നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പാലക്കാട് മുനിസിപ്പൽ സ്‌റ്റേഡിയം ബസ് സ്റ്റാന്റ്.
നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് ഇന്നിനിയും ശമനമില്ല, സിഗ്നൽ മറി കടക്കാനായി മറ്റൊരു ബസിനെ ഓവർ ടേക്ക് ചെയ്യുന്ന ബസ്. കെ.പി.സി.സി ജംഗ്ഷനി. നിന്നുള്ള കാഴ്ച
ബാലൻസ്ഡ് ലൈഫ്...എറണാകുളം മറൈൻഡ്രൈവിലെ അതിർത്തി മതിലിന്റെ ഓരത്ത് കമ്പിവേലിയിൽ കൈ പിടിച്ച് കിടന്നുറങ്ങുന്ന തെരുവ് ജീവിതം നയിക്കുന്നയാൾ
തൊറപ്പാളയം ശ്രീ രാമ പാദുക ക്ഷേത്രത്തിൽ മോഷണം നടന്നതിനെ തുടർന്ന് വിരൽ അടയാള വിദ്ധഗ്തർ പരിശോധിക്കുന്നു.
കൈകോർക്കാം...എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന മഹാ പഞ്ചായത്ത് ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി പ്രസംഗം കഴിഞ്ഞു വരുന്ന കെ. സുധാകരൻ എം.പിയെ അഭിനന്ദിക്കുന്നു. രമേശ് രമേശ് ചെന്നിത്തല എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം
കെ.പി.സി.സിയുടെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്ത് 2026 ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഫോണിൽ സന്ദേശം എഴുതി കൈമാറുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, അഡ്വ. എം. ലിജു, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി എന്നിവർ സമീപം
സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ ചെറുവള്ളവുമായി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളി. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാര ചടങ്ങിന് ശേഷം എറണാകുളം തൃക്കാക്കരയിലെ വീട്ടിലനുള്ളിലേക്ക് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന എഴുത്തുകാരി പ്രൊഫ. എം. ലീലാവതിയെ സഹായിക്കുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
എറണാകുളം ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്. വാഹനങ്ങൾക്ക് സമീപം പുതിയ ഹൈവേയുടെ നിർമ്മാണം നടക്കുന്നതും കാണാം
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം എഴുത്തുകാരി പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച ശേഷം മടങ്ങുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം സമ്മാനിക്കാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഴുത്തുകാരി പ്രൊഫ. എം. ലീലാവതിയുടെ പ്രസംഗം കേൾക്കുന്നു
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം സമ്മാനിക്കാനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഴുത്തുകാരി പ്രൊഫ. എം. ലീലാവതിക്ക് പ്രസംഗിക്കുവാനായി മൈക്ക് പിടിച്ച് കൊടുക്കുന്നു.
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം എറണാകുളം തൃക്കാക്കരയിൽ എഴുത്തുകാരി പ്രൊഫ. എം. ലീലാവതിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മാനിക്കുന്നു. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തുടങ്ങിയവർ സമീപം
കോട്ടയം തൃക്കൈക്കാട്ട് മഠം ഹാളിൽ കളിയരങ്ങിൻ്റെ നേതൃത്വത്തിൽ നടന്ന നിഴൽക്കൂത്ത് കഥകളിയിൽ ഭാരത മലയനായി വേഷമിടുന്ന കലാമണ്ഡലം ശശീന്ദ്രൻ ചുട്ടികുത്തുന്നു
സങ്കടതുരത്ത്...കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാനെത്തിയ ജീവനക്കാർ
കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിന് വച്ചപ്പോൾ മന്ത്രി വി.എൻ.വാസവൻ അന്ത്യോപചാരമർപ്പിക്കുന്നു
കോട്ടയം ചിങ്ങവനം ക്നാനായ സെൻ്റ്. ജോൺസ് പുത്തൻ പള്ളി അങ്കണത്തിൽ നടന്ന ക്നാനായ സമുദായ ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് കൈ പിടിച്ച് വേദിയിലേക്ക് സ്വീകരിക്കുന്നു
കോട്ടയം തൃക്കൈക്കാട്ട് മഠം ഹാളിൽ കളിയരങ്ങിൻ്റെ നേതൃത്വത്തിൽ നടന്ന നിഴൽക്കൂത്ത് കഥകളിയിൽ ഭാരത മലയനായി വേഷമിടുന്ന കലാമണ്ഡലം ശശീന്ദ്രൻ ചുട്ടികുത്തുന്നു
കോട്ടയം ചിങ്ങവനം ക്നാനായ സെന്റ്. ജോൺസ് പുത്തൻ പള്ളി അങ്കണത്തിൽ ക്നാനായ സമുദായ ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് കേരള കോൺഗ്രസ് എം  ചെയർമാൻ ജോസ് കെ.മാണി എം.പി സംസാരിക്കുന്നു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ചാണ്ടി ഉമ്മൻ മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം ഫോട്ടോ : ശ്രീകുമാർ ആലപ്ര
കോട്ടയം ചിങ്ങവനം ക്നാനായ സെൻ്റ്. ജോൺസ് പുത്തൻ പള്ളി അങ്കണത്തിൽ നടന്ന ക്നാനായ സമുദായ ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് കൈ പിടിച്ച് വേദിയിലേക്ക് സ്വീകരിക്കുന്നു
  TRENDING THIS WEEK
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ആത്മസൗരഭം 2026ൽ ചുവട് വയ്ക്കുന്നവർ.
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ ഓൺലൈനായി പങ്കെടുക്കുന്ന സിയ ഫാത്തിമയുടെ ഡിസൈനിംഗ് നോക്കി കാണുന്ന മന്ത്രിമാരായ വി.ശിവൻകുട്ടി കെ. രാജൻ എന്നിവർ വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗവുമായി മല്ലിടുന്ന ചെറുവത്തൂർ എം.ആർ.വി.എ എസിലെ ഫാത്തിമയുടെ അപേക്ഷയിലെ സങ്കടം കണ്ട മന്ത്രി വി ശിവൻകുട്ടിയാണ് ഓൺലൈനായി മത്സരിക്കാൻ അവസരം തുറന്ന് നൽകിയത്
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടം ഏഗ്രേഡ് നേടിയ വിവോകോദയം ഗേൾസ് എച്ച് എസ് എസ് തൃശൂർ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടത്തിൽ ഏ ഗ്രേഡ് നേടിയ എസ്.സി. എച്ച്.എസ്.എസി റാന്നി പത്തനംതിട്ടയുടെ മത്സരാർത്ഥിളുടെ പ്രകടനം
ഇരുള നൃത്തത്തിൽ... ഹയർ സെക്കൻഡറി വിഭാഗം ഇരുള നൃത്തത്തിൽ ഏഗ്രേഡ് നേടിയ നാഷണൽ എച്ച്.എസ്.എസ് ഇരിങ്ങാലക്കുട.
വയറ് നിറയണം... നഗരസഭ സ്ഥാപിച്ച വേസ്റ്റ് ബിൻ കാലിയായി കിടക്കുമ്പോൾ ചാക്ക് നിറയെ പ്ളാസ്റ്റിക് കുപ്പികളുമായി മടങ്ങുന്ന ആക്രിക്കാരൻ. കച്ചേരിപ്പടിയിൽ നിന്നുള്ള ദൃശ്യം
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ആത്മസൗരഭം 2026ൽ ചുവട് വയ്ക്കുന്നവർ
കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ തകരാറിലായ കോട്ടയം ടി.ബി റോഡിലെ ട്രാൻസ്ഫോർമർ നന്നാക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർ
തുറന്ന് നോക്കി ഇനി അടക്കാം.... കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കെ.എം. മാണിയുടെ ബജറ്റ് പ്രസംഗങ്ങളുടെ പുസ്തകം പ്രകാശനം ചെയ്ത ചെയർമാൻ ജോസ് കെ.മാണി തുറന്ന് കാണിക്കുന്നു.ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്,മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com