TRENDING THIS WEEK
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ പതാക ഉയർത്തൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്. നിർവ്വഹിക്കുന്നു നഗരസഭ ചെയർ പേഴ്സൺ പ്രമിള ശശിധരൻ സമീപം.
ഐ.എൻ.എസ് ഇക്ഷക് കപ്പൽ കമ്മീഷനിങ്ങ് ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ച ശേഷം കപ്പലിനകം സന്ദർശനം നടത്തി പുറത്തേക്ക് വരുന്ന നാവിക സേന മേധാവി അഡ്മിറൽ ദിനേശ് കുമാർ തൃപാഠി.
പുലരുംനേരം... അതിരാവിലെ കായലിൽ മത്സ്യബന്ധനം നടത്തുന്നവർ. കാളമുക്ക് പാലത്തിൽ നിന്നുള്ള കാഴ്ച
നഗരങ്ങളുടെ അഴുക്കകറ്റാൻ വിയർപ്പൊഴുക്കി പണിചെയ്യുന്നവരാണ് ഹരിത കർമ സേനക്കാർ. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഹരിത സംഗമത്തിൽ പുതിയ കാലത്തിന്റെ റാമ്പിൽ അവരും ചുവടുവച്ചു. കോഴിക്കോട് കോർപറേഷൻ കണ്ടംകുളം ജൂബിലി ഹാളിലായിരുന്നു ഈ വേറിട്ട റാമ്പ് വാക്ക്.
പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ പ്രധാന വേദിയായ ഗവ: മോയൻ മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വേദിയുടെ അവസാന പണികൾ പുരോഗമിക്കുന്നു.
പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി സികിൽ ഫെസ്റ്റ് പ്രധാന വേദിയായ കോട്ടമൈതാനിയിൽ ദീപ്പാലംകൃതമായപ്പോൾ.
കണ്ണീർ ചായംചാലിച്ച്... കോട്ടയം കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പെയിൻ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ അമ്മയെ കാണാത്ത ദുഃഖത്തിൽ കരഞ്ഞുകൊണ്ടും കളർ ചെയ്യുന്ന ജൂൺ മേനോൻ.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻ കുട്ടി നിർവ്വഹിക്കുന്നു.
കൊച്ചിയിലെ ജോയ് ആലുക്കാസ് ഷോറൂമിൽ നടന്ന ബ്രില്യൻസ് ഡയമണ്ട് ഷോയിൽ നിന്നുള്ള കാഴ്ച്ച
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനം നിർവ്വവിച്ച മന്ത്രി വി.ശിവൻകുട്ടിയുടെ പോക്കറ്റിൽ കുത്തിയ ബാഡ്ജ് മന്ത്രി എം.ബി.രാജേഷ് അഴിച്ച് മാറ്റുന്നു.