TRENDING THIS WEEK
കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പത്തനംതിട്ട കോയിപ്പുറം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ എം.എസ്. മനോജ് കുമാറിന് മരണാനന്തര ബഹുമതിയായി ലഭിച്ച ബാഡ്‌ജ് ഓഫ് ഓണർ പുരസ്ക്കാരം തിരുവനന്തപുരം പൊലീസ് ട്രൈനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറില്‍ നിന്നും ഏറ്റുവാങ്ങിയപ്പോൾ വിതുമ്പിയ മനോജിന്റെ ഭാര്യ ശാരിയെ ഇളയമകൾ ശിവപ്രിയ ആശ്വസിപ്പിക്കുന്നു. മൂത്തമകൾ ശിവചന്ദ്ര, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് എന്നിവർ സമീപം.
കാലിയായ ഗാർഹിക പാചകവാതക സിലിണ്ടറുകൾ ഗോ ഡൗണിലേക്കു മാറ്റാനായി വാഹനത്തിലേക്കു കയറ്റുന്ന തൊഴിലാളി. കോഴിക്കോട് ആവിക്കൽ തോടിനു സമീപം ബീച്ച് റോഡിൽ നിന്നുള്ള കാഴ്ച. പാചകവാതക ക്ഷാമം മൂലം നഗരത്തിലെ തട്ടുകടകളും പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചകവാതക വിതരണം തടസപ്പെട്ടതോടെ ഗ്യാസ് ഇല്ലെന്ന പോസ്റ്റർ പതിച്ച തട്ടുകട. കോഴിക്കോട് ഇംഗ്ലീഷ് പള്ളിക്ക് സമീപമുള്ള ദൃശ്യം.
പാചകവാതക ദൗർലഭ്യത്തെ തുടർന്ന് സരോജ് ഗ്യാസ് ഏജൻസിക്ക് മുന്നിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപിന്റെ നേതൃത്വത്തിൽ പ്രവർത്തകർ വിറകടുപ്പിൽ കപ്പ വേവിച്ച് പ്രതിഷേധിക്കുന്നു.
റംസാൻ മാസത്തിലെ നാലാം വെള്ളിയാഴ്ച പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടന്ന നിസ്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തയാറാക്കുന്ന ആർട്ട് ഗാലറിയുടെ പണി പൂർത്തിയാകുന്നു
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം
എറണാകുളം ഭക്തജന സമിതി രാജേന്ദ്ര മൈതാനിയിൽ സംഘടിപ്പിച്ച മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിൽ മുത്തപ്പന്റെ അനുഗ്രഹം വാങ്ങാനെത്തിയ കുരുന്ന്
വെളിയന്നൂർ ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്ക് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു.മോൻസ് ജോസഫ് എം.എൽ.എ,ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി ചാക്കോ തുടങ്ങിയവർ സമീപം
ഗ്യാസ് തീർന്നു... പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതകവിതരണം തടസ്സപ്പെട്ടതോടെ മണ്ണുത്തിയിൽ ഗ്യാസ് പ്രതിസന്ധി മൂലം എന്ന എഴുതിയ പോസ്റ്റർ പതിച്ച് ഹോട്ടൽ അടച്ച് പൂട്ടിയപ്പോൾ.