കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് നഗരസഭയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങിച്ച് പരിശോധിച്ച് നോക്കുന്ന ഉദ്യോഗസ്ഥർ
കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് നഗരസഭയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങി പരിശോധിക്കുന്ന ഉദ്യോഗസ്ഥർ
ബൂത്തൊരുക്കാൻ....കോട്ടയം അതിരമ്പുഴ സെന്റ്. അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് ഏറ്റുമാനൂര്‍ ബ്ലോക്കിന് കീഴിലുള്ള പോളിംഗ് ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥര്‍
കാനം രാജേന്ദ്രന്റെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കോട്ടയം കാനത്തെ കുടുംബ വീട്ടിലെ സ്മൃതിമണ്ഡപത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന നടത്തി അഭിവാദ്യം ചെയ്യുന്നു. മന്ത്രിമാരായ കെ. രാജൻ, പി.പ്രസാദ്, ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് തുടങ്ങിയവർ സമീപം
പാലക്കാട് ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം നിർവ്വഹിച്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സ്ഥാനാർത്ഥിയായ സുമേഷ് അച്യുതന്റെ കൈ ഉയർത്തി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ സമീപം.
ചിറ്റൂർ അണിക്കോടിൽ നടന്ന യു. ഡി.എഫ് തീരെഞ്ഞടുപ്പ് പൊതുയോഗം എ. ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
ബൂത്തൊരുക്കാൻ....കോട്ടയം അതിരമ്പുഴ സെന്റ്. അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് ഏറ്റുമാനൂര്‍ ബ്ലോക്കിന് കീഴിലുള്ള പോളിംഗ് ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥര്‍
കോർപ്പറേഷൻ താമരക്കുളം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എ.കെ.ഹഫീസിന്റെ പ്രചാരണത്തിന് സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശം
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് കോട്ടയം ഇല്ലിക്കൽ കവലയിൽ എൽ.ഡി.എഫ് പ്രവത്തകർ നടത്തിയ കലാശ കൊട്ടിൽ കൊടി പാറിക്കുന്ന കുട്ടി
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് കൊടുങ്ങൂർക്കവലയിൽ എൻഡിഎ പ്രവത്തകർ നടത്തിയ കലാശ കൊട്ട്
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് കോട്ടയം താഴത്തങ്ങാടി അറവ്പുഴയിൽ യു.ഡി.എഫ് പ്രവത്തകർ നടത്തിയ കലാശകൊട്ട്
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് കോട്ടയം ഇല്ലിക്കൽ കവലയിൽ എൽ.ഡി.എഫ് പ്രവത്തകർ നടത്തിയ കലാശ കൊട്ട്
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ കാണാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ,കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കനുമായി സ്വകാര്യ സംഭാഷണം നടത്തുന്നു
വെച്ചൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കൊയ്‌തെടുത്ത നെല്ല് നീക്കം ചെയ്യാനാകാതെ കര്‍ഷകര്‍ മൂടിയിട്ടിരിക്കുന്നു
രാഹുകാലം കഴിഞ്ഞു... കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ കാണാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയെ റോസാപ്പൂ കൊടുത്ത് സ്വീകരിക്കുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ സമീപം.
ഡിസംബർ ആറിന് സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽ ജില്ലാ ഡോഗ് സ്ക്വാഡും ബോംബും സ്ക്വാഡും പരിശോധന നടത്തുന്നു
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനും വെള്ളം കുടിക്കുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ സമീപം
ഡിസംബർ ആറിന്റെ പശ്ചാത്തലത്തിൽ പതിനെട്ടാംപടിക്ക് മുന്നിൽ ആർ.എ.എഫിന്റെ കാവൽ
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വാച്ചിൽ സമയം നോക്കുന്നു
  TRENDING THIS WEEK
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച 'ദേശപ്പോര്' സംവാദത്തിൽ പങ്കെടുക്കാനെത്തിയ അടൂർ പ്രകാശ് എം.പിയും മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സൗഹൃദ സംഭാഷണത്തിൽ
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് ദേശവിളക്ക് തെളിയിക്കുന്ന ഭക്തർ
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ  മയൂര നൃത്തം
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ മയൂര നൃത്തം
മികച്ച ജനാധിപത്യത്തിന് സംശുദ്ധ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപും കോട്ടയം ബി.സി.എം കോളേജും ചേർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ വോട്ടത്തോൺ റാലിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ
മികച്ച ജനാധിപത്യത്തിന് സംശുദ്ധ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപും കോട്ടയം ബി.സി.എം കോളേജും ചേർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ വോട്ടത്തോൺ റാലിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ
മികച്ച ജനാധിപത്യത്തിന് സംശുദ്ധ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപും കോട്ടയം ബി.സി.എം കോളേജും ചേർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ വോട്ടത്തോൺ റാലിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 67 -മത് സംസ്‌ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വാളും പരിചയും വിഭാഗത്തിൽ മത്സരിക്കുന്ന മലപ്പുറം എടപ്പാൾ എച്ച്.ജി.എസ് കളരിയിലെ ഫാത്തിമത്ത് ശദയും ആര്യാ പ്രതാപും
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുട്ടനെല്ലൂർ ഗവ.കോളേജിൽ ഇലട്രോണിക് വോട്ടിംഗ് മെഷീനുകൾ വോട്ടിഗിനായി സജ്ജമാക്കുന്ന കമ്മീഷനിംഗിന് ശേഷം മടങ്ങവേ കോളേജിലെ ഊഞ്ഞാലിൽ ആടി റീൽസ് എടുക്കുന്ന യു.ഡി.എഫ് കുമരപുരം 19-ാംവാർഡ് സ്ഥാനാർത്ഥി ഗിരിജ മധു പൊതുവാൾ
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം സിന്തറ്റിക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാതല ബഡ്സ് സ്ക്കൂൾ കായികമേളയുടെ ഉദ്ഘാടനം മത്സരാർത്ഥികളോടോപ്പം ഓടി ഉദ്ഘാടനം ചെയ്യുന്ന ജില്ലാ കലക്ടർ അർജുൻപാണ്ഡ്യൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com