത്തിൽ നിന്ന്.
പാലക്കാട് ജെ.എം. മഹലിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തദ്ദേശ സ്വയം ഭരണ തിരെഞ്ഞടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം നിർവ്വഹിച്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിക്ക് കുന്നത്തൂർ മേട് യൂണിറ്റ് പ്രസിഡന്റ് കെ.ടി. രാജേശ്വരി ഹരാർപ്പണം ചെയ്യുന്നു. ഇലട്രിക്ക് വീൽ ചെയറിലാണ് പരിപാടിക്ക് എത്തിയത്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com