പാലക്കാട് മേഴ്സി കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന്
വാളയാർ ആൾക്കൂട്ട കൊലക്കേസിൽ ഒടുവിൽ അറസ്റ്റിലായ അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ .
കോട്ടയം തിരുനക്കര മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ഫെയർ ഉദ്‌ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി സംസാരിക്കുന്നു.നഗരസഭാ കൗൺസിലർ എസ്.ഗോപകുമാർ,കേരളാകോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി പികെ ആനന്ദകുട്ടൻ തുടങ്ങിയവർ സമീപം
കോട്ടയം തിരുനക്കര മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ഫെയർ  മന്ത്രി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.നഗരസഭാ കൗൺസിലർ എസ്.ഗോപകുമാർ,ബാബു കപ്പകാല,ടോമി വേദഗിരി,പികെ ആനന്ദകുട്ടൻ,ജില്ലാ സപ്ലൈ ഓഫീസർ ബി.സജിനി,സപ്ലൈകോ മേഖല മാനേജർ ആർ.ബോബൻ തുടങ്ങിയവർ സമീപം
എറണാകുളത്ത് നടന്ന യൂ.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളായ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, കെ.സുധാകരൻ എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എന്നിവർ
എറണാകുളത്ത് നടന്ന യൂ.ഡി.എഫ് നേതൃയോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകുന്നു. കെ.സുധാകരൻ എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എം.കെ പ്രേമചന്ദ്രൻ എം.പി, മാണി സി. കാപ്പൻ എം.എൽ.എ, യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എൻ രാജൻ ബാബു, പി.സി തോമസ്, ഇ.ടി മുഹമ്മദ് ബഷീർ എം.പി തുടങ്ങിയവർ സമീപം
എറണാകുളത്ത് നടന്ന യൂ.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ രമേശ് ചെന്നിത്തല എം.എൽ.എയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സൗഹൃദ സംഭാഷണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമീപം
പാലക്കാട് ചെർപുളശ്ശേരി ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എഡ്. ബാച്ച് വിദ്യാർത്ഥികളുടെ ക്രിസ്മസ് ആഘോഷത്തിൽ നിന്ന് .
ചെർപ്പുളശ്ശേരി ഐഡിയൽ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ആന്റി നാർക്കോട്ടിക് സെല്ലും കേരള കൗമുദി ശാലോം മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചു . സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനിൽ സിംഹാർ മെന്റൽ ഹെൽത്ത് പ്രാക്റ്റീഷണർ ടിജോ രാജൻ ക്ലാസ് നയിക്കുന്നു.
ചെർപ്പുളശ്ശേരി ഐഡിയൽ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ആന്റി നാർക്കോട്ടിക് സെല്ലും കേരള കൗമുദി ശാലോം മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചു . സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ കോളേജ് അക്കാഡമിക് കോഓർഡിനേറ്റർ ഉനൈസ് പി. ഉദ്ഘാടനം നിർവ്വഹിക്കുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം പോകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽയേയും അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപിയേ യും യാത്രായാക്കുന്ന പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പി.കെ വൈശാഖും ജോഷി ഫിലിപ്പും
കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സത്യവാചകം ചൊല്ലിക്കൊടുത്ത അഡ്വ. തോമസ് കുന്നപ്പള്ളിയുമായി സൗഹൃദ സംഭാഷണം നടത്തുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ജോഷി ഫിലിപ്പും, ജോസ്‌മോൻ മുണ്ടയ്ക്കലും, പി.കെ. വൈശാഖും
കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആദ്യ കൗൺസിൽയോഗത്തിന്റ അദ്ധ്യക്ഷനായി മുതിർന്ന അംഗമായ അഡ്വ.തോമസ് കുന്നപ്പള്ളിയെ പ്രസിഡന്റിന്റെ സീറ്റിലേക്ക് ഇരുത്തട്ടെ എന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ച വി.കെ.സെബി മോൾ ചോദിക്കുന്നു
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് ഉദ്ഘാടനം ചെയ്യാൻ എത്തിയ സൽമാൻഖാൻ പൊതുമരാമത്ത് ടൂറിസം മന്ത്രി പി കെ മുഹമ്മദ് റിയാസ് സമീപം
സമസ്‌ത ശതാബ്‌ദി സന്ദേശ യാത്രക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണ യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം യുഡിഎഫ് നഗരസഭാ കൗൺസിലംഗങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർക്കൊപ്പം
തൊണ്ടയാട് ബൈപ്പാസിന് സമീപമുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച കാർ.
തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് നടന്ന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിനെതിരെയും,തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനിലക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയുടെയും ഉദ്ഘാടനത്തിനെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് വേണ്ടി താൻ ഇരുന്ന കസേര ഒഴിഞ്ഞു കൊടുത്ത് മാറുന്ന പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ.എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എ.ഐ.സി.സി വക്താവ് പവൻ ഖേര,മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ, എന്നിവർ സമീപം
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിനെതിരെയും,തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനിലക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയുടെയും ഉദ്ഘാടനത്തിനെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് വേണ്ടി താൻ ഇരുന്ന കസേര ഒഴിഞ്ഞു കൊടുത്ത് മാറുന്ന പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ.എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എ.ഐ.സി.സി വക്താവ് പവൻ ഖേര,മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ,ഡി.സി.സി പ്രസിഡന്റ് എൻ .ശക്തൻ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് പരിശീലനത്തിൽ നിന്ന് ഫോട്ടോ : രോഹിത്ത് തയ്യിൽ
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് ഉദ്ഘാടനം ചെയ്യാൻ എത്തിയ സൽമാൻഖാൻ പൊതുമരാമത്ത് ടൂറിസം മന്ത്രി പി കെ മുഹമ്മദ് റിയാസ് സമീപം
സമസ്‌ത ശതാബ്‌ദി സന്ദേശ യാത്രക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണ യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുനക്കര തൃക്കൈകാട്ട് സ്വാമിയാർ മഠം ഹാളിൽ കളിയരങ്ങിൻ്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ കർണ്ണഭാരം സംസ്കൃത നാടകത്തിൽ കർണ്ണനായി ഗിരീഷ് സോപാനം അരങ്ങിൽ
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻറെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കെ.രാജൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച് ആലിംഗനം ചെയ്യുന്നു
ആൾകൂട്ട ആക്രമണത്തിൽ പാലക്കാട് വാളയാറിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെ അതിഥി തൊഴിലാളി രാംനാരായണന്റെ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പൊട്ടിക്കരയുന്ന ഭാര്യ ലളിതയെ ആശ്വസിപ്പിക്കുന്ന അമ്മ ലക്ഷ്മിൻഭായ്.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം യുഡിഎഫ് നഗരസഭാ കൗൺസിലംഗങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർക്കൊപ്പം
എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഡോ. സജിത്ത് ഏവൂരേത്ത് അവതരിപ്പിച്ച പാട്ടും പൊരുളും പരിപാടിയിൽ നിന്ന്.
തൊണ്ടയാട് ബൈപ്പാസിന് സമീപമുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച കാർ.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിനെതിരെയും,തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ലോക്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയുടെയും ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കുന്നു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,എ.ഐ.സി.സി സെക്രട്ടറി വി.കെ അറിവഴകൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എ.ഐ.സി.സി വക്താവ് പവൻ ഖേര,മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ,ഡി.സി.സി പ്രസിഡന്റ് എൻ .ശക്തൻ,കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി .ശരത് ചന്ദ്രപ്രസാദ്,തുടങ്ങി പ്രമുഖ നേതാക്കൾ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com