പാലായിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർത്ഥി ജോസ് കെ.മാണി സ്വീകരിക്കുന്നു.കടുത്തുരുത്തി മണ്ഡലം സ്ഥാനാർത്ഥി നിർമ്മലാ ജിമ്മി സമീപം
പാലക്കാട് മണ്ഡലം സ്ഥാനാർത്ഥികളുടെ തിരെഞ്ഞടുപ്പ് പ്രചാരണ ബോർഡുകൾ ഒരു ഭാഗത്ത് സ്ഥാനപിടിച്ചപ്പോൾ പുത്തൂർ ഭാഗത്ത് നിന്ന്.
കൈ വിടാതെ ... ഒറ്റപ്പാലം നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തിരെഞ്ഞടുപ്പ് കൺവെൻഷൻ ശ്രീകൃഷ്ണപുരം സംഗിതശീലപം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്ഥാനാർത്ഥിയായ പി.കെ ശശിയും പരസ്പരം കൈ പിടിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു വി.കെ ശ്രീകണ്ഠൻ എം.പി സമീപം
ഒറ്റപ്പാലം നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സ്ഥാനാർത്ഥി പി.കെ ശശി തൻ്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ തോട്ടം കാണിച്ച് കൊടുക്കുന്നു വി.കെ ശ്രീകണ്ഠൻ എം.പി സമീപം.
തിരെഞ്ഞടുപ്പ് ചൂടിൽ ... ഒറ്റപ്പാലം നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശ്രീകൃഷ്ണപുരം സംഗീത ശില്പം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖത്തെ വിയർപ്പ് തുടയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്ഥാനാർത്ഥി പി.കെ ശശി സമീപം.
കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്ഥാനാർത്ഥി ഡോ.എൻ.ജയരാജും പൂഞ്ഞാർ മണ്ഡലം സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും അഭിവാദ്യം ചെയ്യുന്നു
ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വലിയ പടയണി യോടനുബന്ധിച്ച് നടന്ന കോലം എതിരേൽപ്പ്
പത്തനംതിട്ട ആലൂക്കാസ് ജംഗ്ഷനിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ആറന്മുളയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിയെ ഷാൾ അണിയിക്കുന്നു.
കോന്നി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മലയാലപ്പുഴ ൽ വോട്ട് അഭ്യർത്ഥിക്കുന്നു.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം കാണുന്ന കുരുന്നുകൾ
ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ കോട്ടയം കളക്ട്രേറ്റിൽ വരണാധികാരി സർവെ ഡെപ്യൂട്ടി ഡയറക്ടർ എം.എ ആശ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം കാണുന്ന കുരുന്നുകൾ
പാലാ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ. മാണി മിനി സിവിൽ സ്റ്റേഷനിൽ വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി കോട്ടയം കളക്ട്രേറ്റിലെത്തിയപ്പോൾ ഏറ്റുമാനൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷും കടുത്തുരുത്തി മണ്ഡലം എൽ .ഡി.എഫ് സ്ഥാനാർത്ഥി നിർമ്മല ജിമ്മിയും ആശംസകൾ നേരുന്നു
ഏറ്റുമാനൂർ എൻഡിഎ സ്ഥാനാർത്ഥി ആതിര.ഡി.നായർ കോട്ടയം കളക്ട്രേറ്റിൽ വരണാധികാരി സർവെ ഡെപ്യൂട്ടി ഡയറക്ടർ എം.എ ആശ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം
കേരളകൗമുദി 115-ാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എൻജിനിയറിംഗ് ഓഡിറ്റോറിയത്തിൽ നടന്ന കുറ്റകൃത്യ വിമുക്ത കേരളം ബോധവത്കരണ സെമിനാർ എരുമേലി എസ്.ഐ നെൽസൺ സി .എസ് ഉദ്ഘാടനം ചെയ്യുന്നു. എ.ജെ.സി.ഇ സൈബർ സെക്യൂരിറ്റി വിഭാഗം മേധാവി ഡോ.ജൂബി മാത്യു, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ.ഡോ.റോയി എബ്രഹാം, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, എരുമേലി ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്നോളജി പ്രിൻസിപ്പൽ ശൈല ബാലു,കോട്ടയം സൈബർ ക്രൈം പി.എസ് ആർ.സജിത് കുമാർ എന്നിവർ സമീപം
യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ പത്തനംതിട്ട റോയർ ഓഡിറ്റോറിയത്തിൽ കെ .സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
ആറന്മുള നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പത്തനംതിട്ട കളക്ടറേറ്റിൽ വരണാധികാരി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) അനിൽ കുമാർ കെ.എസ് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു.
  TRENDING THIS WEEK
ആറന്മുള നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കി പത്തനംതിട്ട കളക്ടറേറ്റിൽ വരണാധികാരി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) അനിൽ കുമാർ കെ.എസ് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു.
നിലപാടുമാറ്റാതെ... എലത്തൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.കെ ശശീന്ദ്രൻ കോഴിക്കോട് കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) പി.എം സനീറ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങുമ്പോൾ എൻ.സി.പി ജില്ലാ അദ്ധ്യക്ഷൻ മുക്കം മുഹമ്മദിനെ കണ്ടുമുട്ടിയപ്പോൾ. എ.കെ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി മുക്കം മുഹമ്മദ് രംഗത്തെത്തിയിരുന്നു.
കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫൈസൽ ബാബു ഗാന്ധി റോഡ് ജില്ലാ വ്യവസായകേന്ദ്രത്തിൽ വരണാധികാരി മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന എം.കെ രാഘവൻ എം.പി യെ ആലിംഗനം ചെയ്യുന്നു.
ഇതൊരു സ്ഥിരം പ്രശ്നമാണല്ലോ------ തിരുവല്ല നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടന പ്രസംഗത്തിനിടയിൽ മൈക്ക് നിന്നു പോയതിനെ തുടർന്ന് മൈക്കിൽ കൊട്ടി നോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനത്തിന് ശേഷം എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ .സി.വേണുഗോപാൽ സ്ഥാനാർത്ഥി അബിൻ വർക്കിയും ആന്റോ ആന്റണി എം.പിയുമായി സംഭാഷണത്തിൽ.
തിരുവല്ല നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
പൈങ്കുനി ഉത്ര ഉത്സവത്തിന് ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനര് മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി എന്നിവർ ചേർന്ന് കൊടിയേറ്റുന്നു.
ആറന്മുള നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആറന്മുളയിലെ സ്ഥാനാർത്ഥി വീണാ ജോർജിന്റെയും അടൂരിലെ സ്ഥാനാർത്ഥി പ്രിജി കണ്ണന്റെയും കൈപിടിച്ചുയർത്തി പ്രവർത്തകരെ അഭിവാദ്യംചെയ്യുന്നു.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com