TRENDING THIS WEEK
പുലരുംനേരം... അതിരാവിലെ കായലിൽ മത്സ്യബന്ധനം നടത്തുന്നവർ. കാളമുക്ക് പാലത്തിൽ നിന്നുള്ള കാഴ്ച
നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ചു കേരള സർക്കാരിന്റെ കർഷകദ്രോഹങ്ങൾക്കെതിരെ കർഷകമോർച്ച പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ ഓഫീസ് ഉപരോധതെ തുടർന്ന് പ്രതികാത്മികമായി മുഖ്യമന്ത്രിയുടെ ദേഹത്തും ചെളി പുരട്ടി പ്രതിഷേധിക്കുന്നു.
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ അടൂർ ഗോപാലകൃഷ്ണനെ വേദിയിലേക്ക് സ്വീകരിക്കുന്ന ഡോ. എം.സി. ദിലീപ് കുമാർ എൻ.സി. വിജയകുമാർ എന്നിവർ. ശ്രീകുമാരി രാമചന്ദ്രൻ, ജെറി അമൽദേവ്, സി.ജി. രാജഗോപാൽ എന്നിവ സമീപം
വയോജനങ്ങൾക്ക് സൗജന്യമായി ഉല്ലാസയാത്ര നടത്തുന്നതിനായി കോർപറേഷൻ ഒരുക്കിയ കെ എസ് ആർ ടി സി ബസ് " ആനന്ദവണ്ടി " യുടെ ആദ്യയാത്ര കോഴിക്കോട് കോർപ്പറേഷനിൽ നിന്നും പുറപ്പെട്ടപ്പോൾ
ഈ സ്വർഗ'മാലിന്യ'ത്തീരത്ത്.. നഗരത്തിലെ കടകളിൽ നിന്നുള്ള മലിന ജലം കോഴിക്കോട് ബീച്ചിലേക്ക് ഒഴുക്കിവിട്ട നിലയിൽ. കുട്ടികൾ ഉൾപ്പെടെ ബീച്ചിലെത്തുന്ന സഞ്ചാരികൾ കൂടുതൽ ചിലവഴിക്കുന്ന ഭാഗത്താണ് മലിനജലം പരന്നൊഴുകുന്നത്.
ഐ.എൻ.എസ് ഇക്ഷക് കപ്പൽ കമ്മീഷനിങ്ങ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച ശേഷം കപ്പലിനകം സന്ദർശനം നടത്തി പുറത്തേക്ക് വന്ന നാവിക സേന മേധാവി അഡ്മിറൽ ദിനേശ് കുമാർ തൃപാഠി സല്യൂട്ട് നൽകുന്നു
ഐ.എൻ.എസ് ഇക്ഷക് കപ്പൽ കമ്മീഷനിങ്ങ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച ശേഷം കപ്പലിനകം സന്ദർശനം നടത്തി പുറത്തേക്ക് വരുന്ന നാവിക സേന മേധാവി അഡ്മിറൽ ദിനേശ് കുമാർ തൃപാഠി.
പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി സികിൽ ഫെസ്റ്റ് പ്രധാന വേദിയായ കോട്ടമൈതാനിയിൽ ദീപ്പാലംകൃതമായപ്പോൾ.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ പതാക ഉയർത്തൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്. നിർവ്വഹിക്കുന്നു നഗരസഭ ചെയർ പേഴ്സൺ പ്രമിള ശശിധരൻ സമീപം.
കണ്ണീർ ചായംചാലിച്ച്... കോട്ടയം കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പെയിൻ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ അമ്മയെ കാണാത്ത ദുഃഖത്തിൽ കരഞ്ഞുകൊണ്ടും കളർ ചെയ്യുന്ന ജൂൺ മേനോൻ.